മരടിലെ ഫഌറ്റുകള്‍ പൊളിച്ചുമാറ്റി കോടതിവിധി നടപ്പാക്കണം: വി. എസിനു പുറകെ വി. എം സുധീരനും
മരടിലെ ഫഌറ്റുകള്‍ പൊളിച്ചുമാറ്റി കോടതിവിധി നടപ്പാക്കണം: വിഎസിനു പുറകെ വി എം സുധീരനും
കണ്ണൂര്‍: മരടിലെ ഫ്ലാറ്റുകാര്ക്കെതിരെ വിഎസ് അച്യുതാനന്ദനു പിന്നാലെ വിഎം സുധീരനും രംഗത്തെത്തി. പാരിസ്ഥിതിക ചട്ടങ്ങള്‍ അട്ടിമറിച്ച് മരടിലെ അനധികൃത ഫഌറ്റു നിര്‍മാണവുമായി ബന്ധപ്പെട്ട് മരട് നഗരസഭാ അധികൃതര്‍ക്കും ജില്ലാ ഭരണകൂടത്തിനുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി എം സുധീരന് തുറന്നടിച്ചു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരടിലെ അഞ്ച്ഫഌറ്റുകള് പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുക തന്നെയാണ് വേണ്ടത്. നിയമങ്ങള്‍ വന്‍കിടക്കാര്‍ക്ക് ബാധകമല്ലെന്ന് അവസ്ഥയുണ്ടാകരുത്.പിഴയടച്ച് ക്രമപ്പെടുത്താന്‍ അനുവദിക്കരുതെന്നും നിര്‍മാതാക്കള്‍ തന്നെയാണ് കുറ്റക്കാരെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,ഫഌറ്റില്‍ താമസിക്കുന്ന കുടുംബങ്ങളോട് മാനുഷിക പരിഗണന വേണം. ഡി.എല്‍.എ ഫഌറ്റിന്റെ കാര്യത്തില്‍ സുപ്രീം കോടതി വിധി പുനപരിശോധിക്കണം. സംസ്ഥാനത്തെ മുഴുവന്‍ അനധികൃത ഫഌറ്റുകളെക്കുറിച്ചും സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരടിലെ ഫഌറ്റുകള്‍ പൊളിച്ചു നീക്കണമെന്ന വിധിക്കെതിരായുള്ള ഫഌറ്റുടമകളുടെ പ്രതിഷേധത്തിന് കോണ്‍ഗ്രസും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ച് മുന്നോട്ട് പോകുന്നതിനിടെയാണ് നേതൃത്വത്തിനു തലവേദന സൃഷ്ടിച്ചുക്കൊണ്ടു തന്റെ വ്യക്തിപരമായ നിലപാട് വ്യക്തമാക്കി വി. എസിനു പുറകെ സുധീരനും രംഗത്തെത്തിയത്.
ചെറുപുഴകരാറുകാരന് ജോസഫ്് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ് നേതാക്കന്മാരുടെ പേരിലുള്ള ട്രസ്റ്റുകള്‍ രൂപികരിക്കുന്നതുമായി ബന്ധപ്പെട്ട് കെപിസിസി മാനദണ്ഡം പുറപ്പെടുവിക്കണമെന്നും സുധീരന് ആവശ്യപ്പെട്ടു.ട്രസ്റ്റുകള്‍ക്ക് മേല്‍ പാര്‍ട്ടിയുടെ നിയന്ത്രണം ഉണ്ടാവണമെന്നും സുധീരന് പറഞ്ഞു.
-
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications