കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സോഷ്യല്‍ മീഡിയ വിവാദം: തലശ്ശേരി ലീഗില്‍ പൊട്ടിത്തെറി പ്രവര്‍ത്തകര്‍ കൂട്ടരാജിക്കൊരുങ്ങുന്നു

  • By Desk
Google Oneindia Malayalam News

തലശ്ശേരി: തലശ്ശേരിയില്‍ മുസ്‌ലിം ലീഗില്‍ സോഷ്യല്‍ മീഡിയാവിവാദം ആളിക്കത്തുന്നു. ഇതിന്റെ പേരില്‍ പാര്‍ട്ടി നേതൃത്വം രണ്ട് നിരപരാധികളെയാണ് സസ്‌പെന്റു ചെയ്തതെന്ന വാദവുമായി ഒരുവിഭാഗം പ്രവര്‍ത്തകര്‍ രംഗത്തുവന്നു. ഇവര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്.

പുല്‍വാമ ആക്രമണം ബിജെപിക്ക് നേട്ടമാകുമോ? സംസ്ഥാനങ്ങളിലെ ഗ്രൗണ്ട് റിപ്പോര്‍ട്ട് ഇങ്ങനെ...

ലീഗ് പ്രാദേശിക നേതാക്കളായ എ.കെ മുസ്തഫ, പി.നൗഷാദ് എന്നിവരെയാണ് അച്ചടക്ക ലംഘന കുറ്റം ചുമത്തി സംസ്ഥാന കമ്മറ്റി കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തത്. തലശ്ശേരി മേഖലയില്‍ മുസ്‌ലിം ലീഗിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട എ.കെ മുസ്തഫയും പി.നൗഷാദും ഇന്നു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

Muslim League

തുടക്കം അശ്‌ളീല വീഡിയോയില്‍ നിന്ന്

തലശ്ശേരി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് എ കെ ആബൂട്ടി ഹാജി അശളീല വീഡിയോ സന്ദേശം പാര്‍ട്ടി പ്രവര്‍ത്തകരുടെ ഗ്രൂപ്പില്‍ കൈയബദ്ധത്തില്‍ അയച്ചു പോയതാണ് തലശ്ശേരിയില്‍ വിവാദത്തിന് തുടക്കമായത്. ഇതു ചോദ്യം ചെയ്തു സോഷ്യല്‍ മീഡിയയില്‍ വിവാദം സൃഷ്ടിച്ച രണ്ടു പേരെയാണ് പുറത്താക്കിയത്.

എകെ ആബൂട്ടി ഹാജിയുടെ ഏകാധിപത്യ സ്വഭാവമാണ് തലശ്ശേരി മുസ്ലീം ലീഗില്‍ ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്കു കാരണമെന്നു പുറത്താക്കപ്പെട്ടവര്‍ തുറന്നടിച്ചു.തങ്ങളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് വരെ മണ്ഡലം ലീഗ് കമ്മറ്റി നടത്തുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്നും ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലീഗ് ജില്ലാ സിക്രട്ടറി അഡ്വ. കെ എ ലത്തീഫ് ആബൂട്ടി ഹാജിയെ തെറ്റായ നടപടികള്‍ക്ക് ന്യായീകരിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.

വിമതര്‍ക്ക് പുതിയ സംഘടന

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ സമാന മനസ്‌കരുമായി ചേര്‍ന്ന് പുതിയ സംഘടന രൂപീകരിച്ചു. ഗ്രീന്‍ഫ്രന്‍ഡ്‌സ് എന്ന പേരില്‍രൂപീകരിച്ച ഈ സംഘടനയുടെ പേരില്‍ യു.ഡി.എഫില്‍ പ്രവര്‍ത്തിക്കുമെന്ന് ഇവര്‍ അറിയിച്ചു.ലീഗ് മണ്ഡലം കമ്മറ്റിയുടെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഗ്രീന്‍ഫ്രന്‍സ് രൂപീകരിച്ചതെന്നും ഇവര്‍ വിമത വിഭാഗം അറിയിച്ചു.

നിലവിലെ മണ്ഡലം കമ്മറ്റി ഭൂരിപക്ഷം ലീഗ് പ്രവര്‍ത്തകരെ അകറ്റി നിര്‍ത്തുന്നതിനാല്‍ പാര്‍ട്ടി നിര്‍ജീവമായതായും ഇവര്‍ ആരോപിച്ചു.എ.കെ മുസ്തഫ ലീഗ് ജില്ലാ കമ്മറ്റി മെമ്പറും, നൗഷാദ് ടൗണ്‍ കമ്മറ്റി അംഗവുമാണ്. ഇവര്‍ക്കൊപ്പം നിരവധി പ്രവര്‍ത്തകരും വാര്‍ത്താസമ്മേളനം നടത്താനെത്തിയിരുന്നു.

English summary
Social Media Controversy in Muslim league
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X