നിയമസഭാ തിരഞ്ഞെടുപ്പ്: തലശേരിയിൽ വോട്ട് ബഹിഷ്കരിക്കാൻ ആർഎസ്എസ്
കണ്ണൂർ: തലശേരി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശപത്രിക തള്ളിയതോടെ ബി.ജെ.പിയിൽ പാളയത്തിൽ പടതുടങ്ങി. ബലിദാനികളുടെ ഓർമ്മകളുറങ്ങുന്ന മണ്ണിൽ വിടർന്ന താമര ചിഹ്നത്തിൽ മത്സരിക്കാൻ പാർട്ടിക്ക് സ്ഥാനാർത്ഥിയില്ലാത്തത് അണികളെ രോഷം കൊള്ളിച്ചിട്ടുണ്ട്. ബിജെപി ജില്ലാ പ്രസിഡന്റും എൻഡിഎ സ്ഥാനാർത്ഥിയുമായ എൻ ഹരിദാസിന്റെ പത്രിക തള്ളിയത് പാർട്ടി നേതൃത്വത്തിന്റെ അലംഭാവമാണെന്നാണ് പ്രവർത്തകരിൽ നിന്നുമുയരുന്ന വിമർശനം. പൂർണമായ രേഖകൾ സമർപ്പിച്ച് പത്രിക തള്ളിയതിനെ ബിജെപി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ശരിവയ്ക്കുന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഇതോടെ അവസാനത്തെ കച്ചിതുരുമ്പും നഷ്ടപ്പെട്ട അവസ്ഥയിലാണ് ബിജെപി.
കേരളത്തിലെ മറ്റിടങ്ങളിൽ ബിജെപിക്ക് സ്ഥാനാർത്ഥിയില്ലാത്ത ത്തു പോലെയല്ല തലശേരിയിൽ. 1950 കളിൽ തുടങ്ങിയ തലശേരിയിലെ കൊലക്കത്തി രാഷ്ട്രീയത്തിൽ ഇരയായത് നൂറ്റി അൻപതിലേറെ പരിവാർ പ്രവർത്തകരാണ്. അതുകൊണ്ടു തന്നെ തങ്ങളുടെ മുഖ്യ ശത്രുവായ സി.പി.എമ്മിനെ നേരിടാൻ ഏതു തെരഞ്ഞെടുപ്പിലും കാലങ്ങളായി കരുത്തുറ്റ സ്ഥാനാർത്ഥികളെ മാത്രമേ പാർട്ടിയിറക്കാറുള്ളൂ. കഴിഞ്ഞ തവണ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ സജീവനായിരുന്നു ഇവിടെ എൻഡിഎ സ്ഥാനാർത്ഥി. 22000 ത്തിനു മുകളിൽ വോട്ടു പിടിക്കാൻ സജീവന് കഴിഞ്ഞിരുന്നു. എന്നാൽ ഇക്കുറി മുപ്പതിനായിരത്തിന് മുകളിൽ വോട്ട് ഷെയർ വർധി പിക്കാനായിരുന്നു. പാർട്ടി പദ്ധതിയിട്ടത്. ഈയൊരു ലക്ഷ്യമിട്ടാണ് പാർട്ടിയുടെ ജില്ലാ അധ്യക്ഷനായ എൻ. ഹരിദാസിനെ തന്നെ കളത്തിലിറക്കിയത്.

എന്നാൽ അഖിലേന്ത്യാ അധ്യക്ഷൻ ഒപ്പിട്ട അനുബന്ധ രേഖയുടെ ഒറിജിനൽ സമർപ്പിക്കാത്തതിനാൽ തലശേരി സബ് കലക്ടർ അനുകുമാരി പത്രിക . തള്ളിയതോടെ എല്ലാം പാളിപ്പോയി. എങ്കിലും വീണിടം വിദ്യാ യാക്കണമെന്ന അഭിപ്രായവും പാർട്ടിക്കുള്ളിലുയർന്നിട്ടുണ്ട്. എഎൻ ഷംസീറെന്ന തങ്ങളുടെ മുഖ്യ ശത്രുവായ സി.പി.എം നേതാവിനെ തോൽപ്പിക്കാൻ കിട്ടിയ അവസരമായിട്ടു ഈ സന്ദർഭത്തെ കാണണമെന്നാണ് പാർട്ടിക്കുള്ളിൽ നിന്നും ഉയരുന്ന അഭിപ്രായം. 36,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തലശേരി മണ്ഡലത്തിൽ നിന്നും കഴിഞ്ഞ തവണ എ എൻ ഷംസീറിന് ലഭിച്ചത്. ബിജെപിക്ക് മണ്ഡലത്തിലുള്ള ഉറച്ച വോട്ടുകൾ പകുതി യു.ഡി.എഫ് സ്ഥാനാ ത്ഥി എംപി അരവിന്ദാക്ഷന് മറിച്ചു കൊടുക്കാനുള നീക്കങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്.
നിലപാടിലാണ് ആർഎസ്എസ് അതു കൊണ്ടു തന്നെ ആർഎസ്എസ് ഇക്കുറി തലശേരി മണ്ഡലത്തിലെ വോട്ടെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ആർഎസ്എസ്
ശാഖകളുള്ള തലശേരി താലുക്കിൽ ബിജെപി ക്കേറ്റ തുടക്കത്തിലെയുള്ള തിരിച്ചടി ആർഎസ്എസിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് രാഷ്ട്രീയ കുതിരകച്ചവടത്തിന് നിൽക്കാതെ വോട്ടു ബഹിഷ്കരിക്കാൻ ആർഎസ്എസ് നിർദ്ദേശം നൽകിയത്












Click it and Unblock the Notifications