Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ വാട്‌സ് ആപ്പ് കൂട്ടായ്മ നിര്‍മ്മിച്ച ചിത്രം വിവാദത്തില്‍

കണ്ണൂര്‍: വാട്‌സ് ആപ്പ് കൂട്ടായ്മ നിര്‍മ്മിച്ച ചലച്ചിത്രം വിവാദത്തിലേക്ക്. ഭീഷ്മ. കലാസാംസ്‌കാരിക വേദി എന്ന വാട്‌സ് ആപ്പ് കൂട്ടായ്മയുടെ ബാനറില്‍ നിര്‍മ്മിച്ച ചലച്ചിത്രത്തിനെതിരെയാണ് അഭിനയിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ ഉള്‍പ്പെടെ സാമ്പത്തിക ആരോപണവുമായി രംഗത്തുവന്നത്. 2020 മാര്‍ച്ചില്‍ കൊവിഡ് നിയന്ത്രണങ്ങളുടെ കാലത്താണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഓര്‍മ്മയില്‍ എന്നു പേരിട്ട ചിത്രത്തില്‍ ബോബന്‍ ആലുംമൂടന്‍, ഗീതാ വിജയന്‍ അയ്യപ്പന്‍ ബൈജു തുടങ്ങിയവര്‍ അഭിനയിച്ചിരുന്നു.

1

തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. എന്നാല്‍ സിനിമയ്ക്കായി വ്യാപകമായി പണപ്പിരിവ് നടത്തിയിട്ടും സിനിമ പുറത്തിറങ്ങിയില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.ഇതു നിഷേധിച്ചു കൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍. രംഗത്തെത്തിയത്.കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന സിനിമാ നിര്‍മ്മാണത്തെയും ചിത്രീകരണത്തെയും തകര്‍ക്കാന്‍ പ്രത്യേകമാഫിയാ സംഘം പ്രവര്‍ത്തിക്കുന്നുവെന്നാണ് നവാഗത ചലച്ചിത്ര പ്രവര്‍ത്തകരായ ഇവരുടെ പരാതി.

കൊച്ചിയും തിരുവനന്തപുരവും കേന്ദ്രീകരിച്ചു മാത്രമേ ചലച്ചിത്രനിര്‍മാണം പാടുള്ളുവെന്ന നിലപാടിലാണ് ചിലരെന്നും ഇവര്‍ ആരോപിച്ചു.ഇതിന്റെ ഭാഗമായാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ജീവിത കഥ പറയുന്ന ഓര്‍മ്മയില്‍ എന്ന ചിത്രത്തെ കുറിച്ചുള്ള വിവാദങ്ങള്‍ക്കു പിന്നില്‍ 'ജനകീയ കൂട്ടായ്മയോടെ തികച്ചും ഗ്രാമീണ മേഖലയില്‍ നിര്‍മ്മിക്കുന്ന ചലച്ചിത്രത്തിനെതിരെ രക്ഷിതാക്കളെന്ന പേരില്‍ ചിലര്‍ ഇത്തരം മാഫിയകളുടെ പിന്‍തുണയോടെയാണ് ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്.

ഇതു സംബന്ധിച്ച് ഓര്‍മ്മയില്‍ എന്ന ചലച്ചിത്രത്തിന്റെ അണിയറ ശില്‍പികള്‍ക്കെതിരെ ചിലര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ചിത്രം റിലിസായി ലാഭം കിട്ടുന്ന പക്ഷം തിരിച്ചുനല്‍കുമെന്ന എഗ്രിമെന്റിലാണ് പലരോടും പണം വാങ്ങിയത്. ആരോപണം ഉന്നയിച്ച പലര്‍ക്കും പണം തിരിച്ചുനല്‍കാമെന്ന് പൊലിസ് മുഖേനെ ഉറപ്പു നല്‍കിയിട്ടുണ്ട്.

ആരോപണവുമായി വന്ന രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് വോം നല്‍കിയിട്ടുണ്ട്. ഫെബ്രുവരിയില്‍ ഷൂട്ടിങ്ങ് കഴിഞ്ഞ ശേഷം ലഭിച്ച വേഷം പോരെന്നും തങ്ങളുടെ പണം തിരികെ നല്‍കാമെന്നാവശ്യപ്പെട്ട് നിരന്തരം ബുദ്ധിമുട്ടിക്കുകയാണെന്നന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത വിനയകുമാറെന്ന വ്യക്തി ഷൂട്ടിങ് നടക്കുന്ന സമയത്ത് ലൊക്കെഷനില്‍ വരികയും തന്റെ മകള്‍ക്ക് മുഖം കാണിക്കാനൊരു അവസരം നല്‍കണമെന്നാവശ്യപ്പെട്ടിന്റെ അടിസ്ഥാനത്താന്‍ ചെറിയൊരു ഗാനരംഗത്തില്‍ അഭിനയിക്കാന്‍ അവസരം നല്‍കുകയുണ്ടായി.എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തില്‍ നിന്നും യാതൊരു വിധ സാമ്പത്തിക സഹായം സ്വീകരിച്ചിട്ടില്ലെന്നും സംഘാടകര്‍ അറിയിച്ചു.

കഴിഞ്ഞ 15 വര്‍ഷമായി ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് താനെന്നും സംവിധായകന്‍ ചെയ്യുന്നതിന് സിനിമാസംഘടന അനുവദിച്ച കാര്‍ഡ് കൈവശമുണ്ടെന്നും സംവിധായകന്‍ മോഡി രാജേഷ് അറിയിച്ചു.കണ്ണുരിലെ നിര്‍മ്മാതക്കള്‍ പുറത്ത് പോയി സിനിമയെടുക്കുന്ന പതിവുണ്ടെന്നും ഈ പ്രവണത ഒഴിവാക്കാനായി 'തങ്ങള്‍ കണ്ണുരിലെ കലാകാരന്മാരെ ഉള്‍പ്പെടുത്തി സിനിമ നിര്‍മിച്ചതെന്നും സംവിധായകന്‍ പറഞ്ഞു.

Recommended Video

cmsvideo
    Kerala to remove all bad words and phrases against women from text books| Oneindia Malayalam

    ഇത്തരം സിനിമകളെ തകര്‍ക്കാനായി ഒരു പ്രത്യേകമാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അവരാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്നും മോഡി രാജേഷ് പറഞ്ഞു. ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞാല്‍ തീയേറ്ററുകളിലോ ഒ.ടി.ടി പ്‌ളാറ്റ്‌ഫോമിലോ ഉടന്‍ സിനിമ റിലിസ് ചെയ്യുമെന്നും ഇതിനായുള്ള എഡിറ്റിങ് നടന്നു വരികയാണെന്നും സംവിധായകന്‍ വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധി കാരണമാണ് ചിത്രത്തിന്റെ സെന്‍സറിങ് നീണ്ടുപോകുന്നത്. ഇത്തരം ചെറിയ കൂട്ടായ്മകള്‍ വിവാദങ്ങള്‍ വഴി തകര്‍ക്കാന്‍ കഴിയില്ലെന്നും ഇനിയും ചലച്ചിത്രങ്ങള്‍ ഗ്രാമീണ മേഖലയില്‍ നിന്നുണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+