മകളെ പ്രണയിച്ചു വിവാഹം ചെയ്‌തതിന്റെ പേരിൽ യുവാവിന്റെ അമ്മയെ വെട്ടി; പിതാവും സുഹൃത്തും പിടിയിൽ
പയ്യന്നൂര്‍: മാതമംഗലത്ത് യുവാവ് പ്രണയിച്ച് വിവാഹം ചെയ്‌തതിന്റെ വൈരാഗ്യത്താല്‍ വധുവിന്റെ പിതാവിന്റെ നേതൃത്വത്തില്‍വീട്ടില്‍ കയറി അക്രമം നടത്തിയത് രണ്ടു പേരെ വധശ്രമക്കേസ് ചുമത്തി പെരിങോം പൊലിസ് അറസ്റ്റു ചെയ്‌തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. വരന്റെ പിതാവിനെ മര്‍ദിക്കുന്നതുകണ്ട് തടയാനെത്തിയ മാതാവിന് വെട്ടേറ്റതായും പരാതിയുണ്ട്. മൂന്ന് പേര്‍ക്കെതിരെ വധശ്രമത്തിന് പെരിങ്ങോം പൊലീസ് കേസെടുക്കുകയും രണ്ടുപേരെ അറസ്റ്റു ചെയ്യുകയുമായിരുന്നു. വരന്റെ മാതാവ് എരമം പേരൂല്‍ കിഴക്കേക്കരയിലെ എം വി ലീല (63) ക്കാണ് വെട്ടേറ്റത്.
തിങ്കളാഴ്‌ച വൈകുന്നേരം ആറരയോടെയാണ് സംഭവം. പരാതിയില്‍ പവിത്രന്‍ (48), വിനോദ് (45), കൂടെയുണ്ടായിരുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകളിലാണ് പൊലീസ് കേസെടുത്തത്. പവിത്രനേയും വിനോദിനേയും ചൊവ്വാഴ്ച പുലര്‍ച്ചെയോടെ പൊലീസ് അറസ്റ്റു ചെയ്തു. അയല്‍വാസിയായ പവിത്രന്റെ മകളെ ലീലയുടെ മകന്‍ പ്രണയിച്ച് വിവാഹം ചെയ്‌തതിന്റെ വിരോധമാണ് വീട് കയറി അക്രമത്തില്‍ കലാശിച്ചതെന്നാണ് വിവരം.

പരാതിക്കാരിയുടെ വീട്ടില്‍ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയ പ്രതികള്‍ ഭര്‍ത്താവ് രവീന്ദ്രനെ തള്ളിയിട്ട് കാലുകൊണ്ട് ചവിട്ടുന്നത് തടയാനെത്തിയപ്പോഴാണ് പരാതിക്കാരിയുടെ തലയ്ക്ക് വാക്കത്തി കൊണ്ട് വെട്ടേറ്റതെന്നാണ് പറയുന്നത്. എല്ലാറ്റിനേയും വെട്ടിക്കൊന്ന് പെട്രോളൊഴിച്ച് കത്തിക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
ലീലയെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരാതിക്കാരിയായ ലീലയുടെ മകനും മുഖ്യപ്രതിയായ പവിത്രന്റെ മകളും തമ്മിലുള്ള പ്രണയത്തെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരും വിവാഹിതരായിരുന്നു. ഇതിന് ശേഷം ഇരുവരും അകലെയുള്ള വാടക വീട്ടിലായിരുന്നു താമസം.
കഴിഞ്ഞ ദിവസമാണ് യുവാവും ഭാര്യയും വീട്ടിലെത്തിയത്. വിവരമറിഞ്ഞെത്തിയ വധുവിന്റെ വീട്ടുകാര്‍ അടുക്കളയിലൂടെ വീടിനകത്ത് കടന്നാണ് അക്രമം നടത്തിയതെന്നാണ് പറയുന്നത്. എന്നാല്‍ ഭാര്യാമാതാവിനെ ആക്രമിച്ചതിന് മരുമകനെതിരെയും കേസെടുത്തിട്ടുണ്ട്.മാതമംഗലം പേരൂലിലെ അടുക്കാടന്‍ വീട്ടില്‍ കൂട്ടാപ്പിയുടെ(36)പേരിലാണ് പെരിങ്ങോം പോലീസ് കേസെടുത്തത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്കാണ് അക്രമം.
പേരൂലിലെ എ സിന്ധുവിന്റെ (41) പരാതിയിലാണ് കേസ്. വീട്ടില്‍ വടിയുമായി അതിക്രമിച്ചുകടന്ന കുട്ടാപ്പി സിന്ധുവിനെ ആക്രമിക്കുകയും വസ്ത്രം വലിച്ചുകീറി മാനഹാനി വരുത്തുകയും ചെയ്‌തുവെന്നാണ് പരാതി.
സിന്ധുവിന്റെ മകളെ കുട്ടാപ്പി പ്രേമിച്ച് വിവാഹം ചെയ്‌തതിന് ഇവരുടെ ഭര്‍ത്താവും സുഹൃത്തുക്കളും തിങ്കളാഴ്ച്ച കുട്ടാപ്പിയുടെ വീട്ടിലെത്തി പിതാവിനെ മര്‍ദ്ദിക്കുകയും അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്‌തിരുന്നു. സംഭവത്തില്‍ അറസ്‌റ്റിലായ ഭര്‍ത്താവ് ഇട്ടമ്മല്‍ പവിത്രനും സുഹൃത്ത് വിനോദും വധശ്രമക്കേസില്‍ റിമാന്‍ഡിലാണ്.












Click it and Unblock the Notifications