കൊ വിഡിൽ കുരുങ്ങി കണ്ണുരിലെ ടൂറിസം പദ്ധതികൾ: അടഞ്ഞുകിടക്കുന്ന പാർക്കുകൾ ബാധ്യതയാകുന്നു
കണ്ണൂർ: കൊ വിഡ് മുടക്കിയത് കണ്ണൂരിൻ്റെ ടൂറിസം വികസന പദ്ധതികളെ. 'തലശേരി ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ളാവ് കേന്ദ്രികരിച്ചുള്ള പൈതൃക സംരക്ഷണ പദ്ധതി' പയ്യാമ്പലത്തെത്ത അഡ്വൈഞ്ചർ ടൂറിസം പദ്ധതി, പയ്യാമ്പലംബിച്ച് ആധുനികവത്ക്കരണം തുടങ്ങി കണ്ണുരിൻ്റെ മുഖച്ഛായ തന്നെ മാറ്റുന്ന ഒട്ടേറെ പദ്ധതികളാണ്ഇപ്പോൾ നിലച്ചിരിക്കുന്നത്.
ഇതിനു പുറമേ ഡി. ടി.പി.സിക്ക് വരുമാനം ലഭിച്ചിരുന്ന പാർക്കുകളും ഇപ്പോൾ അടച്ചിരിക്കുകയാണ്.
കഴിഞ്ഞ ലോക് ഡൗണിൽ മാസങ്ങളോളം അടഞ്ഞുകിടന്ന പാർക്കുകളും ബീച്ചുകളും വൈറസ് രോഗത്തിന് അൽപ്പം ശമനമുണ്ടായപ്പോൾ തുറന്ന് തുടങ്ങിയിരുന്നു. ആളനക്കം അൽപ്പം വന്നു തുടങ്ങിയപ്പോഴാണ് വീണ്ടും രണ്ടാം തരംഗത്തിൻ്റെ വരവ്.ഇതോടെ വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പുർണമായും അടച്ചു.

2015 ഡിസംബർ 18 നാണ് പയ്യാമ്പലം ബീച്ച് പാർക്ക് അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി എ.പി അനിൽകുമാർ ഉദ്ഘാടനം ചെയ്തത് കോടികൾ മുടക്കി അത്യാധുനിക പാർക്കാണ് ഇവിടെ നിർമ്മിച്ചത്. മനോഹരമായ പ്രവേശന കവാടം, കുട്ടികൾക്കുള്ള കളി യുപകരണങ്ങൾ, കാനായി കുഞ്ഞിരാമൻ്റെ അമ്മയും കുഞ്ഞും ശിൽപം, കടൽ കാറ്റേറ്റ് അസ്തമയം കാണാൻ പ്രത്യേക ഇരിപ്പിടങ്ങൾ, അത്യാധുനിക ഭക്ഷണശാല, ശൗചാലയം എന്നിവ തുടങ്ങി കെട്ടിലും മട്ടിലും പുതുമ നിറഞ്ഞതായിരുന്നു പയ്യാമ്പലം ബീച്ച് 'സീസൺ കാലത്ത് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും വിനോദസഞ്ചാരികളും കുടുംബങ്ങളും ഇവിടേക്ക് ഒഴുകിയെത്തിയിരുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലായിരുന്നു നടത്തിപ്പുകാർ. പ്രവേശന ഫീസ് വാങ്ങിയാണ് ആളുകളെ പ്രവേശിപ്പിച്ചിരുന്നത്.സർക്കാരിന് നല്ല വരുമാനമുണ്ടായിരുന്ന ഈ പാർക്കിൽ ഏതാനും ജീവനക്കാരും ജോലി ചെയ്തിരുന്നു.
മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍
എന്നാൽ കൊ വിഡ് പടർന്നു പിടിച്ചതോടെ കഴിഞ്ഞ മാർച്ചുമുതൽ ഈ പാർക്കിൻ്റെ കഷ്ടകാലവും തുടങ്ങി. കളിയു പകരണങ്ങൾ തുരുമ്പെടുത്ത് നശിക്കാൻ തുടങ്ങി. പാർക്ക് കാട്പിടിച്ച് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി.കവാടത്തിന് ഗേറ്റില്ലാത്തതിനാൽ തെരുവ് പശുക്കൾ കയറി മേയുകയാണ് ഇവിടെ പാർക്കിൻ്റെ പല ഭാഗങ്ങളിലും തെരുവ് നായ്ക്കൾ തമ്പടിച്ചിരിക്കുകയാണ്.കനായിയുടെ വിഖ്യാതമായ അമ്മയും കുഞ്ഞും പ്രതിമ കാടുമൂടി കാണാതായിട്ടുണ്ട്. ബാർക്കോയെന്ന സ്ഥാപനത്തിനാണ് പാർക്കിൻ്റെ അറ്റകുറ്റപ്പണിയുടെ ചുമതല എന്നാൽ കൊ വിഡ് കഴിയാതെ പുനരുജ്ജി വനം നടത്താൻ കഴിയാത്ത സാഹചര്യമാണെന്ന് ജില്ലാ ടുറിസം പ്രമോഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നു. പയ്യാമ്പലം ബീച്ചിൽ അഡ്വൈഞ്ചർ പാർക്ക് അടക്കം ഡി.ടി.പി.സി വിഭാവനം ചെയ്തിരുന്നു.വിനോദ സഞ്ചാരികളെ കൂടുതൽ ഇതുവഴി ആകർഷിക്കാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ. ഒരു കോടി ചെലവുള്ള പദ്ധതിയുടെ എസ്റ്റിമേറ്റും ഇട്ടിരുന്നു.ഇതിന് സർക്കാർ ഭരണാനുമതി നൽകിയിരുന്നുവെങ്കിലും കൊ വിഡ്നിയന്ത്രണങ്ങളുള്ളതിനാൽ പ്രവൃത്തിയാരംഭിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഡി.ടി.പി.സി അധികൃതർ അറിയിച്ചു.
സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications