'മറുനാടൻ മലയാളി'യുടേത് മാധ്യമപ്രവർത്തനമല്ല, ആപൽകരമായ വർഗിയ ചേരിതിരിവെന്ന് വികെ സനോജ്
കണ്ണൂര്‍:മറുനാടന്‍ മലയാളിയെന്ന ഓണ്‍ലൈന്‍ പത്രത്തെയും അതിന്റെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെയും കെപിസിസി പ്രസിഡൻറ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംരക്ഷിക്കുന്നത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആവശ്യപ്പെട്ടു. കണ്ണൂര്‍ യൂത്ത് സെന്ററില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറുനാടന്‍ മലയാളി നടത്തിക്കൊണ്ടിരിക്കുന്നത് മാധ്യമപ്രവര്‍ത്തനമല്ല. മറിച്ച് നാടിനെ നാശത്തിലേക്ക് നയിക്കുന്ന ആപല്‍കരമായ വര്‍ഗിയ ചേരിതിരിവാണ്. മറുനാടന്‍ മലയാളിയുടെ തലപ്പത്തിരിക്കുന്ന ഷാജന്‍ സ്‌കറിയ നിരവധി നിയമ നടപടികളെ നേരിട്ടുകൊണ്ടിരിക്കുന്ന ആളാണ് . ഷാജന്‍ സ്‌കറിയക്ക് ഒളിത്താവളം ഒരുക്കിയത് കെ സുധാകരന്‍ ആണെന്നാണ് സംശയം.

ഷാജന്‍ സ്‌കറിയയുടെ പ്രവര്‍ത്തനങ്ങളെ ആത്മാഭിമാനം ഉള്ളവര്‍ക്കാര്‍ക്കും അംഗീകരിക്കാന്‍ ആവില്ലെന്ന് പല കോണ്‍ഗ്രസ് നേതാക്കളും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.കെ സുധാകരന്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ ദുഷ്പ്രവര്‍ത്തിക്കെതിരെ ഡിവൈഎഫ്‌ഐ ശക്തമായ പ്രചരണ പരിപാടി സംഘടിപ്പിക്കുമെന്നും സനോജ് പറഞ്ഞു.
ഡി വൈ എഫ് ഐ സംസ്ഥാന വ്യാപകമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കും. ഒരു വര്‍ഷത്തിനകം പരമാവധി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കും. അത് വിറ്റു കിട്ടുന്ന തുക കൊണ്ട് കേരളത്തിലെ 14 ജില്ലകളിലും ശുചിമുറി അടങ്ങുന്ന വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും സനോജ് പറഞ്ഞു.
ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്‌സലും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരനും മറുനാടന്‍ മലയാളി നടത്തുന്നത്മാധ്യമപ്രവര്‍ത്തനമല്ലെന്ന് ആരോപിച്ചു രംഗത്തുവന്നിരുന്നു.
ടി. എന്‍ പ്രതാപന്‍ എം.പിയും മറുനാടന്‍ നടത്തുന്നത് വര്‍ഗീയ പ്രചരണമാണെന്നും ഒരു സമുദായത്തെ വര്‍ഗീയ ചിത്രീകരിക്കുകയാണെന്നു പ്രതാപന്‍ ആരോപിച്ചിരുന്നു. ഷാജന്‍ സ്‌കറിയക്കു അനുകൂലമായി കോണ്‍ഗ്രസ് നേതാക്കളായ കെ.സുധാകരനും വി.ഡി സതീശനും രംഗത്തെത്തിയത് കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നതരൂക്ഷമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications