തൃക്കരിപ്പൂര്‍ പ്രിജേഷ് വധം:മൊബൈല്‍ ഫോണ്‍ ഒളിപ്പിക്കാന്‍ ശ്രമിച്ച പയ്യന്നൂരിലെ വ്യാപാരിക്കെതിരെ കേസ്
പയ്യന്നൂര്‍: കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ വയലോടിയില്‍ പ്രജീഷിനെ വീടിനു സമീപം കൊലചെയ്തു തള്ളിയ സംഭവത്തില്‍ പയ്യന്നൂര്‍ പെരുമ്പയിലെ വ്യാപാരിക്കെതിരെ പയ്യന്നൂര്‍ പൊലിസ് കേസെടുത്തു. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോഴാണ് പയ്യന്നൂര്‍ സ്വദേശിയുടെ പങ്കാളിത്തം വ്യക്തമായത്.
പയ്യന്നൂര്‍ പെരുമ്പയിലെ വ്യാപാരിയായ എം.കെ അബ്ദുല്‍ റഷീദിനെയാ(45) ഈ കേസില്‍ പ്രതി ചേര്‍ത്തത്. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം ഏഴായി ഉയര്‍ന്നു. പൊലിസ് കസ്റ്റഡിയില്‍ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കിയത്.

ഇതേ തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യല്‍ നടത്തിയപ്പോഴാണ് അന്വേഷണം പയ്യന്നൂരിലെ പെരുമ്പയിലുമെത്തിയത്. പ്രതികള്‍ ഉപയോഗിച്ചിരുന്നു മൊബൈല്‍ ഫോണുകളില്‍ രണ്ടെണ്ണം പൊലിസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സംഭവത്തിനു ശേഷം മൊബൈല്‍ ഫോണുകള്‍ പെരുമ്പ സ്വദേശിക്ക് കൈമാറിയെന്ന വിവരമാണ് അന്വേഷണം പയ്യന്നൂരിലെക്ക് എത്താനിടയാക്കിയത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചു പ്രതികളെ സഹായിച്ചുവെന്ന കുറ്റത്തിനാണ് അബ്ദുല്‍ റഷീദിനെതിരെ പൊലിസ് കേസെടുത്തത്.
നേരത്തെ പ്രിജേഷ് വധക്കേസില്‍ ആറുപേരെ കാഞ്ഞങ്ങാട് ഡി.വൈ. എസ്.പി പി.ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ചന്തേര പൊലിസ് അറസ്റ്റു ചെയ്തിരുന്നു. ഈ മാസം അഞ്ചിന് പുലര്‍ച്ചെ അഞ്ചേമുക്കാലിനാണ് തൃക്കരിപ്പൂര്‍ വയലോടിയിലെ കൊടക്കല്‍ കൃഷ്ണന്‍- മര്‍നാടിയന്‍ ദമ്പതികളുടെ മകന്‍ പ്രിജേഷിന്റെ(32) മൃതദേഹം തൃക്കരിപ്പൂരിലെ വീടിനു സമീപം ബൈക്കിനരികില്‍ ചെളിയില്‍ പൂണ്ട നിലയില്‍ കണ്ടെത്തിയത്.
പ്രിജേഷിന്റെ മൃതദേഹം കണ്ടതിനു ശേഷംമണിക്കൂറുകള്‍ക്കുളളില്‍ തന്നെ സംഭവം കൊലപാതകമാണെന്ന് പൊലിസിന് വ്യക്തമായിരുന്നു. ഇതിനെ തുടര്‍ന്നാണ് കൊലയ്ക്കുത്തരവാദികളായ രണ്ടുപേരെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റു ചെയ്തത്.
നാലാം പ്രതിയായ എ. മുഹമ്മദ് യൂനസിനെയും(28) അഞ്ചാം പ്രതിഷൗക്കത്ത് മുഹമ്മദിനെയും (27) ഒളിവില്‍ പാര്‍പ്പിച്ചതിനാണ് ബന്ധുകൂടുയായ റഷീദിനെതിരെ പൊലിസ് കേസെടുത്തത്. ഇയാള്‍മുഖാന്തിരമാണ് ആറുപ്രതികളും മൊബൈല്‍ ഫോണുകള്‍ ഒളിപ്പിക്കാന്‍ പയ്യന്നൂരിലെ യുവാവിന് കൈമാറിയതെന്നു പയ്യന്നൂര്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications