കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വര്‍ണക്കടത്ത് കേസില്‍ ഉത്തരംമുട്ടിയപ്പോള്‍ അക്രമം അഴിച്ചുവിടുന്നു: ഉണ്ണിത്താന്‍

Google Oneindia Malayalam News

കണ്ണൂര്‍: മുഖ്യമന്ത്രിക്കും സര്‍ക്കാരിനും സി.പി. എമ്മിനുമെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി യു.ഡി. എഫ് പ്രതിഷേധം. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരില്‍ സര്‍ക്കാരിനും സി.പി. എമ്മിനുമെതിരെ ആഞ്ഞടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി രംഗത്തെത്തി. എ.കെ.ജി സെന്ററിന് നേരെ അക്രമം നടത്തിയ പ്രതിയെ അറസ്റ്റു ചെയ്യാന്‍ കഴിയാത്ത പൊലിസ് രാമേശ്വരത്ത് ക്ഷൗരത്തിന് പോകുന്നതാണ് നല്ലതെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.

'ഫാന്‍ കറങ്ങുന്ന ശബ്ദം പോലും, ആ റൂമില്‍ നടന്ന എല്ലാം റെക്കോര്‍ഡഡാണ്'; വെളിപ്പെടുത്തി പരാതിക്കാരി'ഫാന്‍ കറങ്ങുന്ന ശബ്ദം പോലും, ആ റൂമില്‍ നടന്ന എല്ലാം റെക്കോര്‍ഡഡാണ്'; വെളിപ്പെടുത്തി പരാതിക്കാരി

സ്വര്‍ണ, ഡോളര്‍ കടത്ത് കേസില്‍ ഹൈക്കോടതിയുടെ മേല്‍ നോട്ടത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുക, രാഹുല്‍ഗാന്ധിയുടെ എം.പി ഓഫിസ് അടിച്ചു തകര്‍ത്ത കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടുകയെന്ന ആവശ്യമുയര്‍ത്തി യു.ഡി. എഫ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചും പ്രതിഷേധ ധര്‍ണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അക്രമം നടത്തിയത് കോണ്‍ഗ്രസുകാരാണെന്ന് പറഞ്ഞ ഇ.പി ജയരാജന് പയ്യന്നൂരിലെ പൊതുവാള്‍മാരുടെ പണിയുണ്ടോ ജ്യോത്സ്യം നോക്കാനായി. രാത്രി ഏറെവൈകിയും എ.കെ.ജി സെന്ററിലുണ്ടായിരുന്ന ജയരാജന്‍ മ്യൂസിയം പൊലിസിനോ അവിടെയുണ്ടായിരുന്ന പൊലിസുകാരെയോവിവരമറിയിക്കുകയായിരുന്നു വേണ്ടത്.

kerala

.സ്വര്‍ണക്കടത്ത് കേസില്‍ നിയമസഭയില്‍ ഉത്തരംമുട്ടിയ സര്‍ക്കാരും സി.പി. എമ്മും ആസൂത്രണം ചെയ്തതാണ് ഈ അക്രമമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എ.കെ ആന്റണി നല്‍കിയ സ്ഥലത്ത് മഹാനായ എ.കെ.ജിയുടെ സ്മരണയ്ക്കായി പണിത പഠന ഗവേഷണ കേന്ദ്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ പ്രതിയെ ഉടന്‍പിടികൂടണമെന്ന് ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

എ.കെ.ജി സെന്ററില്‍ നടന്നത് പഠനഗവേഷണം തന്നെയാണ് എങ്ങനെ കൈവെട്ടാം കാല്‍വെട്ടാം തലവെട്ടാം ബോംബെറിയാം എന്നൊക്കെയാണ്.സി.പി.എമ്മിനെ അനുകൂലിക്കുന്ന സന്ദീപാനന്ദഗിരിയുടെ വീടും വാഹനങ്ങളും തകര്‍ത്ത കേസിലെ പ്രതിയെ ഇനിയും പിടികൂടിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് സ്വര്‍ണക്കടത്തില്‍ ആരോപണവിധേയനാകുന്നത് സംസ്ഥാന ചരിത്രത്തിലാദ്യമായാണ്.മാത്യു കുഴല്‍നാടനും പ്രതിപക്ഷവും നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. സ്വന്തം മകള്‍ക്കും കുടുംബത്തിനുമെതിരെ നിയമസഭയില്‍ ആരോപണങ്ങള്‍ വരുമ്പോള്‍ അക്കാര്യം അന്വേഷിക്കാമെന്ന് മാന്യമായി പറയുകയായിരുന്നു മുഖ്യമന്ത്രി ചെയ്യേണ്ടത്. മുഖ്യമന്ത്രിക്ക് മാനനഷ്ടമുണ്ടായെങ്കില്‍ എന്തുകൊണ്ടു കുഴല്‍നാടനെതിരെ കേസെടുത്തില്ലെന്നും ഉണ്ണിത്താന്‍ ചോദിച്ചു. വരും ദിവസം ഈക്കാര്യം പ്രവിലേജ് കമ്മിറ്റിക്ക് പരാതിയായി നല്‍കുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി.മാത്യു അദ്ധ്യക്ഷനായി.കണ്‍വീനര്‍ അഡ്വ.അബ്ദുല്‍ കരീംചേലേരി സ്വാഗതം പറഞ്ഞു. ഘടകകക്ഷി നേതാക്കളായ സി.എ.അജീര്‍, ജോസഫ് മുള്ളന്‍മട, വി.മോഹനന്‍, വി.പി.സുഭാഷ്, കെ.സഹജ ന്‍, കെ.വി.കൃഷ്ണന്‍ പ്രസംഗിച്ചു.ഡി.സി.സി.പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ്ജ്, സജീവ് ജോസഫ് ങഘഅ, മേയര്‍ ടി.ഒ.മോഹനന്‍, ജില്ലാ യു.ഡി.എഫ്. നേതാക്കളായ സതീശന്‍ പാച്ചേനി, വി.എ.നാരായണന്‍, സജീവ് മാറോളി, കെ.വി.മുഹമ്മദലി, ഇബ്രാഹിം മുണ്ടേരി, അന്‍സാരി തില്ലങ്കേരി, കെ.പി.താഹിര്‍, ശ്രീകണ്ഠാപുരം നഗരസഭ ചെയര്‍ പേര്‍സണ്‍ കെ.വി.ഫിലോമിന, ഷാജി.കെ.പി, റോജസ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.കെ.ടി.സഹദുല്ല നന്ദി പറഞ്ഞു

English summary
Violence is unleashed when there is no answer in the gold smuggling case Says Rajmohan Unnithan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X