Get Updates
Get notified of breaking news, exclusive insights, and must-see stories!

കാളവണ്ടി സമരമുള്‍പ്പെടെ നടത്തി ഒരു കാര്യവുമില്ല; കണ്ണൂരുകാരുടെ ആ പ്രതീക്ഷയും അസ്ഥാനത്തായിരുന്നു

കണ്ണൂര്‍: കണ്ണൂരില്‍ വിമാനത്താവളം എത്തിയപ്പോള്‍ ജനങ്ങള്‍ക്ക് ഒരു പ്രതീക്ഷയുണ്ടായിരുന്നു. റോഡുകള്‍ നന്നാക്കുമെന്ന്. എന്നാല്‍ ആ പ്രതീക്ഷ കണ്ണൂരുകാരെ സംബന്ധിച്ച് അസ്ഥാനത്തായിരുന്നു. പ്രത്യേകിച്ച് തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിലെ വളക്കൈ കൊയ്യം റോഡ്. ജില്ലയിലെ മലയോരത്തുള്ളവര്‍ക്ക് ഏറ്റവുമെളുപ്പത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും മറ്റും എത്താന്‍ സാധിക്കുന്ന റോഡാണിത്.
സാഹസികത ഇഷ്ടപ്പെടുന്നവര്‍ ഓഫ് റോഡ് യാത്രയ്‌ക്കൊന്നും പേകേണ്ട കാര്യമില്ല. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിലെ വളക്കൈയില്‍നിന്ന് കൊയ്യം വഴി മയ്യില്‍ ഭാഗത്തേക്കൊന്ന് സഞ്ചരിച്ചാല്‍ മതി. നാട്ടിലും നഗരത്തിലും പുതിയ റോഡുകള്‍ വന്നു, കാലപ്പഴക്കം ചെന്ന റോഡുകള്‍ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമായി. എന്നാല്‍ വളക്കൈ-കൊയ്യം റോഡിന് പതിറ്റാണ്ടുകളായി അവഗണനയാണ്.വളക്കൈയില്‍നിന്ന് മയ്യിലിനെയും കൊയ്യത്തെയും ബന്ധിപ്പിക്കുന്ന ചെക്കിക്കടവ് പാലത്തിലേക്ക് 5.5 കിലോമീറ്റര്‍ ദൂരമാണുള്ളത്. ഇത്രയും ചെറിയ ദൂരത്തിലാണ് ജനം സാഹസികയാത്ര നടത്തേണ്ടിവരുന്നത്.

മഴ പെയ്താല്‍ ചെളിയില്‍ കുളിക്കാം

മഴ പെയ്താല്‍ ചെളിയില്‍ കുളിക്കാം

അഞ്ചരകിലോമീറ്റര്‍ റോഡിന്റെ മിക്ക ഭാഗങ്ങളും തകര്‍ന്ന് കാല്‍നടയാത്ര പോലും ദുര്‍ഘടമായി. കൊയ്യം ടൗണ്‍, വളക്കൈ സ്വാമി മഠം, ട്രാന്‍സ്ഫോര്‍മറിനുസമീപം, സിദ്ദീഖ് നഗര്‍ മസ്ജിദ്, പെരിന്തിലേരി സി.ആര്‍.സി. വായനശാല എന്നിവിടങ്ങളിലെല്ലാം വലിയരീതിയില്‍ റോഡ് തകര്‍ന്നിട്ടുണ്ട്. ചെറിയ മഴപെയ്താല്‍ പോലും കൊയ്യം ടൗണില്‍ ദിവസങ്ങളോളം ചെളിവെള്ളം കെട്ടിക്കിടക്കും. കൊയ്യം ടൗണില്‍ റോഡ് ഉയര്‍ത്തി ഓവുചാല്‍ നിര്‍മിച്ചെങ്കില്‍ മാത്രേമേ റോഡ് തകര്‍ച്ചയ്ക്ക് ശാശ്വത പരിഹാരമാവൂ എന്നാണ് പ്രദേശവാസികള്‍ പറയുന്നു.

കറുപ്പഴകില്‍ സുന്ദരിയായി മീര നന്ദന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

അപകട ഭീഷണി

അപകട ഭീഷണി

വീതി കുറഞ്ഞ റോഡില്‍ വളവും കയറ്റവും യാത്രയ്ക്ക് വലിയ പ്രയാസമുണ്ടാക്കുന്നു. കൊയ്യം മര്‍ക്കസിന്റെ ഭാഗത്താണ് ഏറ്റവും അപകടകരം. ഒരേസമയം രണ്ട് കാറുകള്‍ക്ക് കടന്നുപോകാന്‍ സാധിക്കാത്ത സ്ഥലമാണിത്. കൊയ്യം ടൗണിനും കള്ളുഷാപ്പിനുമിടയിലുള്ള സ്ഥലത്തും വലിയ കയറ്റവും വളവുമുണ്ട്. വളക്കൈ മദ്രസയ്ക്കുസമീപത്തെ വളവും അപകടഭീഷണി ഉയര്‍ത്തുന്നു. ഇവിടെ റോഡിന് ഇരുവശവും ഇടതൂര്‍ന്ന് കാടുകള്‍ വളര്‍ന്നതിനാല്‍ എതിര്‍വശത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കാണാന്‍ പ്രയാസമാണ്.

വെറും വാഗ്ദാനം

വെറും വാഗ്ദാനം

വളക്കൈ മുതല്‍ ചെക്കിക്കടവ് പാലം വരെ റോഡ് വീതികൂട്ടി മെക്കാഡം ടാറിടണമെന്നാണ് ജനങ്ങളുടെ ആവശ്യം. റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തും കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്തും പ്രഖ്യാപനമുണ്ടായെങ്കിലും ഇതുവരെ പണി നടത്തിയിട്ടില്ല. നേരത്തെ 10 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും ബജറ്റില്‍ രണ്ട് കോടി മാത്രം അനുവദിച്ചതല്ലാതെ തുടര്‍പ്രവര്‍ത്തനമൊന്നുമുണ്ടായില്ല.

കാളവണ്ടി സമരവും വജയിച്ചില്ല

കാളവണ്ടി സമരവും വജയിച്ചില്ല

റോഡിന്റെ അവസ്ഥയില്‍ പ്രതിഷോധിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ ഓഫ് റോഡ് കൂട്ടായമ എന്ന പേരില്‍ ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. ഇവരുടെ നേതൃത്വത്തില്‍ രണ്ട് വര്‍ഷം മുമ്പ് കാളവണ്ടി സമരവും നടത്തിയിരുന്നു. സമരം ഹിറ്റായതോടെ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ക്ക് ലഭിച്ച അറിയിപ്പ്. ആ അറിയിപ്പ് ലഭിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ നടപ്പായില്ല.
നേരത്തെ 10 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും ബജറ്റില്‍ രണ്ട് കോടി മാത്രം അനുവദിച്ചതല്ലാതെ തുടര്‍പ്രവര്‍ത്തനമൊന്നുമുണ്ടായില്ല. ഇടതുസര്‍ക്കാരിന് തുടര്‍ഭരണം വന്നതോടെ ചെങ്ങളായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനന്റെ നേതൃത്വത്തില്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ നേരില്‍ക്കണ്ട് നിവേദനം നല്‍കിയിരുന്നു. സജീവ് ജോസഫ് എം.എല്‍.എ.യും റോഡിന്റെ ശോച്യാവസ്ഥ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലാണ് ഇനി നാട്ടുകാരുടെ പ്രതീക്ഷ.

പാലമുണ്ട് പക്ഷെ വാഹനമില്ല

പാലമുണ്ട് പക്ഷെ വാഹനമില്ല

മയ്യിലിനെയും കൊയ്യത്തെയും ബന്ധിപ്പിക്കുന്ന ചെക്കിക്കടവ് പാലം 2013 ജനുവരി 11-നു പ്രവൃത്തി തുടങ്ങിയ പാലം 2018 ജൂണ്‍ 29 - നാണ് തുറന്നുകൊടുത്തത്. ഇതുവഴി സ്വകാര്യ വാഹനങ്ങള്‍ കൊണ്ടുപോകാമെന്നല്ലാതെ പൊതുഗതാഗതം കുറവാണ്. രാവിലെയും വൈകുന്നേരവുമായി സര്‍വീസ് നടത്തുന്ന ഒരു സ്വകാര്യ ബസാണ് മയ്യിലിലേക്ക് പോകാന്‍ കൊയ്യം, വളക്കൈ നിവാസികള്‍ക്കുള്ള ഏക ആശ്രയം. മയ്യിലില്‍നിന്ന് കൊയ്യം ടൗണ്‍ വരെ ഒരു ജീപ്പും സമാന്തര സര്‍വീസ് നടത്തുന്നുണ്ട്.

വീണ്ടും കാളവണ്ടി സമരം

വീണ്ടും കാളവണ്ടി സമരം

അന്ന് വളക്കൈ മുതല്‍ കൊയ്യം വരെയാണ് കാളവണ്ടി സമരം നടത്തിയത്. വീണ്ടും ഒരു കാളവണ്ടി സമരം കൂടി നടത്താനൊരുങ്ങുകയാണ് ഇവര്‍. കണ്ണൂര്‍ ജില്ലാ പിഡബ്ല്യുഡി ഓഫീസിലേക്കാണ് കാളവണ്ടി സമരം നടത്തുകയെന്ന് ഓഫ് റോഡ് കൂടാടയ്മ അറിയിച്ചു. നവമ്പര്‍ ഒന്ന് കേരളപ്പിറവി ദിനത്തിലാണ് കാളവണ്ടി സമരം നടത്തുക. സമരം ചെയ്യാന്‍ എല്ലാവര്‍ക്കുമവകാശമുണ്ടെന്നും അതുകൊണ്ട് തന്നെ അതിനെ കുറിച്ച് സംസാരിക്കിനില്ലെന്നുമാണ് ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്. ആര്‍ക്കും എതിരായല്ല. നാടിന്റെ വികസനം കൂടി ലക്ഷ്യമിട്ടാണ് സമരം നടത്തുന്നതെന്നാണ് സമര സമിതി പറയുന്നത്.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+