• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മലബാർ കാൻസർ സെൻ്ററിൽ സന്ദർശകർക്ക് വിലക്ക്: രോഗികളുടെ കൂട്ടിരിപ്പുകാർക്ക് കൊവിഡ് ടെസ്റ്റ് നടത്തും

 • By Desk

തലശേരി: കൊവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ തുടര്‍ ചികിത്സക്ക് വരുന്ന രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗിയുടെ കൂടെ ഒരാൾക്കു മാത്രമേ അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളു. സന്ദര്‍ശകരെ കര്‍ശനമായി ഒഴിവാക്കിയിട്ടുണ്ട്. ആശുപത്രിയുടെ അകത്തേക്ക് പ്രവേശിക്കുമ്പോള്‍ എല്ലാവരും സര്‍ജിക്കല്‍ മാസ്‌ക്ക് നിര്‍ബന്ധമായും ധരിക്കണം.

ബംഗാളിൽ മാത്രം കൊവിഡ് എന്തുകൊണ്ടാണ് പ്രശ്നമാവുന്നത്? കേരളത്തിലൊന്നും പ്രശ്നമായില്ലല്ലോ?;അമിത് ഷാബംഗാളിൽ മാത്രം കൊവിഡ് എന്തുകൊണ്ടാണ് പ്രശ്നമാവുന്നത്? കേരളത്തിലൊന്നും പ്രശ്നമായില്ലല്ലോ?;അമിത് ഷാ

ഓരോ ചികിത്സയും ആരംഭിക്കുന്നതിനു മുന്‍പ് രോഗികള്‍ കൊവിഡ് പരിശോധന നടത്തണം. കോവിഡ് രൂക്ഷമാവുന്ന സാഹചര്യത്തില്‍ രോഗിയെ അനുഗമിക്കുന്ന കൂട്ടിരിപ്പുകാര്‍ക്കും കൊവിഡ് ടെസ്റ്റ് ഏര്‍പ്പെടുത്തിയേക്കും. എം.സി.സിയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും നിലവില്‍ ചികിത്സയുള്ള രോഗികള്‍ക്കും തടസങ്ങളില്ലാതെ ചികിത്സ ലഭിക്കും. ചികിത്സ കഴിഞ്ഞ തുടര്‍ സന്ദര്‍ശനം നിര്‍ദേശിച്ചിട്ടുള്ള രോഗികള്‍ക്കായി 9188202602 എന്ന നമ്പറില്‍ വാട്‌സ്ആപ്പ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രോഗികള്‍ ഈ നമ്പറിലേക്കു സന്ദേശം അയച്ച് ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ചികിത്സ തുടരണം. രോഗികള്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇ സഞ്ജീവനി ഓണ്‍ ലൈന്‍ ഒ.പി സംവിധാനം പരമാവധി ഉപയോഗപ്പെടുത്തി യാത്രകള്‍ ചുരുക്കണമെന്നും കാൻസർ സെൻ്റർ അധികൃതർ അറിയിച്ചു.ഇതിനിടെ കൊ വിഡ് രോഗവ്യാപനം ശക്തമായ സാഹചര്യത്തിൽ തലശേരി ജനറൽ ആശുപത്രിയിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാൻ ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചു.കൊ വിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ജനറൽ ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിക്കുകയുള്ളു. ഇതിനിടെ

തലശേരി മേഖലയിലെ സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതലശേരി ജനറൽ ആശുപത്രിയിൽ എട്ട് സബ് സ്പെപെഷ്യാലിറ്റി ക്ലിനിക്കുകൾ കൂടി തുടങ്ങാൻ വികസന സമിതി യോഗം തീരുമാനിച്ചു.ആശുപത്രി വികസന സമിതി യോഗത്തിലാണ് അടിയന്തിര തീരുമാനമെടുത്തത്.

മെഡിസിൻ - ഡയബറ്റിക് ക്ലിനിക്ക്, ഓർത്തോ, ഗൈനക് ഇൻഫർട്ടിലിറ്റി ക്ലിനിക്ക്, ഇ.എൻ.ടി.വർ ടൈഗോ ക്ലിനിക്ക്, പീഡിയാട്രിക് വെൽ ബേബി ക്ലിനിക്ക്, ഓഫ്ത്താൽമോളജി റെറ്റിന ക്ലിനിക്ക്, സ്കിൻ, കോസ്മമറ്റിക് ക്ലിനിക്, സർജറി യൂറോ മെയിൽ ഇൻഫർട്ടിലിറ്റി ക്ലിനിക്ക് എന്നിവയാണ്

തുടങ്ങുക. ഇത്തരം അസുഖങ്ങൾക്ക് തലശേരി ജനറൽ ആശുപത്രിയിൽ മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും കഴുത്തറപ്പൻ ഫീസ് ഈടാക്കുന്ന സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് സാധാരണക്കാരായ രോഗികളെന്നുമുള്ള ആക്ഷേപം ഉയർന്നതിൻ്റെ പശ്ചാത്തലത്തിലാണ് വികസന സമിതി അടിയന്തിര യോഗം വിളിച്ചു ചേർത്ത് തീരുമാനമെടുത്തത്. ഇതു കൂടാതെ ചില അസുഖങ്ങൾക്ക് ചികിത്സ തേടുന്ന രോഗികളെ മറ്റിടങ്ങളിലേക്ക് പറഞ്ഞു വിടുന്ന ഡോക്ടർമാരുടെ സമീപനവും രോഗികളോട് മോശമായി പെരുമാറുന്ന ജീവനക്കാരുടെ രീതിയും യോഗത്തിൽ ചർച്ചയായി.ഇതേ തുടർന്ന് പ്രശ്നം പരിഹരിക്കുന്നതിനായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാൻ വികസന സമിതി തീരുമാനിച്ചു

നിലവിൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന കാൻ്റീൻ നടത്തിപ്പ് കാര്യക്ഷമമാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. 'കോ വിഡ് വ്യാപന പശ്ചാത്തലത്തിൽ ആശുപത്രിയിലെ ഓക്സിജൻ ലഭ്യത ഉറപ്പു വരുത്താനും ഡയാലിസിസ് കേന്ദ്രത്തിൻ്റെ പ്രവർത്തനം കുറ്റമറ്റതാക്കാനും വികസന സമിതി യോഗം ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകി ' യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ .കെ -എം-.ജ മുനാ റാണി അധ്യക്ഷയായി. അഡ്വ.എ.എൻ: ഷംസീർ എം.എൽ.എ, വിവിധ രാഷ്ടിയ പാർട്ടി പ്രതിനിധികളായ എം.സി.പവിത്രൻ, എം.പി.അരവിന്ദാക്ഷൻ, പൊന്യം കൃഷ്ണൻ, അഡ്വ.കെ.എ.ലത്തീഫ് ,എം.പി.സുമേഷ്, ഒ.രമേശൻ, പി.പ്രസന്നൻ,, ആശുപത്രി സുപ്രണ്ട് ഡോ-ആശാ ദേവി, ആർ.എം.ഒ.ഡോ.വി.എസ്. ജിതിൻ, നഗരസഭാ സെക്രട്ടറി എം.സുരേശൻ എന്നിവർ പങ്കെടുത്തു.

cmsvideo
  Kerala is ready to face second wave says Pinarayi vijayan | Oneindia Malayalam

  English summary
  Visiters banned in Malabar Cancer Centre, Covid test made mandatory for bystanders
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X