സിപിഎമ്മിന് കനത്ത തിരിച്ചടി: വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂർ സിപിഐയിൽ ചേരുന്നു
തളിപ്പറമ്പ്: സിപിഎമ്മിന് ശക്തമായ തിരിച്ചടി നൽകിക്കൊണ്ട് വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഐയിലേക്കെന്ന് സൂചന. സുരേഷ് കീഴാറ്റൂരിന്റെ പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയെന്ന് സിപിഐ ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരേ കീഴാറ്റൂര്‍ ഉള്‍പ്പെടുന്ന തളിപ്പറമ്പില്‍ സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലത മത്സരിച്ചിരുന്നു.
പാര്‍ട്ടിക്ക് വന്‍ മേല്‍ക്കൈയുണ്ടായിരുന്ന കീഴാറ്റൂരില്‍ നിന്നുയര്‍ന്ന വിമത ശബ്ദത്തെ സിപിഎം ശക്തമായാണ് നേരിട്ടത്. കീഴാറ്റൂരില്‍ സിപിഎം കള്ളവോട്ട് ചെയ്യുമെന്നും വയല്‍ക്കിളികള്‍ ഇത് തടഞ്ഞാല്‍ സംഘര്‍ഷമുണ്ടാകുമെന്നും സൂചിപ്പിച്ച് മരണക്കുറിപ്പ് തയ്യാറാക്കിയ സുരേഷ് കീഴാറ്റൂര്‍ സിപിഐയിലേക്കെന്ന വാര്‍ത്ത സിപിഎം കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കീഴാറ്റൂരില്‍ വയല്‍ നികത്തിയുള്ള ബൈപാസ് നിര്‍മാണത്തിനെതിരെയുള്ള സമരമാണ് സുരേഷ് കീഴാറ്റൂരിനെ ശ്രദ്ധേയനാക്കിയത്. ബൈപ്പാസ് നിര്‍മാണ ഉദ്ഘാടനം സമയത്ത് കീഴാറ്റൂര്‍ വയലില്‍ വച്ച് പിണറായി വിജയന്റേയും നിതിന്‍ ഗഡ്കരിയുടേയും കോലം കത്തിച്ചുകൊണ്ടായിരുന്ന വയല്‍ക്കിളികളുടെ പ്രതിഷേധം.

എന്നാല്‍ കമ്യൂണിസ്റ്റുകാരനായിട്ടല്ലാതെ തനിക്ക് ജീവിക്കാനാകില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സുരേഷിന്റെ പുതിയ നീക്കം. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷുമായി ഈക്കാര്യം സംസാരിച്ചതായി സുരേഷ് കീഴാറ്റൂര്‍ വ്യക്തമാക്കുന്നു. തൻ്റെ ഫേസ് ബുക്ക് പേജിലൂടെ സി.പി.ഐയിൽ ചേരുന്ന കാര്യം പൊതു സമൂഹത്തെയും അറിയിച്ചിട്ടുണ്ട്. സി.പി.ഐ ദേശീയ കൗൺസിൽ അംഗംപന്ന്യന്‍ രവീന്ദ്രനുമായി ഈക്കാര്യം സുരേഷ് കീഴാറ്റൂർ നേരത്തെ സംസാരിച്ചിട്ടുണ്ട് താൻ പ്രത്യേക താത്പര്യമോ നേതൃത്വമോ ആഗ്രഹിക്കുന്നില്ല. ചുവരുണ്ടെങ്കിലേ ചിത്രം വരക്കാനാവൂ. നാടിനെ തകര്‍ത്ത് വികസനം അടിച്ചേല്‍പ്പിക്കരുത്. സമന്വയത്തിന്റെ പാതയിലാണ് തീരുമാനം നടപ്പിലാക്കേണ്ടത്. സിപിഐ സ്വീകരിച്ച നിലപാടല്ല ഇക്കാര്യത്തില്‍ സിപിഎം സ്വീകരിച്ചത്.
കമ്യൂണിസ്റ്റ് ഗ്രാമത്തില്‍ ജനിച്ച് ജീവിച്ച ഞങ്ങളെ പോലുള്ളവര്‍ക്ക് കോണ്‍ഗ്രസിലേക്കോ ബി.ജെ.പിയിലേക്കോ പോകാനാവില്ലെന്നും സുരേഷ് വ്യക്തമാക്കി സി.പി.ഐയിൽ സുരേഷ് കീഴാറ്റൂരിനൊപ്പം വയൽക്കിളികളുടെ സംഘവും ചേരുമെന്നാണ് സൂചന. വയൽക്കിളി സമര പ്രവർത്തകരിൽ ഭൂരിഭാഗവും സി.പി.എം അനുകൂലികളോ പ്രവർത്തകരോ യാണ്.അതുകൊണ്ടുതന്നെ കീഴാറ്റുരി ൽ തീരെ ശക്തിയില്ലാത്ത സി.പി.ഐക്ക് സുരേഷ് കീഴാറ്റൂരിൻ്റെ കടന്നുവരവ് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് എന്നാൽ സി.പി.എം വിമതർ തങ്ങളുടെ ഘടകകക്ഷിയായ സി.പി.ഐയിലേക്ക് പോകുന്നത് മുന്നണി ബന്ധങ്ങളിൽ തന്നെ വിള്ളലുകൾ വീഴ്ത്താൻ സാധ്യതയുണ്ട്.
സി. പി. ഐ യുടെ നിലപാടിൽ കണ്ണുരിലെ സി.പി.എം നേതാക്കൾക്കിടെയിൽ അമർഷമുണ്ടെന്നാണ് സൂചന. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി സുരേഷിൻ്റെ ഭാര്യ ലത മത്സരിച്ചിരുന്നു സി.പി.എമ്മിൻ്റെ കോട്ടയായ കിഴാറ്റൂർ വാർഡിൽ ജനവിധി തേടിയ ലതയെ തോൽപ്പിക്കാനായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ഗോവിന്ദൻ പങ്കെടുത്ത പൊതു സമ്മേളനം സി.പി.എം നടത്തിയിരുന്നു തെരഞ്ഞെടുപ്പിൽ ലത തോൽക്കുകയും പിന്നീട് സുരേഷ് കീഴാറ്റുരിന് മർദ്ദനമേൽക്കുകയും ചെയ്തിരുന്നു.രണ്ട് പതിറ്റാണ്ട് മുൻപ് സി.പി.എം നേതാവായ ടി.ജെ ആഞ്ചലോസ് സി.പി.ഐയിൽ ചേർന്നത് വൻ വാർത്തയായിരുന്നു












Click it and Unblock the Notifications