അഞ്ചാം പീടികയിലെ കവര്‍ച്ച, പ്രതികളെ തിരിച്ചറിഞ്ഞതായി പൊലിസ്
തളിപറമ്പ്: ആന്തൂര്‍ നഗരസഭയിലെ അഞ്ചാം പീടികയില്‍ വീട്ടുകാര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയി തിരിച്ചെത്തുന്നതിനിടയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതികളെ പൊലിസ് തിരിച്ചറിഞ്ഞു. കണ്ണൂരില്‍ ബൈക്കുകള്‍ മോഷ്ടിച്ച കേസില്‍ 25ന് പുലര്‍ച്ചെ കണ്ണൂര്‍ നഗരത്തിലെ ലോഡ്ജ് മുറിയില്‍ നിന്നും പോലീസ് പിടിയിലായി റിമാന്റില്‍ കഴിയുന്നകക്കാട് കുഞ്ഞിപ്പള്ളി സ്വദേശിയുംചാല സ്വദേശിയുമാണ് കവര്‍ച്ച നടത്തിയതെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.
തളാപ്പിലെ ലോഡ്ജ്മുറിയില്‍ നിന്നും പ്രതികള്‍ പിടിയിലാകുമ്പോള്‍ മോഷ്ടിച്ച സ്വര്‍ണ്ണ നെക്ലസ്, വള എന്നിവയും 21, 340 രൂപയും രണ്ട് സ്മാര്‍ട്ട് ഫോണുകളും പോലീസ് കണ്ടെടുത്തിരുന്നു. പൂട്ടിയിട്ട വീടുകള്‍ കണ്ടെത്തി മോഷണം നടത്തിയത് ഇരുവരുമാണെന്ന് തിരിച്ചറിഞ്ഞതളിപ്പറമ്പ് പോലീസ് ജയിലില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്.ധര്‍മ്മശാല-അഞ്ചാംപീടിക റൂട്ടില്‍ ചിത്ര സ്റ്റോപ്പിന് മുന്നിലെ കുന്നില്‍ ശശിധരന്റെ വീട് കുത്തിത്തുറന്നാണ് പ്രതികള്‍ പത്തര പവന്റെ ആഭരണങ്ങള്‍ കവര്‍ച്ച ചെയ്തത്.

ശശിധരനും ഭാര്യ പ്രീതയും മകന്‍ അമലുമാണ് വീട്ടില്‍ താമസം. വിവാഹിതയായ മകള്‍ അമൃത കുഞ്ഞിമംഗലത്തെ ഭര്‍തൃവീട്ടില്‍ നിന്ന് സ്വന്തം വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനത്തിന് പോയിരുന്നു. ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വിളക്കുവെക്കുന്ന സ്ഥലത്ത് വാതില്‍ തുറന്നപ്പോള്‍ തന്നെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയില്‍കണ്ടെത്തുകയായിരുന്നു.
ഇതോടെ വീട്ടുകാര്‍ക്ക് സംശയം തോന്നുകയും ശശിധരന്റെ സഹോദരനായ ആന്തൂര്‍ നഗരസഭ കൗണ്‍സിലര്‍ മോഹനനെ വിവരം അറിയിക്കുകയും ചെയ്തു. മോഹനനെത്തി പോലീസില്‍ വിവരം അറിയിച്ചു. തളിപ്പറമ്പ അഡീ. എസ്.ഐ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ രാത്രി 11.30 ഓടെ എത്തിയ പോലീസിന്റെ പരിശോധനയില്‍ വീട്ടിലെ എല്ലാ മുറികളും കുത്തിത്തുറന്നതായും അലമാരകള്‍ കുത്തിത്തുറന്ന് മുഴുവന്‍ സാധനങ്ങളും വാരിവലിച്ചിട്ടതായും കണ്ടെത്തി. മൂന്ന് സ്റ്റീല്‍ അലമാരകളില്‍ നടക്കുള്ള അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. വിളക്ക് കത്തിക്കുന്നതിന് അടുത്ത് തന്നെ ചെറിയൊരു ഭണ്ഡാരം സൂക്ഷിച്ചിരുന്നു. അത് കുത്തിത്തുറന്ന് അതിലുള്ള പണവും കവര്‍ന്നു.
ഇരുനില വീടിന്റെ ടെറസ് വഴിയാണ് കവര്‍ച്ചക്കാര്‍ വീടിന് അകത്ത് കയറിയത്. ടെറസില്‍ നിന്ന് താഴേക്ക് ഇറങ്ങാനുള്ള വാതിലിന്റെ ടവര്‍ ബോള്‍ട്ട് തകര്‍ത്ത നിലയില്‍ കാണപ്പെട്ടു. വീടിന്റെ ഗേറ്റ് താഴിട്ട് പൂട്ടിയിരുന്നു. മൂന്ന് ദിവസത്തെ പത്രം വീടിന്റെ മുന്നിലുണ്ടായിരുന്നു. കാര്‍പോര്‍ച്ചില്‍ ലൈറ്റുമിട്ട് വച്ചിരുന്നു. ഇത് വീട്ടില്‍ ആരുമില്ലെന്ന് കവര്‍ച്ചക്കാര്‍ക്ക് ഉറപ്പിക്കാന്‍ വഴിയൊരുക്കിയെന്നാണ് പോലീസ് കരുതുന്നത്. ഡിവൈ.എസ്പി പി.പ്രമോദ്, സിഐ ബെന്നിലാല്‍ എന്നിവരും വിരലടയാള വിദഗ്ധരും പരിശോധനക്ക് എത്തിയിരുന്നു.












Click it and Unblock the Notifications