കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ നഗരസഭയില്‍ സീറ്റ്‌ വിഭജന തര്‍ക്കത്തില്‍ വഴിമുട്ടി യുഡിഎഫ്‌

Google Oneindia Malayalam News

കണ്ണൂര്‍: തദ്ദേശ സ്വയം ഭരണതിരഞ്ഞെടുപ്പിന്റെ തിരഞ്ഞെടുപ്പ്‌ പ്രചരണം ആരംഭിച്ചെങ്കിലും കണ്ണൂര്‍ നഗരസഭയിലെ സ്ഥാനാര്‍ഥികളെ പ്രഖ്യപിക്കാനാവാതെ യുഡിഎഫ്‌. യുഡിഎഫിനുള്ളിലെ സീറ്റ്‌ വിഭജനം ഇതുവരെ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതാണ്‌ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ വൈകുന്നതിന്‌ പിന്നില്‍. സീറ്റുകളുടെ വിഭജനവുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാലാണ്‌ സീറ്റ്‌ വിഭജനം പൂര്‍ത്തിയാവാത്തത്‌.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്: കണ്ണൂർ കോർപറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം വഴിമുട്ടി; കോൺഗ്രസ്- ലീഗ് തർക്കം രൂക്ഷം

ഇരുകഷികളും തമ്മില്‍ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന്‌ സീറ്റ്‌ വിഭജനം വഴിമുട്ടിയ അവസ്ഥയിലാണ്‌. ഇനി ഈ കാര്യത്തില്‍ ചര്‍ച്ച വേണ്ടെന്ന കടുത്ത
തീരുമാനത്തില്‍ പ്രതിഷേധമറിയുച്ചുകൊണ്ടാണ്‌ മുസ്ലീം ലീഗ്‌ നേതാക്കള്‍ അവസാനം നടത്തിയ ചര്‍ച്ചയില്‍ നിന്ന്‌ ഇറങ്ങിപ്പോയത്‌. കഴിഞ്ഞ തവണ കോണ്‍ഗ്രസ്‌ വിജയിച്ച വാരം ഡിവിഷന്‍, മുസ്ലീം ലീഗ്‌ മത്സരിച്ച പനിക്കല്‍ ഡിവിഷന്‍ എന്നിവയില്‍ ഏതെങ്കിലും സീറ്റ്‌ മുസ്ലീം ലീഗിന്‌ വേണമെന്ന ആവശ്യം കോണ്‍ഗ്രസ്‌ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ്‌ പ്രതിസന്ധി രൂപപ്പെട്ടത്‌. കഴിഞ്ഞ തവണ കോണ്‍ഗ്രസ്‌ വിമതനായി വിജയിച്ച ഡെപ്യൂട്ടി മേയര്‍ പി .കെ രാഗേഷ്‌ വിജയിച്ചത്‌ പനിക്കല്‍ ഡിവിഷനില്‍ നിന്നും ആണ്‌. ഇവിടെ മുസ്ലീം ലീഗ്‌ സ്ഥാനാര്‍ഥി ആയിരുന്നു കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി മത്സരിച്ചത്‌. ഇവിടെ പികെ രാഗേഷ്‌ വിജയിച്ചപ്പോള്‍ ലീഗ്‌ ഡിവിഷനില്‍ മൂന്നാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു.

udf

കഴിഞ്ഞ തവണ മുസ്ലീം ലീഗ്‌ മത്സരിച്ച പനിക്കല്‍ ഡിവിഷന്‍ ഇത്തവണയും ലീഗിന്‌ തന്നെ നല്‍കണമെന്ന ആവശ്യം കോണ്‍ഗ്രസ്‌ നേതൃത്വത്തോട്‌ നേരത്തെ തന്നെ മുസ്ലീം ലീഗ്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സീറ്റ്‌ വിട്ട്‌ നല്‍കാനാവില്ലെന്ന്‌ കോണ്‍ഗ്രസ്‌ തീരിമാനമെടുത്തതോടെ വാരം ഡിവിഷന്‍ വിട്ട്‌ നല്‍കാന്‍ ലീഗ്‌ ആവശ്യപ്പെട്ടു. ഈ രണ്ട്‌ ആവശ്യങ്ങളും കോണ്‍ഗ്രസ്‌ അംഗീകരിക്കതായപ്പോഴാണ്‌ സീറ്റ്‌ വിഭജനം വഴിമുട്ടിയത്‌. തര്‍ക്കത്തെ തുടര്‍ന്ന്‌ മൂന്ന്‌ തവണ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. പിന്നീട്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും എംപിയുമായ കെ സുധാകാരനും മുസ്ലീം ലീഗ്‌ നേതാവ്‌ അബ്ദുള്‍ ഖാദര്‍ മൗലവി എന്നിവരുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയിങ്കെലും തീരുമാനമായില്ല. സീറ്റ്‌ വിട്ട്‌ നല്‍കിയില്ലെങ്കില്‍ ഈ രണ്ട്‌ ഡിവിഷനുകളിലും വിമത സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനാണ്‌ ലീഗിന്റെ തീരുമാനം.

English summary
UDF inside fight with Muslim league leads to stuck the candidate list in Kannur corporatio
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X