കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉളിക്കലില്‍ ഇറങ്ങിയത് കടുവതന്നെ: ജാഗ്രത പ്രഖ്യാപിച്ച് വനം വകുപ്പ്, തെരച്ചില്‍ ഇനിയും തുടരും

Google Oneindia Malayalam News

ഇരിട്ടി: മൈസുരിലെ ജനവാസ കേന്ദ്രങ്ങളില്‍ കയറി സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെയുള്ള ആളുകളെ അക്രമിക്കുന്നതിന്റെ വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരിക്കെ കര്‍ണാടക വനവുമായി അതിര്‍ത്തി പങ്കിടുന്ന കണ്ണൂരിന്റെ മലയോര പ്രദേശമായ ഉളിക്കലും കടുവാ ഭീതിയില്‍ ജനം പുറത്തിറങ്ങാന്‍ മടിക്കുന്നു.

ഉളിക്കല്‍ മേഖലയില്‍ ഇന്നും കടുവയുടെ സാന്നിധ്യം കണ്ടെത്തി പായം പഞ്ചായത്തിലെ വിളമനമേഖലിയില്‍ വഴിയാത്രക്കാരാണ് തിങ്കളാഴ്ച്ചരാവിലെ കടുവയെ കണ്ടത്. തോടരികിലെ ചതുപ്പില്‍ കണ്ടെത്തിയ കാല്‍പാടുകള്‍ കണ്ടെത്തിയതോടെ വനപാലകര്‍ സ്ഥലത്തെത്തി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. നേരത്തെ വയത്തൂര്‍,ഊരങ്കോട് ഭാഗത്ത് പട്ടിയെ കടുവയെന്നു കരുതുന്നഅഞ്ജാത ജീവി കഴിഞ്ഞ ദിവസം പുലര്‍ച്ചെകടിച്ചുകൊണ്ടുപോയിരുന്നു. ഇവിടെ കണ്ട ചോരപ്പാട്‌വനം വകുപ്പും പൊലിസും പരിശോധിച്ചതില്‍ കടുവയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

tiger

ഞായറാഴ്ച്ച പുലര്‍ച്ചെ പട്ടിയുടെകരച്ചില്‍ കേട്ടപ്പോള്‍ പ്രദേശവാസിയായ ഭാഗ്യേഷ്്് സ്വന്തം വളര്‍ത്തുനായയെകൂടുതുറന്നുവിട്ടെങ്കിലും ശബ്ദം കേ?ട്ട പ്രദേശ?ത്തേക്ക് ഓടി പോയ നായ ഭയന്ന് തിരികെ കൂട്ടില്‍ കയറിയതായി അധികൃതരെ അറിയിക്കുകയായിരുന്നു.

മാട്ടറ പീടികക്കുന്ന് പുഴയരികിലാ?ണ് വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ കടുവയെ ആദ്യംകാണുന്നത്. മത്‌സ്യം പിടിക്കാന്‍ പോയ കടമക്കണ്ടിയിലെ ബിനു തകരപ്പള്ളിലാണ് കടുവയെആദ്യം കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉളിക്കല്‍ എസ്. ഐ ബേബിജോര്‍ജിന്റെ നേതൃത്വത്തില്‍ ഉളിക്കല്‍ പൊലിസ് സ്‌റ്റേഷന്‍ എ. എസ്. ഐ ബേബി ജോര്‍ജിന്റെ നേതൃത്വത്തില്‍ പൊലിസും നാട്ടുകാരും പ്രദേശത്ത് ജാഗ്രതപാലിച്ചു. ഇവിടെ നിന്നും ഒരുകിലോമീറ്റര്‍ കഴിഞ്ഞാല്‍ കര്‍ണാടക വനമാണ്.

അവിടെ നിന്നും കടുവ ഇറങ്ങിയതാണെന്നാണ് വനം വകുപ്പ് കരുതുന്നത്. മൈസൂരിലെ പാര്‍ക്കില്‍ നിന്നും ഒരു പെണ്‍കുട്ടിയെ കടുവ കടിച്ചു കൊന്നിരുന്നു. ഇതിനെ തുടര്‍ന്ന് കര്‍ണാടക വനവുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ഉളിക്കലില്‍ ഇറങ്ങിയ കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂട് ആവശ്യമെങ്കില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കടുവയുടെ ഭീഷണി കാരണം ഉളിക്കല്‍ പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണ്. പുറത്തേക്കുള്ള യാത്ര ഒഴിവാക്കി പ്രദേശവാസികള്‍ വീടുകളില്‍ കഴിയുകയാണ്. ആറളം ഫാം മേഖലയില്‍ തുടരുന്ന കാട്ടാനയുടെ ഭീഷണിയോടൊപ്പം ഇപ്പോള്‍ കടുവയുടെ സാന്നിധ്യവും ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.മൈസൂരിലെ ജനവാസകേന്ദ്രങ്ങളില്‍ കടുവയിറങ്ങി ആളെ കൊല്ലുന്നത് നിത്യസംഭവമായ സാഹചര്യത്തില്‍ ഉളിക്കല്‍ മേഖലയില്‍ വനംവകുപ്പ് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ആടിനെ കെട്ടിയിട്ട കൂടൊരുക്കല്‍,മയക്കുവെടിവയ്ക്കല്‍ തുടങ്ങിയ മാര്‍ഗങ്ങളുംകടുവയെ പിടികൂടാന്‍ ഉപയോഗിച്ചേക്കും. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ കടുവയുടെ വ്യാജ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്് ഈ മേഖലയിലെ ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. വയനാട് മേപ്പാടിയിലെ തേയിലതോട്ടങ്ങളിലുംകടുവയുടെ ശല്യമുണ്ട്.

English summary
tiger landed in Ulikal: The forest department has issued an alert and the search will continue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X