കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉത്രവധക്കേസ് വിധിയിൽ അമ്മയുടെ അതൃപ്തി സ്വാഭാവികമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി

Google Oneindia Malayalam News

തലശേരി:കൊല്ലം അഞ്ചലിലെ ഉത്രവധക്കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം വിധിച്ച കോടതി വിധിയിൽ സംതൃപ്തിയുണ്ടെന്ന് വനിതാ കമ്മിഷൻ.പ്രമാദമായ കേസിലെ വിധി രാഷ്ട്രീയ കേരളം ആകാംക്ഷയോടെയാണ് ഉറ്റുനോക്കിയതാണ്. കേസിലെ പ്രതി സൂരജനിന് ഇരട്ട ജീവപര്യന്തം വിധിച്ചത് സ്വാഗതാർഹമാണെന്നും സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ.സി.സതീദേവി പ്രതികരിച്ചു.ഭർത്താവായ പ്രതി സൂരജ് വിഷപാമ്പിനെ കൊണ്ടു കടപ്പിച്ചുള്ള ഹീനമായ കൊലപാതകമാണ് നടത്തിയതെന്നും സതീദേവി ചൂണ്ടിക്കാട്ടി. ടൗൺ ഹാളിൽ നടന്ന വനിതാ കമ്മിഷൻ സിറ്റിങിനു ശേഷം തലശേരിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സതീദേവി.

 nnn-1634163737.jpg -P

അത്യന്തം ഹിനമായ കൊലപാതകമാണ് വിഷപാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊണ്ട് ഉത്രയെ കൊന്നതിലൂടെ പ്രതി നടത്തിയത്.സ്ത്രീകൾക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങളിൽ കഠിനമായ വിധികൾക്ക് കോടതി തയ്യാറാക്കുമെന്നതിന്റെ ഒരു അനുഭവമാണ് ഇപ്പോഴത്തെ കോടതി വിധിയിലൂടെയുണ്ടായത്.പ്രതി ആജീവനാന്ത കാലം തടവിൽ കഴിയേണ്ടിവരുന്ന തരത്തിലാണ് വിധി യെന്നാണ് മനസിലാക്കുന്നത്.

പ്രതിക്ക് ഇരട്ട ജീവപര്യന്തമെന്നവിധി പോരായെന്ന ഉത്രയുടെ അമ്മയുടെ പ്രതികരണം സ്വാഭാവികമാണ്. ഏതൊരമ്മയും അത്തരത്തിൽ മാത്രമേ പ്രതികരിക്കുകയുള്ളു.കേരളീയ സമൂഹത്തിൽ ഇന്നേവരെ കേട്ടുകേൾവിയില്ലാത്ത തരത്തിൽ നീചമായ കുറ്റകൃത്യമാണ് നടന്നത്.
നീതിനിർവഹണ സംവിധാനത്തിൻ്റെ കാര്യക്ഷമത വ്യക്തമാക്കുന്നതാണ് വിധിയെന്നും വനിതാ കമ്മിഷൻ അധ്യക്ഷ ചൂണ്ടിക്കാട്ടി.

ഉത്രവധക്കേസിലെ ശിക്ഷാവിധിയില്‍ തൻ്റെ മകള്‍ക്ക് നീതി കിട്ടിയില്ലെന്ന് ഉത്രയുടെ അമ്മ മണിമേഖല നേരത്തെ പ്രതികരിച്ചിരുന്നു. പ്രതിയായ ഭര്‍ത്താവ് സൂരജിന് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷിച്ചത്. ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് സമൂഹത്തില്‍ ഇത്തരം കുറ്റവാളികളെ സൃഷ്ടിക്കുന്നത്. വിധിയിന്മേല്‍ അപ്പീല്‍ നല്‍കുമെന്നും മണിമേഖല പറഞ്ഞു. സൂരജിന് ഇരട്ട ജീവപര്യന്തം തടവാണ് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണു ശിക്ഷ വിധിച്ചത്.

കിടിലൻ ലുക്കിൽ നമ്മടെ 'ക്ടാവ്'; ഗായത്രി സുരേഷിന്റെ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ വൈറൽ

Recommended Video

cmsvideo
Suraj's comment after hearing the verdict| Oneindia Malayalam

സൂരജിന് വധശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. എന്നാല്‍ പ്രതിയുടെ പ്രായവും ക്രിമിനല്‍ പശ്ചാത്തലമില്ലാത്തതും കണക്കിലെടുത്ത് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയാണെന്ന് കോടതി പറഞ്ഞിരുന്നു

കൊലക്കുറ്റത്തിനും വധശ്രമത്തിനും സൂരജിന് ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. വിഷവസ്തു ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് 10 വര്‍ഷം തടവും തെളിവ് നശിപ്പിച്ചതിന് 7 വര്‍ഷം തടവും സുരജ് അനുഭവിക്കണം. ഈ 17 വര്‍ഷത്തിനുശേഷമാണ് ഇരട്ട ജീവപര്യന്തവും അനുഭവിക്കേണ്ടത്.

English summary
uthra urder case; Mothers dissatisfaction over verdict is normal says women's commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X