കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തളിപ്പറമ്പില്‍ സിപിഎം സ്വതന്ത്ര സംഘടനയുമായി വിമത നേതാവിനെ അനുകൂലിക്കുന്നവര്‍

Google Oneindia Malayalam News

തളിപ്പറമ്പ്: തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയിലെ വിമത നേതാവ് കോമത്ത് മുരളീധരനെ അനുകൂലിക്കുന്നവര്‍ സ്വതന്ത്ര സംഘടനയെന്ന പേരില്‍ റസിഡന്‍സ് അസോസിയേഷന്‍ രൂപീകരിച്ചു. മാന്ധംകുണ്ട് റസിഡന്‍സ് അസോസിയേഷ'നെന്ന പേരില്‍ രുപീ ക രി ക്കപ്പെട്ട സംഘടനയുടെ ഉദ്ഘാടന സമ്മേളനത്തില്‍ തൊ'ണ്ണൂര്‍ പേര്‍ പങ്കെടുത്തു.

im

ഇതിനിടെതളിപ്പറമ്പില്‍ സി.പി.എം വിമത വിഭാഗത്തിനെതിരെ അച്ചടക്ക നടപടിക്ക് സി.പി.എം നേതൃത്വം നീക്കം തുടങ്ങിയിട്ടുണ്ട്.പാര്‍ട്ടി അച്ചടക്കം ഉയര്‍ത്തിപ്പിടിച്ചാണ് നടപടിയുമായി നേതൃത്വം മുന്‍പോട്ടു പോകുന്നത്‌നവംബറില്‍ നടക്കുന്ന സി.പി.എം തളിപ്പറമ്പ് ഏരിയാ സമ്മേളനത്തിന് മുന്‍പായി വിമത നേതാവായ കോമത്ത് മുരളീധരനും അനുയായികള്‍ക്കുമെതിരെ നടപടി സ്വീകരിക്കാന്‍ സി.പി.എം ജില്ലാ നേതൃത്വമൊരുങ്ങുന്നത് പാര്‍ട്ടിക്കുള്ളില്‍ അസാധാരണ സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങള്‍ നടന്ന സി.പി.എം ബക്കളം ലോക്കല്‍ സമ്മേളത്തിലുള്‍പ്പെടെ പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന കോമത്ത് മുരളീധരനും സംലത്തിനുമെതിരെ നടപടി വേണമെന്ന ശക്തമായ വികാരമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലോക്കല്‍ സമ്മേളനത്തില്‍ നിന്നുമിറങ്ങിപ്പോയ കോമത്ത് മുരളീധരനെ അനുകൂലിച്ച് പാര്‍ട്ടി നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ചു പ്രതിഷേധ പ്രകടനം നടത്തിയ മാന്ധംകുണ്ട് മേഖലയിലെ പാര്‍ട്ടി അംഗങ്ങളായ കെ.എംവിജേഷ്, കെ.ബിജു, കെ.വി ജേഷ് എന്നിവര്‍ക്കുംനോട്ടീസ് നല്‍കിയത്.

ഇതു കൂടാതെ കോമത്ത് മുരളീധരനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട് പാര്‍ട്ടി അച്ചടക്ക നടപടിയെടുക്കാതിരിക്കാന്‍ 27 ന് മുന്‍പായി കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നുണ്ട്. തളിപ്പറമ്പ് ലോക്കല്‍ സമ്മേളനത്തിനിടെ ലോക്കല്‍ സെക്രട്ടറിയുടെ യോ പ്രസീഡിയത്തിന്റെയോ അനുമതിയില്ലാതെ ഇറങ്ങിപ്പോവുകയും പിന്നീട് ആ വാര്‍ത്ത മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തതിനാണ് കോമത്ത് മുരളീധരനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ നിലവിലെ ലോക്കല്‍ സെക്രട്ടറിക്കെതിരെ പാര്‍ട്ടി ഓഫിസുകളിലും കയറി പോസ്റ്റര്‍ പ്രചരണം നടത്തുകയും കരിങ്കൊടി ഉയര്‍ത്തുകയും നിലവിലുള്ള ലോക്കല്‍ സെക്രട്ടറിക്കെതിരെ വീടുകളില്‍ കയറി പ്രചാരണം നടത്തുകയും പരസ്യ പ്രകടനം നടത്തുകയും ചെയ്തതിനാണ് മറ്റുള്ള മൂന്നു പേര്‍ക്കെതിരെ നോട്ടിസ് നല്‍കിയത്.

Recommended Video

cmsvideo
MG കോളേജിലെ AISF വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി SFI

പുതുപുത്തന്‍ ലുക്കില്‍ സീരിയല്‍ താരം ഗൗരി; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍

മാന്ധം കുണ്ടില്‍ നടന്ന പ്രകടനത്തില്‍ പത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നുവെങ്കിലും മുന്ന് പേര്‍ക്ക് മാത്രമാണ് നോട്ടീസ് നല്‍കിയത്.കഴിഞ്ഞ ദിവസം ചേര്‍ന്ന തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയുടെ കീഴിലുള്ള മാന്ധംകുണ്ട് , കിഴക്ക് ,പടിഞ്ഞാറ് .ബ്രാഞ്ച് കമ്മിറ്റികളുടെ യോഗത്തിലാണ് നോട്ടിസ് നല്‍കാന്‍ തീരുമാനമായത്.ഇവിടെയുള്ള ബ്രാഞ്ച് സെക്രട്ടറിമാര്‍ യോഗം വിളിക്കാന്‍ തയ്യാറല്ലാത്തതിനാല്‍ ലോക്കല്‍ കമ്മിറ്റി നേരിട്ടാണ് യോഗം വിളിച്ചത്.രണ്ടു ബ്രാഞ്ചുകളില്‍ നിന്നായി മുപ്പതിലേറെയാളുകള്‍ പങ്കെടുക്കേണ്ട യോഗത്തില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് പങ്കെടുത്തത്. സി.പി.എം നേതൃത്വത്തിന്റെ പ്രതിനിധികളായി ഏരിയാ സെക്രട്ടറി കെ.സന്തോഷ് 'ലോക്കല്‍ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രന്‍ ,ഏരിയാ, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 12 പേരും പങ്കെടുത്തു.

English summary
Supporters of the rebel leader with the CPM Independent Organization in Taliparamba in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X