Get Updates
Get notified of breaking news, exclusive insights, and must-see stories!

പയ്യന്നൂരിൽ കഞ്ചാവും ഹൊറോയ്നുമായി ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു പേർ അറസ്റ്റിൽ

പയ്യന്നൂർ: മൊബൈൽ ഫോൺ വഴി ബന്ധപ്പെട്ട് ആവശ്യക്കാർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്ന രണ്ട് ഇതര സംസ്ഥാനക്കാർ കുടുങ്ങി. പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറെ കാലമായി മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന ഇവർ എക്സൈസ് നിരീക്ഷണത്തിലായിരുന്നു. ആവശ്യക്കാരിൽ നിന്നും മൊബൈൽ ഫോൺ വഴി ബന്ധപ്പെട്ടാലാണ് ഇവർ മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നത്. ഇവരുടെ മൊബെൽ ഫോൺ സംഭാഷണങ്ങൾ ചോർത്തിയെടുത്താണ് എക്സൈസ് തന്ത്ര പരമായി വലയിലാക്കിയത്.

arrest

ഇവരിൽ നിന്ന്കഞ്ചാവ് ശേഖരവും ഹൊറൈയ്നും കൈയ്യോടെ പിടികൂടിയിട്ടുണ്ട്.
മംഗളൂര് കേന ന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിന്റെ കാരിയർമാരായി പ്രവർത്തിച്ചു വരികയായിരുന്നു ഇവർ.

ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് ഇവർ മയക്കുമരുന്ന് വിൽപന നടത്തിയിരുന്നത്. ഒരു കിലോ 150 ഗ്രാം കഞ്ചാവു ശേഖരവുമായി പശ്ചിമബംഗാൾ മൂർ ഷിദ ബദ് മഹേ ഷലി സ്വദേശി അലമഗീർ (32) മൂന്ന് ഗ്രാം ഹൊ റോയിനും 20 ഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ സുട്ടി സ്വദേശി മസും രാണ (22) എന്നിവരെയാണ് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ.വൈശാഖും സംഘവും അറസ്റ്റു ചെയ്തത്.

പയ്യന്നൂർ പെരുമ്പ കോറോം റോഡിൽ വെച്ചാണ് വിൽപ്പനയ്ക്കായി മയക്കുമരുന്നു മായി സഞ്ചരിക്കവേ ഇരുവരും എക്സൈസ് സംഘത്തിന്റെ പിടിയിലായത്. അന്തർസംസ്ഥാന മയക്കുമരുന്ന് സംഘത്തിന്റെ കാരിയർമാരായി പ്രതികൾ പ്രവർത്തിച്ചു വരികയായിരുന്നു എക്സൈസ് അറിയിച്ചു. എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ കഴിഞ്ഞ ഒരു മാസമായി ഇതര സംസ്ഥാന തൊഴിലാളികളുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു. അന്വേഷണത്തിന് പ്രിവന്റി വ് ഓഫിസർമാരായ പി.വി ശ്രീനിവാസൻ , വി. മനോജ്, എൻ. വിജിത്ത്, ടി.വി സനേഷ്, സനലേഷ് എന്നിവർ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+