Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നു കരയാന്‍ പോലുമാകാതെ നിഹാല്‍, ശരീരം തെരുവുനായ്ക്കള്‍ കടിച്ചുപറിച്ചു, ഞെട്ടലില്‍ മുഴപ്പിലങ്ങാട്

കണ്ണൂര്‍: തെരുവുനായ ആക്രമണത്തിനിരയായ 11 വയസുകാരന്‍ നിഹാലിന്റെ മരണത്തില്‍ ഞെട്ടി മുഴപ്പിലങ്ങാട് ഗ്രാമം. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്ന വാര്‍ത്തകള്‍ സ്ഥിരമായി കേള്‍ക്കുന്നുണ്ടെങ്കിലും മരണപ്പെട്ട വാര്‍ത്ത ആര്‍ക്കും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഓട്ടിസം ബാധിച്ച് സംസാരശേഷി കുറഞ്ഞ നിഹാലിനെ തെരുവുനായ്ക്കള്‍ ആക്രമിക്കുകയായിരുന്നു.

ഞായറാഴ്ച വൈകീട്ട് അഞ്ചര മുതലാണ് നിഹാലിനെ കാണാതായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രാത്രി എട്ട് മണിയോടെ 300 മീറ്റര്‍ അകലെയുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീടിന്റെ പിന്‍ഭാഗത്ത് നിഹാലിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നിഹാലിന്റെ ശരീരം മുഴുവന്‍ തെരുവുനായ്ക്കള്‍ കടിച്ചുപറിച്ചിട്ടുണ്ട്. അരയ്ക്ക് താഴെ മുഴുവന്‍ മുറിവുകളാണ്. വീട്ടില്‍ നിന്നിറങ്ങിയ കുട്ടിയുടെ പിന്നാലെ നായ്ക്കള്‍ ഓടിയപ്പോള്‍ പേടിച്ച് സമീപത്തെ വീട്ടിലേക്ക് ഓടിപ്പോയതാകാമെന്നും അവിടെ വച്ച് തെരുവുനായ്ക്കള്‍ ആക്രമിച്ചതാകാമെന്നും കരുതുന്നു.

stray dog

കഴിഞ്ഞ ദിവസം വൈകീട്ട് മുതല്‍ കുട്ടിക്ക് വേണ്ടി നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. സമീപത്ത് നായ്ക്കളുടെ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍ കുട്ടിയെ ഈ രീതിയില്‍ ആക്രമിക്കുമെന്ന് അവരാരും കരുതിയില്ല. സംസാരശേഷിയില്ലാത്ത കുഞ്ഞിന്റെ കരച്ചിലും ആരും കേട്ടില്ല. സംശയം തോന്നിയ ചിലരാണ് ആളൊഴിഞ്ഞ വീട്ടിന്റെ പരിസരത്ത് പരിശോധിച്ചത്. കുട്ടിയെ കാണാനില്ലെന്ന സന്ദേശം ലഭിച്ചതോടെ എടക്കാട് പൊലീസും പരിശോധനയ്ക്കിറങ്ങിയിരുന്നു.

കുട്ടിയുടെ മുഖത്തും കൈകാലുകളിലും നായ കടിച്ചുപറിച്ച പാടുകള്‍ ഉണ്ട്. മുഖത്ത് ആഴത്തിലുള്ള മുറിവേറ്റ് പാടുകളുണ്ട്. പ്രദേശത്ത് തെരുവ് നായയുടെ ശല്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടിയുടെ അരയ്ക്ക് താഴെയാണ് ഗുരുതരമായ കടിയേറ്റത് എന്നാണ് വിവരം. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കുട്ടിക്ക് സംഭവിച്ച പരിക്കുകളെക്കുറിച്ചുള്ള വിശദമായ വിവരം ലഭിക്കുകയുള്ളൂ.

മുഴപ്പിലങ്ങാട് മേഖലയില്‍ ഓരോ വഴികളിലും തെരുവുനായ്ക്കളുടെ ശല്യം നാട്ടുകാര്‍ നേരത്തെ ആരോപിച്ചിരുന്നു. എന്നിട്ടും അധികാരികള്‍ വേണ്ടത്ര നടപടി സ്വീകരിച്ചിട്ടില്ലെന്ന പരാതിയും രോഷവും ഉയരുന്നുണ്ട്. ഒരാഴ്ചയായി തെരുവുനായ ശല്യം രൂക്ഷമാണെന്ന് തലശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ടി ഫര്‍ഹാന പറഞ്ഞു.

മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ തെരുവുനായ വന്ധ്യംകരണത്തിന് 75,000 രൂപ വകയിരുത്തിയിട്ടും ഒന്നും നടന്നില്ലെന്ന് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ കെ വി റജീന പറഞ്ഞു. നായ്ക്കളെ പേടിച്ച് കെട്ടിനകം മദ്രസയിലേക്ക് രക്ഷിതാക്കളെ കൂട്ടിപ്പോകേണ്ട അവസ്ഥയാണുള്ളതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+