കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാധ്യമ സർവേകളിൽ യുഡിഎഫിന് വിശ്വാസമില്ല: കെ സി ജോസഫ്

  • By Desk
Google Oneindia Malayalam News

കണ്ണൂർ: മാധ്യമ സർവേകളിൽ യു.ഡി.എഫ് വിശ്വസിക്കുന്നില്ലെന്ന് കെ.സി ജോസഫ് എം.എൽ.എ പറഞ്ഞു. കണ്ണുർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവ്വേ നടത്തുന്നത് മാധ്യമങ്ങളുടെ തൊഴിൽപരമായ അവകാശമാണെന്ന് വിശ്വസിക്കുന്നു. എന്നാൽ വളരെ മുൻപെ നടത്തിയ സർവ്വേകൾ ജനങ്ങൾ വിശ്വസിക്കില്ല. ജനമനസിൽ യു.ഡി.എഫിന് അനുകൂലമായ വികാരമുണ്ട്. അതു കൊണ്ടു തന്നെ ഭരണ തുടർച്ച സർക്കാരിന് അവകാശപ്പെടാൻ കഴിയില്ലെന്നും കെസി പറഞ്ഞു. അധികാരത്തിൽ നിന്നും പിണറായി പുറത്തു പോകും. അവസാന ചിത്രം യുഡിഎഫിന് അനുകൂലമായി മാറുകയാണ്. എന്നാൽ ഇതു കാണാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കനത്ത പോലീസ് ജാഗ്രത: കണ്ണൂരിൽ പോളിങ് സാമഗ്രികൾ വിതരണത്തിനെത്തികനത്ത പോലീസ് ജാഗ്രത: കണ്ണൂരിൽ പോളിങ് സാമഗ്രികൾ വിതരണത്തിനെത്തി

താൻ പാർലമെൻ്ററി രാഷ്ട്രീയം വിടുമോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും ഇരിക്കൂർ എം.എൽ.എ കൂടിയായ കെ.സി ജോസഫ് പറഞ്ഞു.കഴിഞ്ഞ 39 വർഷം താൻ എം.എൽ.എയായി. ഇനിയും തുടർന്നാൽ കോൺഗ്രസിലെ പുതിയ നേതാക്കൾക്ക് തടസമാകുന്നു തോന്നിയതിനിലാണ് മാറി നിന്നതെന്നും കെ.സി വ്യക്തമാക്കി.
എന്നാൽ താൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷില്ലെന്ന് കോൺഗ്രസ് നേതാവ് കെ.സി ജോസഫ് എംഎൽഎ പറഞ്ഞു. ഇരിക്കുറിലുള്ള നിലവിലുള്ള സ്ഥിതിയെ കുറിച്ച് തെരഞ്ഞെടുപ്പിനു ശേഷം പ്രതികരിക്കും. ഇപ്പോൾ പ്രതികരിച്ചാൽ അതു തെരഞ്ഞെടുപ്പിനെ ബാധിക്കും. എന്തെല്ലാം പ്രശ്നമുണ്ടായാലും ഇരിക്കുറിൽ യു.ഡി.എഫ് ജയിക്കുമെന്ന് കെ.സി പ്രതീക്ഷ പ്രകടിപ്പിച്ചു.

അരിത ബാബുവിന്റെ വീട് ആക്രമിച്ച സംഭവം: സിപിഎം ഗുണ്ടായിസമെന്ന് രമേശ് ചെന്നിത്തലഅരിത ബാബുവിന്റെ വീട് ആക്രമിച്ച സംഭവം: സിപിഎം ഗുണ്ടായിസമെന്ന് രമേശ് ചെന്നിത്തല

താൻ പതിനേഴാമത്തെ വയസിൽ കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയതാണ്. ഇപ്പോൾ വയസ് 74 ആയി. മറ്റു സിറ്റ്മോഹിച്ചല്ല ഇരിക്കൂറിൽ നിന്നും പോയത്. എട്ടുതവണ ഇരിക്കൂറിൽ നിന്നും താൻ മത്സരിച്ചു വിജയിച്ചിട്ടുണ്ട് കേരളത്തിൽ ഇരിക്കുറും പുതുപ്പള്ളിയുമാത്രമാണ് ഇപ്പോൾ കോൺഗ്രസിൻ്റെ ഉറച്ച മണ്ഡലങ്ങളെന്ന് പറയാൻ കഴിയുന്നത്. എന്നാൽ നേരത്തെ അതായിരുന്നില്ല സ്ഥിതി. കണ്ണൂർ മണ്ഡലങ്ങൾ ഉൾപ്പെടെ 12 മണ്ഡലങ്ങൾ നേരത്തെ കോൺഗ്രസിൻ്റെ ഉറപ്പുള്ള മണ്ഡലങ്ങളായിരുന്നു ഇപ്പോഴതില്ല.

82-kcjoseph-1

കഴിഞ്ഞ തവണ കണ്ണൂർ മണ്ഡലവും നഷ്ടപ്പെട്ടുവെന്ന് കെ.സി പറഞ്ഞു.കഴിഞ്ഞ കുറെക്കാലമായി ഇരിക്കൂറിനെ താൻ പ്രതിനിധീകരിക്കുകയാണ്. അതു കൊണ്ടു തന്നെ ഇവിടെയുള്ള നേതാക്കൾക്ക് അവസരം നഷ്ടപ്പെടുന്നുവെന്ന തോന്നൽ തനിക്കുണ്ടായിട്ടുണ്ട് അതാണ് സ്വയം മാറാൻ തീരുമാനിച്ചത്.കെ.സി തന്നെ മത്സരിച്ചിരുന്നുവെങ്കിൽ ഇരിക്കൂറിൽ യാതൊരു കുഴപ്പവുമുണ്ടാകുമായിരുന്നില്ലെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ടെന്ന ചോദ്യത്തിന് അത് തനിക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ സ്പീക്കർ കേരള നിയമസഭയ്ക്ക് അപമാനമാണ്. ഉടൻ തൽസ്ഥാനം രാജിവെച്ച് അന്വേഷണം നേരിടുകയാണ് വേണ്ടത്. സ്പീക്കർ കേസ് നടത്തേണ്ടത് സ്വന്തം ചെലവിലാണ് അല്ലാതെ സർക്കാർ ചെലവിലല്ലെന്നും കെ.സി പറഞ്ഞു.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും കള്ളവോട്ടുണ്ടെന്ന ഹരജി പ്രതിപക്ഷ നേതാവ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കേരളത്തിൽ കള്ളവോട്ടിനെ കുറിച്ച് പരാതി പറയുന്നത് കോൺഗ്രസ് മാത്രമാണ്. സി.പി.എം എന്തുകൊണ്ട് ഇത്തരം ആരോപണമുന്നയിക്കാത്തതിന് കാരണം അവർ ഇതിൻ്റെ ഗുണഭോക്താക്കളായതുകൊണ്ടൊണെന്നും കെ.സി പറഞ്ഞു. എല്ലാ ബുത്തുകളിലും വെബ്ക്യാമറ സ്ഥാപിക്കുമെന്ന് കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉറപ്പു നൽകിയതാണ്. എന്നാൽ അതു പാലിക്കപ്പെട്ടിട്ടില്ലെന്നും കെ.സി ജോസഫ് പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ഇരട്ട വോട്ടുകൾ നടന്നാൽ കമ്മിഷന് മാത്രമാണ് ഉത്തരവാദി. ഇലക്ഷൻ കമ്മിഷൻ ഏർപ്പെടുത്തിയ ഉദ്യോഗസ്ഥൻമാർ ഭൂരിഭാഗവും ഇടതു യുനിയനിൽ ഉൾപ്പെട്ടവരാണ്. എൽ.ഡി.എഫ് പ്രവർത്തകർക്കൊപ്പമാണ് ഇവർ നടക്കുന്നതെന്നും കെ.സി ജോസഫ് പറഞ്ഞു.ഒന്നോ രണ്ടോ കോൺഗ്രസ് നേതാക്കളുടെ പേരിൽ ഇരട്ടവോട്ടുണ്ടെന്ന് പറഞ്ഞ് സി.പി.എം ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണെന്നും അ.തു കൊണ്ടെന്നും അവർക്ക് തുടർ ഭരണം നേടാൻ കഴിയില്ല. സർവ്വേകളിൽ യു.ഡി.എഫ് വിശ്വസിക്കുന്നില്ലെന്നും പതുക്കെ തെരഞ്ഞെടുപ്പ് ചിത്രം മാറുകയാണെന്നും കെ.സി ജോസഫ് ചൂണ്ടിക്കാട്ടി.

English summary
UDF is not believes in oppinion polls: KC Joseph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X