Get Updates
Get notified of breaking news, exclusive insights, and must-see stories!

തലശ്ശേരിയില്‍ ബിജെപി ആര്‍ക്കൊപ്പം; മന:സാക്ഷിയ്‌ക്കൊപ്പം നില്‍ക്കണോ അതോ മുരളീധരന്‍ പറയുന്നത് കേള്‍ക്കണോ

തലശ്ശേരി: സ്വന്തം സ്ഥാനാര്‍ത്ഥിയില്ലാത്ത മണ്ഡലത്തില്‍ പിന്തുണക്കാന്‍ ആളെ പോലും കിട്ടാത്ത അവസ്ഥയില്‍ ആണ് തലശ്ശേരിയിലെ ബിജെപി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീര്‍ പിന്തുണ വേണ്ടെന്ന് പറഞ്ഞതോടെ ഉണ്ടായ ആശയക്കുഴപ്പം ഇനിയും അവസാനിച്ചിട്ടില്ല.

കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

മണ്ഡലത്തിലെ ബിജെപി വോട്ടര്‍മാര്‍ക്ക് മനസ്സാക്ഷി വോട്ട് ചെയ്യാം എന്നതായിരുന്നു ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഒടുവില്‍ എടുത്ത നിലപാട്. എന്നാല്‍, അതിന് സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയില്ല. ബിജെപിക്കാര്‍ എല്ലാവരും വോട്ട് ചെയ്യേണ്ടത് ആര്‍ക്കാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറയുന്നുണ്ട്. വിശദാംശങ്ങള്‍...

തലശ്ശേരിയില്‍ പണി പാളി

തലശ്ശേരിയില്‍ പണി പാളി

കണ്ണൂര്‍ ജില്ലയില്‍ ബിജെപിയ്ക്ക് ഏറ്റവും അധികം വോട്ടുള്ള മണ്ഡലം ആണ് തലശ്ശേരി. ഇവിടെ ഇത്തവണ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിലെ പിഴവിനെ തുടര്‍ന്ന് പത്രിക തള്ളി. ഒരു ഡമ്മി സ്ഥാനാര്‍ത്ഥി പോലും ഉണ്ടായിരുന്നില്ല ഇവിടെ ബിജെപിയ്ക്ക്.

വോട്ട് ആര്‍ക്ക്

വോട്ട് ആര്‍ക്ക്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപതിനായിരത്തില്‍ അധികം വോട്ട് നേടിയിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. ആ വോട്ടുകള്‍ ഇത്തവണ ആര്‍ക്ക് പോകും എന്നായി പിന്നീട് ചര്‍ച്ചകള്‍. സിപിഎമ്മും കോണ്‍ഗ്രസ്സും പരസ്പരം വോട്ട് കച്ചവടം എന്ന ആരോപണം ഉന്നയിക്കുകയും ചെയ്തു.

സിഒടി നസീര്‍

സിഒടി നസീര്‍

ഇതിനിടെയാണ് മു സിപിഎം പ്രാദേശീക നേതാവ് കൂടിയായ സിഒടിു നസീര്‍ ബിജെപി വോട്ടുകള്‍ക്കായി സമീപിച്ചത്. ഇക്കാര്യം അംഗീകരിക്കുകയും, ബിജെപിയുടെ പിന്തുണ നസീറിന് ആയിരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

കാലുമാറിയാല്‍ എന്ത് ചെയ്യും

കാലുമാറിയാല്‍ എന്ത് ചെയ്യും

ബിജെപിയുടെ പിന്തുണ വാക്കില്‍ മാത്രമേ ഉള്ളൂ എന്നായിരുന്നു നസീറിന്റെ പരാതി. പ്രവര്‍ത്തനത്തിന് ആരും വരുന്നില്ലെന്നും പറഞ്ഞു. ഒടുവില്‍, ബിജെപിയോട് പിന്തുണ തേടിയത് തന്റെ നാക്കുപിഴ ആയിരുന്നു എന്ന് പറഞ്ഞ് നസീര്‍ തടിതപ്പി. പിന്തുണ വേണ്ട എന്ന് പറയുകയും ചെയ്തു.

എന്നാല്‍ മന:സ്സാക്ഷി വോട്ട്

എന്നാല്‍ മന:സ്സാക്ഷി വോട്ട്

ഇത്തരമൊരു ഘട്ടത്തില്‍ എന്തുചെയ്യും എന്ന കടുത്ത പ്രതിസന്ധിയില്‍ ആയി ബിജെപി നേതൃത്വം. ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പറഞ്ഞു. ഏറ്റവും ഒടുവില്‍ പ്രവര്‍ത്തകര്‍ക്ക് മന:സാക്ഷി വോട്ട് ചെയ്യാമെന്ന് ജില്ലാ നേതൃത്വം പ്രഖ്യാപിച്ചു.

വിടില്ല ഞങ്ങള്‍...

വിടില്ല ഞങ്ങള്‍...

പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ച സിഒടി നസീറിന് തന്നെ പിന്തുണ കൊടുക്കും എന്നാണ് കേന്ദ്ര മന്ത്രിയും മുന്‍ സംസ്ഥാന അധ്യക്ഷനും ആയ വി മുരളീധരന്‍ പിന്നീട് പറഞ്ഞത്. അത് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമാണ് എന്നും മുരളീധരന്‍ പറഞ്ഞു. ജില്ലാ കമ്മിറ്റിയേക്കാള്‍ വലുത് സംസ്ഥാന നേതൃത്വമാണെന്ന് വരെ പറഞ്ഞുകളഞ്ഞു.

ബിജെപിയുടെ ഗതികേട്

ബിജെപിയുടെ ഗതികേട്

തലശ്ശേരി മണ്ഡലത്തില്‍ ബിജെപി വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എഎന്‍ ഷംസീറിന് പോകില്ലെന്ന് ഉറപ്പാണ്. അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എംപി അരവിന്ദാക്ഷന് ഇത്തവണ വോട്ട് കൂടിയാല്‍ അത് കോണ്‍ഗ്രസ്- ബിജെപി വോട്ടുകച്ചവടം എന്ന ആരോപണം കൂടുതല്‍ ശക്തമാക്കും.

ഇടത് കോട്ട

ഇടത് കോട്ട

ശരിക്കും ഇടത് കോട്ട എന്ന് വിശേഷിപ്പിക്കാവുന്ന മണ്ഡലം ആണ് തലശ്ശേരി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എഎന്‍ ഷംസീര്‍ വിജയിച്ചത് 34,117 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. അന്ന് ബിജെപി സ്ഥാനാര്‍ത്ഥി വികെ സജീവന് ലഭിച്ചത് 22,125 വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന എപി അബ്ദുള്ളക്കുട്ടിയ്ക്ക് കിട്ടിയത് 36,624 വോട്ടുകളും ആയിരുന്നു.

മോഡേണ്‍ ലുക്കില്‍ തിളങ്ങി നൈറ ബാനര്‍ജി, ഗ്ലാമറിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+