കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുട്ടിക്ക് വേണ്ട ചികിത്സയും കരുതലും ഉണ്ടാവും; ആശുപത്രിയില്‍ ആറുവയസുകാരനെ സന്ദര്‍ശിച്ച് സ്പീക്കര്‍

Google Oneindia Malayalam News

കണ്ണൂര്‍: കാറില്‍ ചാരി നിന്നതിന്റെ പേരില്‍ യുവാവ് ചവിട്ടി വീഴ്ത്തിയ ആറുവയസുകാരനെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. കൊച്ചുകുഞ്ഞിനെ മൃഗീയമായി ആക്രമിച്ച കുറ്റവാളിക്കെതിരെ വധശ്രമത്തിന് കേസെടുപ്പിക്കാനുള്ള ഇടപെടലുകള്‍ നടത്തിയ ശേഷമാണ് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതെന്ന് സ്പീക്കര്‍ അറിയിച്ചു.

ആ കുട്ടിക്ക് വേണ്ട എല്ലാ ചികിത്സയും കരുതലും ഉണ്ടാവണമെന്ന് തലശ്ശേരി ജനറല്‍ ആശുപത്രി അധികൃതരോട് നിര്‍ദ്ദേശിച്ചു. സംഭവം നടന്നയുടന്‍ വിഷയത്തില്‍ ഇടപെട്ട പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളെ യാതൊരു കാരണവശാലും ലാഘവത്തോടെ കാണാന്‍ കഴിയുകയില്ല. ഇക്കാര്യത്തില്‍ നിയമപാലകരും പൊതുസമൂഹവും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു.

kerala

സംഭവത്തില്‍ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് ആറുവയസ്സുകാരനായ കുട്ടിയെ ചവിട്ടിയത്. ഇയാളെ തലശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചവിട്ടുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വ്യാഴാഴ്ച നടന്ന സംഭവത്തില്‍ കേസെടുക്കാന്‍ വൈകിയതിനെ തുടര്‍ന്ന് പൊലീസിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നെങ്കിലും കമന്റ് ബോക്‌സില്‍ പ്രതിഷേധം ശക്തമായതോടെ കുറച്ച് സമയത്തിന് ശേഷം പോസ്റ്റ് അപ്രത്യക്ഷമായിരുന്നു. പോസ്റ്റ് മുക്കിയതിനെ തുടര്‍ന്ന് വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

ചെറുപ്പത്തില്‍ തന്നെ ആണ്‍കുട്ടികളോടായിരുന്നു താല്‍പര്യം: ഒരു ബോയ് ഫ്രണ്ടും ഉണ്ടായിരുന്നു: അശ്വിന്‍ ചെറുപ്പത്തില്‍ തന്നെ ആണ്‍കുട്ടികളോടായിരുന്നു താല്‍പര്യം: ഒരു ബോയ് ഫ്രണ്ടും ഉണ്ടായിരുന്നു: അശ്വിന്‍

അതേസമയം, തലശ്ശേരിയില്‍ ആറുവയസുള്ള ഒരു കുട്ടിക്ക് നേരെ അതിക്രമം നടത്തിയ ആള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ബാലാവകാശ നിയപ്രകാരവും ഇയാള്‍ക്കെതിരെ കേസ് എടുക്കേണ്ടതുണ്ടെന്ന് മുന്‍ മന്ത്രി കെ കെ ശൈലജ അറിയിച്ചു.
കുട്ടികളെ ക്രൂരമായി അക്രമിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കഴിയണം. കൃത്യമായ തെളിവുകള്‍ ഈ സംഭവം സംബന്ധിച്ചുണ്ട് എന്നതിനാല്‍ പ്രതിയെ അന്വേഷിക്കാന്‍ സമയം ചെലവഴിക്കേണ്ടതില്ല.

എത്രയും പെട്ടന്ന് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ എത്തിക്കുന്നതിനും പ്രതിക്ക് ഉചിതമായ ശിക്ഷ ഉറപ്പുവരുത്തുന്നതിനും സാധിക്കണം. കുട്ടികള്‍ക്കെതിരെ അതിക്രമം നടത്താന്‍ ആര്‍ക്കും അവകാശമില്ലെന്നത് ബാലാവകാശ നിയമം വ്യക്തമാക്കുന്ന കാര്യമാണെന്ന് പൊതുസമൂഹത്തെ അറിയിക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് കെ കെ ശൈലജ അറിയിച്ചു.

 'ഭസ്മാസുരന് വരം കിട്ടിയ പോലെ; ആരിഫ് ഖാന്റെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായിരിക്കും'; ഐസക് 'ഭസ്മാസുരന് വരം കിട്ടിയ പോലെ; ആരിഫ് ഖാന്റെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായിരിക്കും'; ഐസക്

കാറില്‍ ചാരിനിന്നതിന് ആറ് വയസ്സുകാരനെ ചിവിട്ടി തെറിപ്പിച്ച സംഭവം ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണ്. കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉള്‍പ്പെടെയുള്ള പിന്തുണ വനിത ശിശുവികസന വകുപ്പ് നല്‍കും. രാജസ്ഥാന്‍ സ്വദേശിയായ കുട്ടിയാണ് അക്രമിക്കപ്പെട്ടത്. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ആവശ്യമായ ചികിത്സ ഉറപ്പാക്കും. ചവിട്ടേറ്റത് എന്തിനാണെന്ന് പോലും മനസിലാക്കാനാകാതെ പകച്ചു നില്‍ക്കുന്ന കുഞ്ഞിനെയാണ് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഉപജീവനത്തിന് മാര്‍ഗ്ഗം തേടിയെത്തിയതാണ് ആ കുടുംബം. സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

English summary
speaker an shamseer visited the six-year-old boy who was kicked by youth for leaning on the car
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X