കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആറളത്ത് സ്ഥലം തിരിച്ചുപിടിക്കാന്‍ റവന്യൂവകുപ്പ് നടപടി തുടങ്ങി

Google Oneindia Malayalam News

ഇരിട്ടി: കടുത്ത വന്യമൃഗശല്യം നേരിടുന്ന ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ പതിച്ചു നല്‍കിയ ഭൂമിയില്‍ താമസിക്കാത്തവരുടെ ഭൂമി ഏറ്റെടക്കാന്‍ റവന്യൂവകുപ്പ് നടപടി തുടങ്ങി.ആറളം ഫാമിന്റെ വിവിധ ബ്‌ളോക്കുകളിലായി നാലുഘട്ടങ്ങളില്‍ വിവിധ ജില്ലകളിലുള്ള 3500 ആദിവാസി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരേക്കര്‍ ഭൂമിയാണ് പതിച്ചു നല്‍കിയത്. എന്നാല്‍ ഈ ഭൂമി ഏറ്റെടുത്ത് ഇതില്‍ താമസമാക്കിയത് 2000 കുടുംബങ്ങള്‍മാത്രമാണെന്നാണ് ടൈബ്രല്‍ മിഷന്‍ രേഖകളില്‍ പറയുന്നത്.

kannur-map-18-14742

അവശേഷിച്ച 1500 കുടുംബങ്ങള്‍ ഇവിടെതാമസിക്കാത്തതിനാല്‍ ഈ പ്രദേശത്ത് കാടുകയറി കാട്ടാനകള്‍ തമ്പടിക്കാന്‍ കാരണമായെന്ന് ആറളം ഫാം ഉദ്യോഗസ്ഥര്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഫാമില്‍ ബ്‌ളോക്ക് ഏഴിലും പത്തിലുമായി മറ്റു ജില്ലകളില്‍ നിന്നുളള 400കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചു നല്‍കിയെങ്കിലും അവരും അവിടെ താമസമാക്കിയില്ല. ഭൂമി പതിച്ചു നല്‍കിയകുടുംബങ്ങള്‍ അവിടെതാമസിക്കണമെന്ന് ട്രൈബല്‍ റവന്യൂവകുപ്പുകള്‍ പലതവണ രേഖാമൂലം അറിയിപ്പു നല്‍കിയിട്ടും ഈ അറിയിപ്പു പുനരധിവാസത്തിനായി പരിഗണിച്ച കുടുംബങ്ങള്‍ പരിഗണിക്കാത്തത് ആറളം ഫാം അധികൃതരെയും റവന്യൂവകുപ്പിനെയും പ്രതിസന്ധിയിലാക്കിയിരുന്നു.

ഇതോടെയാണ് പതിച്ചു നല്‍കിയ ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടി സര്‍ക്കാര്‍ അനുമതിയോടെ റവന്യൂവകുപ്പ് സ്വീകരിച്ചതെന്ന് ടൈബ്രല്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു. കാട്ടാനകളുടെയും കാട്ടുമൃഗങ്ങളുടെയും ശല്യംകാരണം നൂറുകണക്കിന് പുനരധിവാസ കുടുംബങ്ങളാണ് ആറളം ഫാമില്‍ നിന്നും പാലായനം ചെയ്തത്. ഇതോടെയാണ് ആള്‍താമസമില്ലാത്ത പ്രദേശങ്ങില്‍ കര്‍ണാടക വനത്തില്‍ നിന്നും കയറിവന്ന കാട്ടാനകള്‍ തമ്പടിക്കാന്‍ തുടങ്ങിയത്.ആറളത്തെ കാട്ടാനശല്യം പൂര്‍ണമായി ഇല്ലാതാക്കിയാല്‍ മാത്രമേ ഇവിടെതാമസിക്കാനാവൂവെന്ന നിലപാടിലാണ് ഇവിടെ നിന്നും പാലായനം ചെയ്ത ആദിവാസി കുടുംബങ്ങള്‍.തൊട്ടടുത്ത കര്‍ണാടക വനത്തിലുള്ളതിലേറെ വന്യമൃഗങ്ങള്‍ ആറളം വനമേഖലയിലുണ്ടെന്നും നിരവധിയാളുകള്‍ ഈകാലയളവില്‍ കാട്ടാനയുടെ ചവിട്ടേറ്റു കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ പുനരധിവാസമേഖലയില്‍ കഴിയുന്ന ആദിവാസി കുടുംബങ്ങള്‍ ഭയചകിതരയാണ് ഒരോ ദിവസവും തള്ളിനീക്കുന്നത്. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ പത്തുതൊഴിലാളികളാണ് ഇവിടെ കാട്ടാനയുടെ അക്രമത്തില്‍ കൊല്ലപ്പെട്ടത്്. വ്യാപകമായി കൃഷി നാശവും ഫാമില്‍ നേരിട്ടു.ആറളം ഫാമിലെ കൃഷി നശിപ്പിക്കപ്പെട്ട ഏക്കര്‍ കണക്കിന് പ്രദേശങ്ങളും കാടു മൂടിയിരിക്കുകയാണ്. ഫാമിനോട് അതിര്‍ത്തി പങ്കിടുന്ന കൊട്ടിയൂര്‍,ആറളം വനാതിര്‍ത്തികളില്‍ പൂര്‍ണമായ വിധത്തില്‍ സംരക്ഷണമതില്‍ സ്ഥാപിക്കണമെന്ന ആവശ്യം ഇപ്പോഴും പരിഗണിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് തിരിച്ചുവരാത്ത പുനരധിവാസക്കാരില്‍ നിന്നും ഭൂമി ഏറ്റെടുക്കാന്‍ റവന്യൂവകുപ്പ് നിയമനടപടികള്‍ സ്വീകരിച്ചു തുടങ്ങിയത്.

ജനകീയ സമരത്തിന് മന്ത്രി വർഗ്ഗീയ ചാപ്പ പതിച്ചു കൊടുക്കുന്നത് സത്യപ്രതിജ്ഞാ ലംഘനം; കെ സുധാകരൻ

ന്യായമായവയെല്ലാം സര്‍ക്കാര്‍ പരിഹരിച്ചു കഴിഞ്ഞിട്ടുണ്ട്‌, സമരത്തിൽ നിന്നം പിൻമാറണമെന്ന് എൽഡിഎഫ്</a><a class=" title="ന്യായമായവയെല്ലാം സര്‍ക്കാര്‍ പരിഹരിച്ചു കഴിഞ്ഞിട്ടുണ്ട്‌, സമരത്തിൽ നിന്നം പിൻമാറണമെന്ന് എൽഡിഎഫ്" />ന്യായമായവയെല്ലാം സര്‍ക്കാര്‍ പരിഹരിച്ചു കഴിഞ്ഞിട്ടുണ്ട്‌, സമരത്തിൽ നിന്നം പിൻമാറണമെന്ന് എൽഡിഎഫ്

ഗേൾഫ്രണ്ടിനെ കുറിച്ച് അറിയണമെന്ന് അലീന പടിക്കൽ, സൂരജിന്റെ വാക്കുകൾ ഇങ്ങനെ, വൈറൽ

English summary
The revenue department has started action to reclaim the land at Aralam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X