കോടികളുടെ പിടിച്ചുപറി, പാർട്ടിയുടെ പേര് പറഞ്ഞ് ഭീഷണി; കസ്റ്റംസ് തിരയുന്ന അർജുൻ ആയങ്കി നിസാരക്കാരനല്ല
ഇപ്പോഴും പാർട്ടി മറയാക്കിയാണ് അർജുന്റെ പ്രവർത്തനം
കണ്ണൂർ: കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങൾ വഴി നടക്കുന്ന സ്വർണക്കടത്ത് കേസിലെ സുപ്രധാന കണ്ണിയാണ് 25 വയസ് മാത്രം പ്രായമുള്ള അർജുൻ ആയങ്കി. സ്വർണകടത്തിന് പുറമെ ഇത്തരത്തിൽ മറ്റുള്ളവർ കടത്തിക്കൊണ്ടുവരുന്ന സ്വർണം പിടിച്ചുപറിച്ചുമാണ് ഇയാൾ കഴിഞ്ഞ നാല് വർഷത്തോളമായി പ്രവർത്തിക്കുന്നത്. അഴീക്കോട്ടെ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന അർജുനിനെ ഒരു വർഷം മുൻപ് പാർട്ടി പുറത്താക്കിയിരുന്നു. എന്നാൽ ഇപ്പോഴും പാർട്ടി മറയാക്കിയാണ് അർജുന്റെ പ്രവർത്തനം. അത് വ്യക്തമാക്കുന്ന അർജുന്റെ ടെലിഫോൺ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇതിനോടകം തന്നെ അർജുൻ.ബാലസംഘത്തിലും എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും ഉണ്ടായിരുന്ന അർജ്ജുനെ കഴിഞ്ഞ വർഷമാണ് പാർട്ടി പുറത്താക്കുന്നത്. എന്നാൽ സൈബർ ലോകത്ത് ഇപ്പോഴും ഇടത് പ്രചാരകനായി സജീവമാണ് അർജുൻ. ഇത് മറയാക്കി ഇരകളെ ഭയപ്പെടുത്തുകയാണ് അർജുന്റെ രീതി. പല പാർട്ടി നേതാക്കളും ഇതിന്റെ ഭാഗമാണെന്നും നാട്ടിലിറങ്ങാൻ അനുവദിക്കില്ലെന്നുമൊക്കെയാണ് അർജുന്റെ ഭീഷണി.
ഒരു മാസം മുൻപാണ് കരിപ്പൂർ വിമാനത്താവളം സ്വർണം കടത്താൻ അർജുൻ പദ്ധതിയിട്ടു. ഗൾഫിലുള്ള കൂട്ടാളിയുമായി ചേർന്നായിരുന്നു ഇത്. എന്നാൽ ക്യാരിയറായി വന്നയാൾ നാട്ടിൽ വരാതെ സ്വർണവുമായി മുങ്ങി. പിന്നാലെ ഇയാളുടെ വാട്സാപ്പിലേക്ക് വന്ന ഭീഷണി സന്ദേശം ഇങ്ങനെ, "നീ എന്നോട് വിലപേശാനായിട്ടില്ല. നിന്നെ എങ്ങനെ ലോക്ക് ചെയ്യണമെന്നെനിക്കറിയാം. നീ നാട്ടിലിറങ്ങില്ല. ഞങ്ങള് മാത്രമല്ല ഇതിൽ. പാനൂരും മാഹിയിലുമുള്ള പാർട്ടിക്കാരും ഇതിലുണ്ട്. എല്ലാവരും കൂടി ഒരു പണി തരുന്നുണ്ട്. സംരക്ഷിക്കാൻ ആരും കാണില്ല."
Recommended Video
ആകാശത്ത് കൗതുകക്കാഴ്ചയായി സ്‌ട്രോബറി മൂണ്‍- ചിത്രങ്ങള്‍
രാമനാട്ടുകാര സംഭവത്തിലും അർജുൻ ഭാഗമായിരുന്നതായാണ് കസ്റ്റംസ് കരുതുന്നത്. വിമാനത്തിൽ സ്വർണം കടത്തിയ ആൾ നിരന്തരം അർജുനുമായി ഫോണിൽ ബന്ധപ്പെടുന്നുണ്ടായിരുന്നു. ചുവന്ന സ്വിഫ്റ്റ് കാറിൽ അർജുൻ സംഭവസ്ഥലത്ത് എത്തിയ സിസിടിവി ദൃശ്യങ്ങളും ഇതിന് തെളിവാണ്. പിന്നാലെ അർജുന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.
അനസൂയ ഭരദ്വാജിന്റെ ആരും കാണാത്ത ചിത്രങ്ങള്‍; പുതിയ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications