• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വളപട്ടണം ഐഎസ് റിക്രൂട്ട്മെന്റ്: നിര്‍ണായകമായത് കണ്ണൂര്‍ പൊലീസിന്റെ അന്വേഷണ മികവ്‌

Google Oneindia Malayalam News

കണ്ണൂര്‍: വളപട്ടണം ഐ എസ് റിക്രൂട്ട്മെന്റ് കേസില്‍ പ്രതികള്‍ക്ക് തടവ് ശിക്ഷ ലഭിച്ചത് കണ്ണുര്‍ പൊലിസിന്റെ ശാസ്ത്രീയ അന്വേഷണ മികവിലൂടെയാണെന്ന് വിലയിരുത്തല്‍. ഒന്നാം പ്രതി മിഥിലാജ് അഞ്ചാം പ്രതി ഹംസ എന്നിവര്‍ക്ക് ഏഴ് വര്‍ഷം തടവം 50000 രൂപ പിഴയും രണ്ടാം പ്രതി അബ്ദുല്‍ റസാഖിന് ആറു വര്‍ഷം തടവു 3000 രൂപ പിഴയുമാണ് കോടതി വിധിച്ചത്

എന്‍.ഐ.എ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് ഇപ്പോള്‍ കേരളത്തില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ സംഘടനയുമായി സജീവ ബന്ധമാണുള്ളതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ചക്കരക്കല്‍, വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്ന് പേരാണ് വളപട്ടണം ഐ.എസ് കേസില്‍ പ്രതികളാണെന്ന് എന്‍.ഐ.എ കോടതി കണ്ടെത്തിയത്. എന്നാല്‍ അഞ്ച് വര്‍ഷം മുന്‍പ് കേസില്‍ പ്രതികളാക്കപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ ഒഴിവാക്കിയെന്നാണ് സംഘടനാ നേതാക്കള്‍ നല്‍കുന്ന വിശദീകരണം.

ചക്കരക്കല്‍ പൊലിസ് സ്റ്റേഷനിലെ മുണ്ടേരി സ്വദേശിയായ മിഥിലാജ് തുടക്കം മുതലെ ആഗോള ഇസ്ലാമിക ഭീകരസംഘടനയായ ഐ.എസുമായി ബന്ധപ്പെട്ടിരുന്നതായാണ് സൂചന. കണ്ണൂരില്‍ നിന്നും യുവാക്കളെ മതതീവ്രവാദ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതിന് സോഷ്യല്‍ മീഡിയയില്‍ രഹസ്യ ഗ്രൂപ്പുകളുണ്ടാക്കിയായിരുന്നു ഇയാളുടെ പ്രവര്‍ത്തനം.

ദിലീപിനെ 'പൂട്ടാന്‍' വ്യാജ ഗ്രൂപ്പ്, 'അംഗങ്ങള്‍' മഞ്ജു, നികേഷ്, വേണു, സ്മൃതി, ആഷിഖ്..; വെളിപ്പെടുത്തല്‍ദിലീപിനെ 'പൂട്ടാന്‍' വ്യാജ ഗ്രൂപ്പ്, 'അംഗങ്ങള്‍' മഞ്ജു, നികേഷ്, വേണു, സ്മൃതി, ആഷിഖ്..; വെളിപ്പെടുത്തല്‍

വളപട്ടണം ഐ.എസ്. കേസിലെ പ്രതികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവന്നത് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ പി.പി. സദാനനന്ദന്‍ നടത്തിയ അതിവിദഗ്ദ്ധമായ ശാസ്ത്രീയ അന്വേഷണമാണ്. ഇന്ന് സിറ്റി പൊലീസ് അസി കമ്മിഷണറായ പി.പി സദാനന്ദന്‍ അന്ന് കണ്ണൂര്‍ ഡിവൈഎസ്പിയായി ജോലി ചെയ്തുവരികയായിരുന്നു.

സമൂഹമാധ്യമങ്ങളില്‍ ഐ എസ് തീവ്രവാദ ആശയങ്ങള്‍ ചിലര്‍ പ്രചരിപ്പിക്കുന്നതായും ഇസ്ലാമിക രാജ്യം സ്ഥാപിക്കാന്‍ ജിഹാദ് നടത്തുന്നതിനായി ആഹ്വാനം ചെയ്യുന്നതായും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇവരെ നിരന്തരം പിന്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഭീകരപ്രവര്‍ത്തനത്തിലേര്‍പ്പെട്ട പ്രതികളിലേക്ക് തങ്ങള്‍ എത്തിച്ചേരാനിടയാക്കിയതെന്ന് പി.പി.സദാനന്ദന്‍ പറഞ്ഞു.

കണ്ണൂരില്‍ നിന്നും മറ്റും സിറിയയിലേക്ക് ഐ.എസില്‍ ചേരാന്‍ ആളുകള്‍ പോയിട്ടുണ്ടെന്നും തുര്‍ക്കിയടക്കമുള്ള രാജ്യങ്ങള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ചിലരെ തിരിച്ചയച്ചതായും പൊലിസിന് വിവരം ലഭിച്ചു.

'ദിലീപിലേക്കെത്താനുള്ള തെളിവ്, ഇനി നീങ്ങേണ്ടത് ഇങ്ങനെ, പ്രതി ഒരിക്കലും രക്ഷപ്പെടില്ല'; പ്രിയദര്‍ശന്‍ തമ്പി'ദിലീപിലേക്കെത്താനുള്ള തെളിവ്, ഇനി നീങ്ങേണ്ടത് ഇങ്ങനെ, പ്രതി ഒരിക്കലും രക്ഷപ്പെടില്ല'; പ്രിയദര്‍ശന്‍ തമ്പി

ഇതോടെയാണ് കണ്ണൂര്‍ ഡിവൈ.എസ്.പിയായിരുന്നു പി.പി. സദാനന്ദന്‍ സ്വമേധയാ കേസെടുത്ത് മുഖ്യകണ്ണികളായ മുണ്ടേരി കൈപ്പക്കയില്‍ ബൈത്തുല്‍ ഫര്‍സാനയില്‍ മിഥിലാജ് (31) ചെയ്യിക്കുളം പള്ളിയത്തെ പണ്ടാരവളപ്പില്‍ കെ.വി അബ്ദുല്‍ റസാഖ് (39) മുണ്ടേരി പടന്നോട്ട് മെട്ടയിലെ എംവി റാഷിദ് (29) തലശേരി കുഴപ്പങ്ങാട്ടെ കെ.ഹംസയെന്ന ബിരിയാണി ഹംസ ( 62 ) എന്നിവരെ അറസ്റ്റു ചെയ്തത്.

2017 ഒക്ടോബര്‍ 25 നാണ് പ്രതികളെ പിടികൂടിയത്. ഹംസയായിരുന്നു കേസിലെ സൂത്രധാരന്‍. ഇയാള്‍ ബഹ്റനില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഐ.എസിന്റെ അന്താരാഷ്ട്ര നേതൃത്വവുമായി ബന്ധം പുലര്‍ത്തിയതായി കണ്ടെത്തിയിരുന്നു. മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഫ്രീ തിങ്കേഴ്സ് എന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പിലൂടെയാണ് ഇസ്ലാമിക രാജ്യത്തിന് വേണ്ടിയുള്ള ഇവരുടെ ആഹ്വാനം ആദ്യമായി പ്രതൃക്ഷപ്പെട്ടത്.

ഈ ഗ്രൂപ്പിനെ പൊലീസ് ബ്ളോക്ക് ചെയ്തപ്പോള്‍ പിന്നീടത് റൈറ്റ് തിങ്കേഴ്സായി മുജാഹുറുണും അല്‍ മുജാഹുറുണുമായി ഇത് വേഷം മാറിയതായി അന്വേഷണ സംഘത്തിന് വ്യക്തമായി. സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ച പലരെയും ഇസ്താംബൂളില്‍ നിന്ന് തുര്‍ക്കി പൊലീസ് പിടികൂടി തിരിച്ചയച്ചതോടെ കേസില്‍ കൂടുതല്‍ തെളിവുകളായി.

ചിരിയും പോസും കലക്കി; നയന്‍താരയുടെ വൈറല്‍ ചിത്രങ്ങള്‍

എന്നാല്‍ ഇന്ത്യന്‍ ഗവണ്‍മെന്റിനെ അറിയിക്കാതെ നടത്തിയ ഈ തിരിച്ചയക്കലിനെ തുടര്‍ന്ന് നാട്ടിലെത്തിയിട്ടും പ്രതികള്‍ക്ക് ഐ.എസ്. ബന്ധം തുടരാന്‍ സഹായകരമായി. തിരിച്ചെത്തിയവര്‍ ഐ.എസ് നേതൃത്വവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന വ്യക്തമായ തെളിവുകള്‍ പൊലിസിന് ലഭിച്ചതോടെ അറസ്റ്റിന് ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. നാനൂറോളം ഡിജിറ്റല്‍ രേഖകളാണ് ഇതിനായി പൊലീസ് ശേഖരിച്ചത് പ്രതികള്‍ സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ചതിന്റെ യാത്രാ രേഖകളും പൊലീസ് കണ്ടെത്തി.

Recommended Video

cmsvideo
  ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം? നികേഷ് കുമാറിന്റെ വെല്ലുവിളി
  English summary
  Valapatnam IS recruitment case: Kannur police's scientific investigation is crucial in this case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X