കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജ്വല്ലറിഉടമയെ കൊള്ളയടിച്ച കേസ്: കര്‍ണാടകപോലീസ് തലശേരിയില്‍:വിവരംചോര്‍ത്തിയ ഹോട്ടലുകാരന്‍ പിടിയില്‍

Google Oneindia Malayalam News

തലശേരി: ബംഗ്‌ളൂരില്‍ നിന്നും മാക്കൂട്ടം ചുരം വഴി നാട്ടിലേക്ക് മടങ്ങുകയായിരുന്ന പാനൂര്‍ ഭാസ്‌കര ജ്വല്ലറി ഉടമ ഷബിന്‍ സഞ്ചരിച്ച കാറിനു മുന്‍പില്‍വ്യാജവാഹനാപകടമുണ്ടാക്കി രണ്ടരലക്ഷം രൂപ കവര്‍ന്ന കേസിന്റെ അന്വേഷണത്തിനായി കര്‍ണാടക പൊലീസ് തലശേരിയിലെത്തി. ഇന്നലെ രാവിലെയാണ് പ്രത്യേക അന്വേഷണസംഘം തലശേരിയിലെത്തിയത്. എ. എസ്. ഐ സുബ്രഹ്‌മണ്യവീക്ഷയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തുടര്‍ അന്വേഷണത്തിനായി തലശേരിയിലെത്തിയത്.

ഷബിന്റെയും സുഹൃത്തുക്കളുടെയും യാത്രസംബന്ധിച്ച വിവരങ്ങള്‍ അക്രമി സംഘത്തിന് ചോര്‍ത്തി കൊടുത്തത് പാനൂരിലെ ഒരു ഹോട്ടല്‍ജീവനക്കാരനാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇയാളെ പാനൂര്‍ പൊലിസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

karnataka

പാനൂര്‍ മേഖലയില്‍ നിന്നും കര്‍ണാടകയിലേക്ക് വ്യാപാര ആവശ്യങ്ങള്‍ക്ക് പണവുമായി പോകുന്ന വ്യാപാരികളുടെ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്ന സംഘം പാനൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചവിവരം.

'വേട്ടക്കാരന്റെ ലിംഗം മുറിക്കുന്ന 22 ഫീമെയില്‍ കോട്ടയം ആണ് ഈ നൂറ്റാണ്ടിലെ ഏറ്റവും നല്ല സിനിമ''വേട്ടക്കാരന്റെ ലിംഗം മുറിക്കുന്ന 22 ഫീമെയില്‍ കോട്ടയം ആണ് ഈ നൂറ്റാണ്ടിലെ ഏറ്റവും നല്ല സിനിമ'

ഷബീനെ കൊള്ളയടിക്കാന്‍ ഉപയോഗിച്ച മൂന്ന് കാറുകള്‍ തലശേരി, വടകര, തിരൂര്‍, എന്നിവടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തതാണെന്നു വ്യക്തമായിട്ടുണ്ട്. ഷബിന്‍ ബംഗ്‌ളൂരില്‍ ഹോട്ടല്‍ നടത്താനായി മടിവാളയില്‍ മുറി നോക്കാന്‍ പോയി തിരിച്ചുവരുമ്പോഴാണ് ഗോണിക്കുപ്പയില്‍കവര്‍ച്ചയ്ക്കിരയായത്. ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോകാറില്‍ പ്രതികള്‍ വന്ന ഇന്നോവകാര്‍ ഉരസുകയുംതര്‍ക്കമുണ്ടാക്കുകയുമായിരുന്നു.

സൂര്യനാല്‍ ചുംബിക്കപ്പെട്ട പ്രഭാതം; ചുവന്ന പൊട്ടില്‍ സുന്ദരിയായി അനുശ്രീ..

ആള്‍ട്ടോ കാര്‍ തങ്ങളുടെ വാഹനത്തില്‍ ഇടിച്ചുവെന്ന് ആരോപിച്ചു ഇന്നോവയിലുണ്ടായിരുന്ന നാലുപേരും പുറകെ ഐ ടെന്‍ കാറിലെത്തിയ നാലുപേരും ഷബിനെ തടയുകയായിരുന്നു. കാറിലുണ്ടായിരുന്ന ഷബിന്റെ സഹോദരന്‍ ജിതിന്‍ പാനൂര്‍ സ്വദേശികളും ബിസിനസ് പാര്‍ട്ണര്‍മാരുമായ ഇര്‍ഷാദ്, മുര്‍ഷിദ് എന്നിവരെ കാറില്‍ നിന്നും വലിച്ചിറക്കികാര്‍ അമിതവേഗതയിലായിരുന്നുവെന്നു ഇതില്‍ കഞ്ചാവുണ്ടെന്നും പറഞ്ഞ് എട്ടംഗ സംഘം കാര്‍ പരിശോധിക്കുകയും ഡാഷ് ബോര്‍ഡില്‍ സൂക്ഷിച്ച പണവുമായി രക്ഷപ്പെടുകയുമായിരുന്നു.

തുടര്‍ന്ന് ഷബിന്‍ വീരാജ് പേട്ട പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുര്‍ന്ന് തലശേരി തിരുവങ്ങാട് സ്വദേശി,കുട്ടിമാക്കൂല്‍ സ്വദേശികളായ ശ്രീചന്ദ്(27) ഷെറിന്‍ലാല്‍(30) അര്‍ജുന്‍(32) തിരുവങ്ങാട് സ്വദേശി ലനേഷ്(40) ചമ്പാട് സ്വദേശി അക്ഷയ്(27) മാനന്തവാടിതയ്യങ്ങാടി സ്വദേശികളായ ജംഷീര്‍(29) ജിജോ(31) പന്ന്യനൂര്‍ സ്വദേശി ആകാശ്(27) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Recommended Video

cmsvideo
Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala

English summary
Robbery: Karnataka police reached Thalassery, Hotel employee nabbed for leaking information
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X