കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എന്തുകൊണ്ട് ഇടതുപക്ഷത്തിന് വോട്ട് ചെയ്തത് പാഴായില്ല: 3 പ്രധാന കാര്യങ്ങള്‍ പറഞ്ഞ് എംവി ജയരാജന്‍

Google Oneindia Malayalam News

കണ്ണൂര്‍: ഇടതുപക്ഷത്തിന് വോട്ട് ചെയ്തത് എന്തുകൊണ്ട് പാഴായില്ലെന്ന് അവകാശപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായ മൂന്ന് കാര്യങ്ങല്‍ ചൂണ്ടിക്കാട്ടിയാണ് എംവി ജയരാജന്‍ തന്‍റെ വാദം വിശദീകരിക്കുന്നത്. ആരോഗ്യവകുപ്പിൽ മുന്നൂറ് അധിക തസ്തികകൾ സൃഷ്ടിച്ച് ധനവകുപ്പ് ഇറക്കിയ ഉത്തരവാണ് ഇതില്‍ ഏറ്റവും പ്രധാനമായ കാര്യമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

സൈബര്‍ ആക്രമണത്തിന് പിന്നില്‍ ആരൊക്കെയാണെന്ന് അറിയാമെന്ന് റംസാന്‍; എല്ലാം പിആര്‍ വര്‍ക്കാണ്സൈബര്‍ ആക്രമണത്തിന് പിന്നില്‍ ആരൊക്കെയാണെന്ന് അറിയാമെന്ന് റംസാന്‍; എല്ലാം പിആര്‍ വര്‍ക്കാണ്

കോവിഡ് കാലത്ത് ഉപജീവന മാർഗം അടയാതിരിക്കാൻ അടച്ചിടൽ ഞായറാഴ്ച മാത്രമാക്കിയതും മൈക്രോ കണ്ടൈൻമെന്റ് സംവിധാനം ഒരുക്കാൻ തീരുമാനിച്ചതുമാണ് രണ്ടാമത്തെ പ്രധാന കാര്യം. ഹൈകോടതിയിൽ നിന്ന് ഒഴിവുകൾ മുഴുവൻ റിപ്പോർട്ട്‌ ചെയ്യാനും റാങ്ക്ലിസ്റ്റ് കാലാവധി അനന്തമായി നീട്ടാതിരിക്കാനുമുള്ള ഉത്തരവാണ് മൂന്നാമത്തെ കാര്യം. ഇത് മൂന്നും എൽ ഡി എഫ് സർക്കാരിന്റെ ജനപക്ഷ നടപടികൾ തന്നെയാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അഭിപ്രായപ്പെടുന്നു.

mvjayarajan

'റിയലി ഹോട്ട് ആന്റ് കൂൾ'; വീണ്ടും ആരാധകരെ ‍ഞെട്ടിച്ച് അമല പോളിന്റെ കിടിലൻ ഫോട്ടോകൾ

ഒന്നാം എൽ ഡി എഫ് സർക്കാർ ആരോഗ്യ വകുപ്പിൽ മാത്രം പതിനായിരത്തോളം തസ്തികകൾ സൃഷ്ടിച്ചു. എല്ലാ മേഖലയിലും കൂടി 30823 പുതിയ തസ്തികകൾ അഞ്ചു വർഷത്തിനിടയിൽ സൃഷ്ടിച്ചിരുന്നു. പി. എസ്.സി. വഴിയുള്ള നിയമനം ആവട്ടെ റെക്കോർഡായിരുന്നു. അഞ്ചു വർഷത്തിനിടയിൽ 160587പേർക്കാണ് നിയമനം നൽകിയത്. പി.എസ്.സി. വഴി മാത്രമല്ല തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്. വ്യവസായമേഖലയിലും കാർഷിക മേഖലയിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചിരുന്നുവെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി വ്യക്തമാക്കുന്നു.

സാരിയിലും ഹോട്ട് ആയി പ്രിയ താരം ഒവിയ ഹെലന്‍: ചിത്രങ്ങള്‍ വൈറല്‍

പുതിയ വ്യവസായ യൂണിറ്റുകൾ മാത്രം 33000 ആണ് ഒന്നാം ഇടതുപക്ഷ സർക്കാർ ആരംഭിച്ചത്. രണ്ടാം ഇടതുപക്ഷ സർക്കാറും അതേ പാതയിൽ ഐ.ടി അടക്കമുള്ള മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുകയാണ്. യു ഡി എഫ് സർക്കാറിന്റെ കാലത്ത് നിയമന നിരോധനം ആയിരിന്നു. 11658 തസ്തികകൾ ഉമ്മൻചാണ്ടി സർക്കാർ നിർത്തലാക്കി. അതല്ല ഇടതുപക്ഷത്തിന്റെ നയം. ഏറ്റവും ഒടുവിൽ ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യണമെന്ന നിർദ്ദേശവും, ചെയ്യാത്ത ഉദ്യോഗസ്ഥന്മാരുടെ പേരിൽ നടപടി എടുക്കുമെന്നുമുള്ള ഉത്തരവ് ഇറക്കി.

അഭ്യസ്ഥ വിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കാൻ സർക്കാർ ജോലിയിലൂടെ മാത്രം കഴിയില്ലെന്ന ഹൈക്കോടതി നിരീക്ഷണം സമൂഹത്തിന്റെ ആകെ ശ്രദ്ധയിൽ വരേണ്ട ഒന്നാണ്. ഒരു റാങ്ക് ലിസ്റ്റിൽ ഒരു ഒഴിവ് ഉണ്ടായാൽ പത്തു പേരുടെ ലിസ്റ്റാണ് പി.എസ്.സി പ്രസിദ്ധീകരിക്കുന്നത്. ഒരാൾക്ക് ജോലി നൽകിയാൽ ഒൻപതു പേർക്ക് ജോലി ലഭിക്കില്ല.

ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി ബിഗ് ബോസ് താരം റഷാമി: പുതിയ ഫോട്ടോ ഷൂട്ട് കാണാം

അവർ മാത്രമല്ല പരീക്ഷ എഴുതാനായി കാത്തിരിക്കുന്ന അനേകലക്ഷങ്ങൾ വേറെയുമുണ്ട്. കോടതി പറയുന്നത്പോലെ റാങ്ക്ലിസ്റ്റിന്റെ കാലാവധി നീട്ടൽ പ്രശ്നപരിഹാരമല്ല. തൊഴിലിനു വേണ്ടിയുള്ള അവകാശം റാങ്ക് ജേതാക്കൾക്കും പി.എസ്.സി പരീക്ഷ എഴുതാൻ കാത്തിരിക്കുന്ന ഉദ്യോഗാർഥികൾക്കുമുണ്ട്. സർക്കാർജോലി മാത്രമല്ല ഇതര മേഖലകളിൽ കൂടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ നടപടി തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

കോവിഡ് കാലത്ത് ഉപജീവനമാർഗം സംരക്ഷിക്കുകയും കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന കാഴ്ചപ്പാടാണ് അടച്ചിടൽ ഞായറാഴ്ച മാത്രമാക്കാൻ അവലോകന യോഗം തീരുമാനിച്ചതിനടിസ്ഥാനം. അത് ഉചിതമായി. ഇതിനിടയിൽ സി.ബി.എസ്.ഇ പരീക്ഷയിൽ 99.99 ശതമാനത്തോടെ മികച്ച വിജയം നേടി രാജ്യത്ത് കേരളം ഒന്നാമതായി എത്തിയത് അഭിമാനകരവും സന്തോഷകരവുമാണ്. കേരളം രാജ്യത്തിന് മാതൃക തന്നെ. "ഭാരതമെന്ന പേര്‍ കേട്ടാലഭിമാന പൂരിതമാകണമെന്നന്തരംഗം, കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ "-എംവി ജയരാജന്‍ തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നു.

ദിവസം 100 രൂപ മാറ്റിവെച്ചാല്‍ 5 രാജ്യങ്ങളില്‍ പോവാം: സഞ്ചാരം ചിലവ്, സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നുദിവസം 100 രൂപ മാറ്റിവെച്ചാല്‍ 5 രാജ്യങ്ങളില്‍ പോവാം: സഞ്ചാരം ചിലവ്, സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നു

Recommended Video

cmsvideo
New lockdown guidelines to kerala

https://malayalam.oneindia.com/photos/actress-ovia-helen-is-also-hot-in-sari-oi65733.html

English summary
Voting for the Ldf was not in vain: 3 important things that MV Jayarajan says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X