• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വേണ്ടെന്ന് പറഞ്ഞാലും വോട്ട്! സിഒടി നസീര്‍ വേണ്ടെന്ന് പറഞ്ഞാലും ബിജെപി വോട്ട് നസീറിന് തന്നെയെന്ന്

കണ്ണൂര്‍: തലശ്ശേരി മണ്ഡലത്തില്‍ ബിജെപിയ്ക്ക് ഇത്തവണ സ്ഥാനാര്‍ത്ഥിയില്ല. ഒടുക്കം മുന്‍ സിപിഎം നേതാവും ഗാന്ധിയന്‍ പാര്‍ട്ടി നേതാവും ആയ സിഒടു നസീറിനെ പിന്തുണക്കാന്‍ ബിജെപി തീരുമാനിച്ചു. നസീര്‍ ആണെങ്കില്‍ ബിജെപിയോട് വോട്ട് അഭ്യര്‍ത്ഥിച്ചു എന്നാണ് പറയുന്നത്.

'പെൺമക്കളെ വിവാദങ്ങളിലേക്ക് വലിച്ചിട്ട് ഉപദ്രവിക്കുന്നു', കൃഷ്ണകുമാറിനെ ശരിക്കും മനസ്സിലായിട്ടില്ലെന്ന്

ബോംബ് വിടാതെ പിണറായി; ചെന്നിത്തലയ്ക്ക് പരിഹാസം... ഇതാണോ ആ ബോംബുകളില്‍ ഒന്ന്? ചീറ്റിപ്പോകും

എന്നാല്‍ പെട്ടെന്ന് തന്നെ നസീര്‍ നിലപാട് മാറ്റി. ബിജെപിയുടെ വോട്ട് വേണ്ടെന്നാണ് നസീര്‍ പറയുന്നത്. പക്ഷേ, വോട്ട് നസീറിന് കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍, അത് നസീറിന് തന്നെ കൊടുക്കുമെന്നാണ് ബിജെപിയുടെ നിലപാട്. സികെ പത്മനാഭനാണ് ഇക്കാര്യം പറഞ്ഞത്. വിശദാംശങ്ങള്‍ നോക്കാം...

കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങള്‍ വീടിന്റെ ചുവരില്‍ വരച്ച് വൈപ്പിനിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, ചിത്രങ്ങൾ കാണാം

തലശ്ശേരിയിലെ ബിജെപി

തലശ്ശേരിയിലെ ബിജെപി

കണ്ണൂര്‍ ജില്ലയില്‍ ബിജെപിയ്ക്ക് ഏറ്റവും അധികം സ്വാധീനമുള്ള മണ്ഡലം ആണ് തലശ്ശേരി. ഇത്തവണ അമിത് ഷായുടെ റാലി പോലും നിശ്ചയിച്ച മണ്ഡലം ആയിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസിന്റെ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി.

സിഒടി നസീറിന് പിന്തുണ

സിഒടി നസീറിന് പിന്തുണ

ഏറ്റവും ഒടുവില്‍ ആയിരുന്നു സിഒടി നസീറിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്. നസീര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പിന്തുണ നല്‍കുന്നത് എന്നായിരുന്നു ബിജെപിയുടെ നിലപാട്. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ കാര്യങ്ങള്‍ പിന്നേയും മാറിമറിഞ്ഞു.

പിന്തുണ വേണ്ടെന്ന്

പിന്തുണ വേണ്ടെന്ന്

ബിജെപിയുടെ പിന്തുണ തനിക്ക് വേണ്ടെന്നായി പിന്നീട് സിഒടി നസീര്‍. സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു എന്നും പറഞ്ഞു. കാര്യങ്ങള്‍ ഇത്തരത്തില്‍ മുന്നോട്ട് പോകവേ പിന്നീടും ട്വിസ്റ്റുകളുടെ ബഹളമാണ് തലശ്ശേരിയില്‍.

പിന്നേയും

പിന്നേയും

അതിന് ശേഷവും ബിജെപിയുടെ പിന്തുണ സ്വീകരിക്കാനുള്ള തീരുമാനത്തില്‍ സിഒടി നാസറെത്തി. എന്നാല്‍ ബിജെപിക്കാരിയുടെ പിന്തുണ വാക്കില്‍ മാത്രമേ ഉള്ളൂ എന്നായി പിന്നീട്. ഇതോടെ വീണ്ടും പിന്തുണ വേണ്ടെന്നായി നസീര്‍.

വേണ്ടെങ്കിലും കൊടുക്കും

വേണ്ടെങ്കിലും കൊടുക്കും

സിഒടി നസീര്‍ പിന്തുണ വേണ്ടെന്ന് പറഞ്ഞാലും ബിജെപി അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നാണ് മുന്‍ സംസ്ഥാന അധ്യക്ഷനും ധര്‍മടത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സികെ പത്മനാഭന്‍ പറയുന്നത്. നസീര്‍ ഉന്നയിച്ച ആരോപണം ശരിവയ്ക്കുന്നും ഉണ്ട് സികെ പത്മനാഭന്‍.

പ്രതിസന്ധി രൂക്ഷം

പ്രതിസന്ധി രൂക്ഷം

തലശ്ശേരിയില്‍ ബിജെപിയില്‍ പ്രശ്‌നങ്ങളുണ്ട് എന്നത് സമ്മതിക്കുന്നും ഉണ്ട് സികെ പത്മനാഭന്‍. നേതൃത്വം ഇടപെട്ട് നസീറിന് വേണ്ടി പ്രവര്‍ത്തകരെ രംഗത്തിറക്കണം എന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. തുടര്‍ ദിവസങ്ങളില്‍ എന്തുണ്ടാകും എന്ന് കണ്ടറിയണം.

ജയരാജന്റെ ഇടപെടല്‍

ജയരാജന്റെ ഇടപെടല്‍

സിഒടി നസീര്‍ പിന്തുണ പിന്‍വലിക്കാനുള്ള കാരണം ബാഹ്യ ഇടപെടലാണോ എന്ന ചോദ്യവും സികെ പത്മനാഭന്‍ ഉന്നയിക്കുന്നുണ്ട്. സിപിഎം നേതാവ് പി ജയരാജന്‍ ആകും നസാറിനെ പ്രേരിപ്പിച്ചത് എന്നാണ് ആക്ഷേപം. ഇക്കാര്യം നിഷേധിച്ച് പിന്നീട് പി ജയരാജന്‍ രംഗത്ത് വരികയും ചെയ്തു.

നാക്കുപിഴ

നാക്കുപിഴ

ഇതിനിടെ നസീര്‍ പറഞ്ഞ മറ്റൊരു കാര്യവും ചര്‍ച്ചയാവുകയാണ്. ബിജെപി പിന്തുണ ആവശ്യപ്പെട്ടത് ഒരു നാക്കുപിഴ ആയിരുന്നു എന്നാണ് നസീറിന്റെ വാദം. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്.

ശോഭ സുരേന്ദ്രനെ പരോക്ഷമായി കുത്തി സുരേന്ദ്രൻ; ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചുവെന്ന്

വടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസ് നാമാവശേഷമാകുമോ? കോഴിക്കോടന്‍ ചരിത്രം ആവര്‍ത്തിച്ചാല്‍ വന്‍ ദുരന്തം

സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ശ്രീലങ്കന്‍ താരം പിയൂമി ഹന്‍സമാലി, ഗ്ലാമര്‍ ഫോട്ടോഷൂട്ട് വൈറല്‍

പിണറായി വിജയൻ
Know all about
പിണറായി വിജയൻ

English summary
Will give BJP votes in Thalassery to COT Naseer, even though he denied it, says CK Padmanabhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X