കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാറിൽ നിന്നും കുട്ടിയുടെ മാല കവർന്ന കേസിൽ തൃശൂർ നസീർ അറസ്റ്റിലെന്ന് പോലീസ്

  • By Desk
Google Oneindia Malayalam News

തലശേരി: വിദേശ രാജ്യങ്ങളിലടക്കം കലാപരിപാടികൾ അവതരിപ്പിക്കുകയും തുടർച്ചയായി 12 മണിക്കുർ പാട്ടു പാടി ഗിന്നസ് ബുക്കിൽ കയറുകയും ചെയ്ത പ്രശസ്ത കലാകാരനെ പൊലിസ് കള്ളക്കേസിൽ കുടുക്കി അറസ്റ്റു ചെയ്തതായി ആരോപണം. യുവതലമുറയിലെ മയക്കുമരുന്ന് ഉപയോഗമുൾപ്പെടെയുള്ള വിവിധസാമുഹിക പ്രശ്നങ്ങളുയുയർത്തി തെരുവിൽ കലാപരിപാടികൾ അവതരിപ്പിച്ച് ജനശ്രദ്ധ നേടിയ പ്രശസ്തകലാകാരനാണ് മോഷണ കേസിൽ അറസ്റ്റിലായത്. മാല മോഷണ കേസിൽ ഗായകനും മിമിക്രി കലാകാരനുമായ ഗിന്നസ് നസീറെന്ന തൃശുർ നസീറിനെ യാണ് (52) കണ്ണുർ ടൗൺ പൊലിസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാർച്ച് 23ന് ഉച്ചയ്ക്ക് കണ്ണുർ നഗരത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലിസ് പറഞ്ഞു.

ജയിൽ നോമിനേഷന്റെ പേരിൽ തർക്കം: മത്സരാർത്ഥികളോട് ഇടഞ്ഞ് ഫിറോസ് ഖാൻ, മറുപടി നൽകി റംസാൻജയിൽ നോമിനേഷന്റെ പേരിൽ തർക്കം: മത്സരാർത്ഥികളോട് ഇടഞ്ഞ് ഫിറോസ് ഖാൻ, മറുപടി നൽകി റംസാൻ

പിണറായി പുതുശേരി മുക്കിലെ ഷെരീഫയുടെ (55) മകളുടെ ആറു വയസായ മകൻ്റെ പന്ത്രണ്ട് ഗ്രാം സ്വർണമാല മോഷ്ടിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്. കണ്ണുരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഷെരീഫയുടെ മകൾക്ക് ഇൻ്റർവ്യു യുണ്ടായിരുന്നു നഗരത്തിൽ നിന്ന് ഇവരെ പരിചയപ്പെട്ട നസീർ അടുപ്പം കാണിക്കുകയും ഇവർക്കൊപ്പം ഹോട്ടലിൽ നിന്നുംഭക്ഷണം കഴിച്ച ശേഷം ജോലിക്ക് വിളിച്ച സ്ഥാപന ഉടമയുമായി തനിക്ക് പരിചയമുണ്ടെന്നും താൻ കൂടി വന്നാൽ ജോലി ലഭിക്കുമെന്ന് പറഞ്ഞ് കാറിൽ കയറ്റി ഇൻ്റർവ്യു നടന്ന സ്ഥലത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു.

 wwe-19-1495209

ഇൻ്റർവ്യു നടന്ന സ്ഥലത്ത് ഇവരി റങ്ങുന്നതിനിടെയാണ് ഇയാൾ തന്ത്രത്തിൽ കുട്ടിയുടെ മാല പൊട്ടിച്ചെടുത്തതെന്ന് പൊലിസ് പറഞ്ഞു. കണ്ണുർ നഗരത്തിലെ ഷൂ പാലസ് എന്ന സ്ഥാപനത്തിന് മുൻപിൽ വെച്ചായിരുന്നു സംഭവം. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് നസീറാണ് മാല കവർന്നതെന്ന് വ്യക്തമായ തെന്ന് പൊലിസ് പറഞ്ഞു എന്നാൽ താൻ കുടുംബത്തോടൊപ്പം സഞ്ചരിച്ചുവെന്നത് ശരിയാണെന്നും മാല നഷ്ടപ്പെട്ട സംഭവത്തിൽ പങ്കില്ലെന്നുമാണ് നസീറിൻ്റെ വിശദീകരണം. കണ്ണുർ ജില്ലയിൽ താൻ മയക്കുമരുന്ന് മാഫിയക്കെതിരെ നടത്തുന്ന പോരാട്ടത്തിൽ പൊലിസ് അസ്വസ്ഥരാണെന്നും മയക്കുമരുന്ന് മാഫിയക്കെതിരെ നടപടിയെടുക്കാതെ താൻ കലാ പരിപാടി നടത്തി വിമർശിച്ചതിന് പ്രതികാരം ചെയ്യുകയാണെന്നും നസീർ പറഞ്ഞു.

തളിപ്പറമ്പിൽ കന്നുകാലി ശല്യത്തിനെതിരെയും തലശേരിയിലും മുഴപ്പിലങ്ങാടും കണ്ണൂരും മയക്കുമരുന്ന് മാഫിയക്കെതിരെയും തെരുവു ഗാനമേളയും മിമിക്രിയും നടത്തി ജനശ്രദ്ധ നേടിയ കലാകാരനാണ് തൃശൂർ നസീർ. തുടർച്ചയായി 12 മണിക്കൂർ ഗാനമേള നടത്തി ഗിന്നസ് ബുക്കിലും താൻ സ്ഥാനം പിടിച്ചിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ ശ്രമിച്ചിരുന്ന നസീറിന് പത്രിക സമർപ്പിക്കാൻ അവസാന നിമിഷം കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്ന് തനിക്ക് കാണാൻ അനുമതി നിഷേധിക്കുകയും തന്നെ കാണാനും പരാതി കേൾക്കാനും തയ്യാറാവാത്ത കണ്ണൂർ കലക്ടർ ടി.വി സുഭാഷിൻ്റെ നടപടിക്കെതിരെ

കലക്ടറേറ്റിന് മുൻപിൽ നസീർ കിടന്നു കൊണ്ട് പാട്ടു പാടി പ്രതിഷേധിച്ചിരുന്നു. തുടർന്ന് കണ്ണുർ പ്രസ് ക്ളബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ജില്ലാ കലക്ടർക്കെതിരെയും കണ്ണൂർ കലക്ടറേറ്റിലെ ഇടതു അനുകൂല ഉദ്യോഗസ്ഥർക്കെതിരെയും പൊലിസിനെതിരെയും നസീർ അതിരൂക്ഷമായ വിമർശനമാണ് അഴിച്ചുവിട്ടത്.

ഇതിൽ പൊലിസിലെയും ജില്ലാ ഭരണാധികാരികളിൽ ചിലർക്കും കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇതു കൂടാതെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമുയർത്തി ധർമ്മടത്ത് നസീർ മത്സരിക്കുന്നതിൽ ഇടതു രാഷ്ട്രീയ നേതൃത്വത്തിനും നസീറിനെതിരെ അതൃപ്തിയുണ്ടായിരുന്നു. ഇതൊക്കെയാണ് തന്നെ കള്ളക്കേസിൽ കുടുക്കുന്നതിന് പിന്നിലെന്നാണ് നസീറിൻ്റെ ആരോപണം.എന്നാൽ നസീറിനെതിരെ സംഭവം ദിവസം തന്നെ പരാതി നൽകിയിരുന്നുവെന്നും തെരഞ്ഞെടുപ്പായതിനാലാണ് കേസെടുക്കാൻ വൈകിയതെന്നുമാണ് പൊലിസിൻ്റെ വിശദീകരണം. നസീർ മാല മോഷ്ടിക്കുന്നതിൻ്റെ സി.സി.ടി.വി ദൃശ്യം കൈയ്യിലുണ്ടെന്ന് പൊലിസ് പറയുന്നുണ്ടെങ്കിലും അത് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പൊലിസിൻ്റെ വിശദീകരണത്തിൽ ഏറെ പൊരുത്തക്കേടുകളുണ്ടെന്നാണ് സാഹചര്യ തെളിവുകൾ വ്യക്തമാക്കുന്നതെന്നാണ് നസീറിൻ്റെ ബന്ധുക്കൾ പറയുന്നത്. കാറിനകത്തുനിന്നാണ് മാല മോഷണം നടന്നതെന്ന് പറയുമ്പോൾ കാറിനകത്തെ ദൃശ്യങ്ങൾ എങ്ങനെയാണ് സി.സി.ടി.വി ക്യാമറയിൽ പതിയുകയെന്നതാണ് ഇവരുടെ ചോദ്യം.നസീറിൻ്റെ വാഹനത്തിൽ കയറിയ ഷെരീഫയോ മകളോ നസീർ മാല കവരുന്നത് തങ്ങൾ കണ്ടില്ലെന്നും സംശയം മാത്രമാണുള്ളതെന്നും പരാതിയിൽ പറഞ്ഞിട്ടുള്ളത്.

ഇതു കുടാതെ മോഷണം നടത്തിയ തൊണ്ടിമുതൽ ഇതുവരെ കണ്ടെത്തിയിട്ടുമില്ല.നസീറാകാട്ടെ മണിക്കുറുകൾ നീണ്ട ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയതായും പൊലിസ് പറയുന്നുമില്ല. കടുത്ത പ്രമേഹരോഗിയും അനുബന്ധ അസംബങ്ങ ളുമുള്ളയാളാണ് നസീർ. അതു കൊണ്ടു തന്നെ അറസ്റ്റിലായ നസീറിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷമാണ് പൊലിസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതെന്നും മരുന്ന് കഴിച്ചു ജീവൻ നിലനിർത്തുന്ന നസീറിന് എന്തെങ്കിലും സംഭവിച്ചാൽ പൊലിസാ യിരിക്കും ഉത്തരവാദിയെന്നും ബന്ധുക്കൾ പറഞ്ഞു '

English summary
Thrissur Nazeer arrested in gold chain snatching case in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X