സിപിഐയില്‍ ചേരാന്‍ നീക്കം; സിപിഎം വിമത നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
തളിപ്പറമ്പ്: സി.പി.ഐയില്‍ ചേരാന്‍ നീക്കങ്ങള്‍ നടത്തുന്ന വിമത നേതാവിനെ സിപിഎം പുറത്താക്കി.സി.പി.എം തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ തളിപ്പറമ്പ് നഗരസഭാ പ്രതിപക്ഷ നേതാവുമായ കോമത്ത് മുരളീധരനെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സി.പി.എം ജില്ലാ നേതൃത്വം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്.ഗുരുതരമായ സംഘടനാ അച്ചടക്ക ലംഘനവും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും നടത്തിയതിനാലാണ് നടപടിയെന്നും സി.പി.എം ജില്ലാ നേതൃത്വം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
പാര്‍ട്ടി അച്ചടക്കം ലംഘിച്ചവര്‍ക്കെതിരെ സി.പി.എം ഡിസംബറില്‍ എരിപുരത്ത് നടക്കുന്ന ജില്ലാ സമ്മേളനത്തിന് മുന്‍പായി നടപടി സ്വീകരിച്ചേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.. ജില്ലാ സമ്മേളനത്തിന് ശേഷം വിവിധ ഘടകങ്ങളില്‍ പാര്‍ട്ടി അച്ചടക്ക ലംഘനം നടത്തിയവരെ കണ്ടെത്തി കര്‍ശന നടപടിയെടുക്കുന്നതിനെ തുടര്‍ച്ചയായിട്ടാണ് കോമത്ത് മുരളീധരനെതിരെയുള്ള പാര്‍ട്ടി നടപടി വിലയിരുത്തപ്പെടുന്നത്.തളിപ്പറമ്പ് നോര്‍ത്ത്, കണ്ണുര്‍ സിറ്റി എന്നിവടങ്ങളില്‍ ലോക്കല്‍ സമ്മേളനങ്ങളിലാണ് പാര്‍ട്ടി അച്ചടക്കം ലംഘിച്ചുകൊണ്ടു ഒരു വിഭാഗം രംഗത്തു വന്നത്.

തളിപ്പറമ്പ് നോര്‍ത്തില്‍ മുന്‍ നഗരസഭാ പ്രതിപക്ഷ നേതാവ് കോമത്ത് മുരളിധരന്റെ നേതൃത്വത്തിലാണ് ഒന്‍പതോളം പേര്‍ കലാപക്കൊടിയുയര്‍ത്തിയത്. തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തില്‍ നിന്ന് വിഭാഗീയത ആരോപിച്ച് ഇറങ്ങിപ്പോയ കോമത്ത് മുരളീധരനെതിരെ അതിശക്തമായ നടപടി സ്വീകരിക്കണമെന്ന് രണ്ടാഴ്ച്ച മുന്‍പ് നടന്ന തളിപ്പറമ്പ് ഏരിയാ സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജില്ലാ സമ്മേളനത്തിനിടെ തന്നെ അതിശക്തമായ നടപടി സ്വീകരിക്കാന്‍ സി.പി.എം ജില്ലാ നേതൃത്വം തീരുമാനിച്ചത്.
സിപിഎം തളിപ്പറമ്പ് ഏരിയാ സമ്മേളനം കഴിഞ്ഞതോടെ കോമത്ത് മുരളിധരനെ ഒറ്റപ്പെടുത്തുകയും അദ്ദേഹത്തോടൊപ്പമുള്ളവരെ അടുപ്പിക്കുകയും ചെയ്യുന്ന തന്ത്രമാണ് സി.പി.എം സ്വീകരിച്ചത്..കോമത്ത് മുരളീധരന്‍അനുകൂലികളെ നേരിട്ടുകണ്ട് പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള നീക്കത്തിനാണ് നേതൃത്വം ശ്രമിക്കുന്നത്. അതിനാല്‍ കോമത്തിനെ പെട്ടെന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി നിലവിലെ സ്ഥിതി വഷളാക്കുന്നതിലേക്ക് പോകാതിരിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്.കോമത്ത് മുരളീധരനെ അനുകൂലിച്ച് മാന്ധംകുണ്ടിലെ ഭൂരിപക്ഷം പാര്‍ട്ടി അണികളും രംഗത്ത് വരികയും രണ്ടു ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവയ്ക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിക്കെതിരേ പരസ്യമായി പോസ്റ്റര്‍ പതിക്കുകയും ശക്തിപ്രകടനം നടത്തുകയും ചെയ്ത ശക്തികള്‍ ഒറ്റപ്പെടുകയല്ലാതെ അവര്‍ക്ക് മുന്നില്‍ പാര്‍ട്ടി മുട്ടുമടക്കില്ലെന്നും പ്രശ്നങ്ങളില്‍ പാര്‍ട്ടി സന്ധി ചെയ്യില്ലെന്നും ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ഏരിയാ സമ്മേളനത്തില്‍ തുറന്നടിച്ചിരുന്നു.
എന്നാല്‍ കോമത്തിനൊപ്പമുള്ള പ്രവര്‍ത്തകരെ അടര്‍ത്തിയെടുക്കാനുള്ള നീക്കത്തിനാണ് ഏരിയാ നേതാക്കള്‍ മുന്‍തൂക്കം നല്‍കിയത്.അതിന് പ്രവര്‍ത്തകരെ നേരില്‍ക്കണ്ട് ഒറ്റതിരിഞ്ഞുള്ള കൂടിക്കാഴച്ച നടത്തിയിരുന്നഹശ മാന്ധംകുണ്ടിലെ പ്രവര്‍ത്തകര്‍ക്ക് പ്രധാനമായും എതിര്‍പ്പ് ഉണ്ടായത് നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയായി പുല്ലായ്ക്കൊടി ചന്ദ്രനെ തെരഞ്ഞെടുത്തതാണ്.പുല്ലായ്ക്കൊടി ചന്ദ്രനെ പുതുതായി ഏരിയ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തതോടെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി മാറ്റാര്‍ക്കെങ്കിലും ചുമതല നല്‍കി എതിര്‍പ്പിന്റെ ശക്തി കുറയ്ക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നുവെങ്കിലും പാര്‍ട്ടി ജില്ലാ നേതൃത്വം തള്ളി കളയുകയായിരുന്നു
അതിനാല്‍ തന്നെ പെട്ടെന്ന് കോമത്ത് മുരളീധരനെതിരെ നടപടി എടുത്ത് പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കാതെ അണികളെ കൂടെ ചേര്‍ക്കാനുള്ള നീക്കമാണ് സിപിഎം സ്വീകരിച്ചത്..ഈ പരീക്ഷണം എത്രകണ്ട് വിജയിക്കുമെന്നത് വരുംനാളില്‍ വ്യക്തമാകുമെന്നാണ് സൂചന.എന്നാല്‍ സി.പി.എം പുറത്താക്കുമെന്ന സൂചന നേരത്തെ ലഭിച്ചതിനെ തുടര്‍ന്ന് കോമത്ത് മുരളീധരനെ അനുകൂലിക്കുന്നവര്‍ പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂര്‍ മാന്ധം കുണ്ടില്‍ റസിഡന്‍സ് അസോസിയേഷന്‍ രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചിരുന്നു.












Click it and Unblock the Notifications