മദ്യം കടത്താൻ സ്പീഡ് ബോട്ടും: കണ്ണൂരിലെ തീരങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കി
തലശ്ശേരി: കർണാടകയിൽ നിന്നും വ്യാജമദ്യം കടത്താൻ മദ്യമാഫിയ സ്പീഡ് ബോട്ട് ഉപയോഗിക്കുന്നതായി പരാതി. മദ്യനിരോധന സമിതി പ്രവർത്തകരുടെ പരാതിയെ തുടർന്ന് തീരപ്രദേശങ്ങളിൽ കോസ്റ്റൽ പൊലിസ് സുരക്ഷ ശക്തമാക്കി. തലശേരി, മാഹി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മുൻ രാഷ്ട്രീയ ക്രിമിനൽ കേസിലെ പ്രതികളുടെ നേതൃത്വത്തിലാണ് മദ്യക്കടത്ത് നടത്തുന്നത്.
മംഗളുരിലേക്ക് കടൽമാർഗം ബോട്ടുകളിലെത്തിയാണ് ഇവർ കെയ്സ് കണക്കിന് മദ്യം കൊണ്ടുവരുന്നത്. പൊലീസും എക് സൈസും കര മാർഗമുള്ള പരിശോധന ശക്തമാക്കിയതിനെ തുടർന്നാണ് പുതുവഴികൾ തേടാൻ മദ്യക്കടത്ത് സംഘം നിർബന്ധിതമായത്.

ബാറുകളും ബീവ് റേജ് സ് ഔട്ട് ലൈറ്റുകളും അടച്ചു പൂട്ടിയതോടെ കർണാടക മദ്യവും വ്യാജ ചാരായവും കണ്ണുരിലൊഴുകുകയാണ്' കൊവിഡ് പടർന്നപ്പോൾ പ്രഖ്യാപിച്ച ലോക് ഡൗൺ കോളടിച്ചത് വ്യാജമദ്യ കടത്തുകാർക്കും കള്ളവാറ്റുകാർക്കുമാണ് കൊവിഡ് രണ്ടാം തരംഗത്തിൻ്റെ തീവ്രത നീണ്ടു പോവുകയും ലോക്ക് ഡൗൺ അടച്ചിൽ തുടരുകയും ചെയ്യുകയാണെങ്കിൽ മദ്യക്കടത്തുകാർ കോടീശ്വരൻമാരായി മാറിയേക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്..
മണൽ നിരോധനമുണ്ടായപ്പോൾ വളപട്ടണം പുഴയോരത്ത് താമസിക്കുന്നവരിൽ മണലൂറ്റിവിറ്റ് ദിവസവും ലക്ഷങ്ങളുണ്ടാക്കിയതുപോലെയാണ് ഇപ്പോൾ ബാറുകളും ബീവ് റേജ് സും അടച്ചു പൂട്ടിയപ്പോൾ മദ്യ കടത്തുകാരും കള്ളവാറ്റുകാരുമുണ്ടാക്കുന്നത്
കർണാടകയിൽ നിന്നും ചെറിയ വിലയ്ക്ക് മദ്യംകൊള്ള വിലയ്ക്ക് കേരളത്തിൽ വിറ്റാണ് ഇവർ പണകൊയ്ത്ത് നടത്തുന്നത്. കർണാടകയിൽ മദ്യഷാപ്പുകൾ തുറന്നു പ്രവർത്തിക്കുകയും കേരളത്തിൽ അടച്ചിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കണ്ണൂർ ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലുടെ മദ്യക്കടത്ത് പെരുകിയത്.
കർണാടകയുമായി അതിർത്തി പങ്കിടുന്ന മാക്കൂട്ടം - കൂട്ടുപുഴ ചെക്ക് പോസ്റ്റ് വഴിയാണ് പച്ചക്കറി ലോറികളിലും മറ്റും മദ്യം കടത്തികൊണ്ടു വരുന്നത്.കർണാടകയിൽ ഒരു ലിറ്ററിന് 300 രുപയുള്ള മദ്യം കേരളത്തിലേക്ക് കടത്തിയാൽ 2000 രൂപയ്ക്കാണ് വിൽക്കുന്നത്.
ഈ വൻ ലാഭം മുന്നിൽ കണ്ടു കൊണ്ടാണ് പലരും മദ്യകടത്തിനിറങ്ങുന്നത് 'മാക്കൂട്ടം വനമേഖലയിലുടെ കാൽനടയായി മദ്യം കടത്തുന്ന സംഘങ്ങളും വ്യാപകമാണ്. എക്സൈസിൻ്റെ കണ്ണുവെട്ടിച്ച് കേരളത്തിലേക്ക് കടത്തുന്ന മദ്യം മറ്റു വാഹനങ്ങളിൽ ആവശ്യക്കാർക്ക് ചില്ലറയായി എത്തിച്ചു കൊടുക്കാറാണ് പതിവ്.കർണാടക മദ്യം മാത്രമല്ല കണ്ണുർ ജില്ലയിലെ മലയോര മേഖലകളിൽ വ്യാജചാരായ വാറ്റുകാരും പിടിമുറുക്കിയിരിക്കുകയാണെന്ന് എക്സൈസ് അധികൃതർ പറയുന്നു'












Click it and Unblock the Notifications