കണ്ണുരിൽ മരം മുറി; തര്‍ക്കം രൂക്ഷമാക്കി കോര്‍പറേഷനും പൊലിസ് അധികൃതരും
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനും പൊലിസ് അധികൃതരും തമ്മില്‍മരം മുറിയുടെ പേരില്‍ തര്‍ക്കം രൂക്ഷമായി. ഒടുവില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു താല്‍ക്കാലികമായി പ്രശ്‌നം പരിഹരിച്ചു.
കോര്‍പറേഷന്‍ പാതയോരത്തെ മരചില്ലകൾ മുറിക്കാന്‍ കരാര്‍ തൊഴിലാളികളെ ഏല്‍പ്പിച്ചതാണ് പ്രശ്‌നത്തിന് തുടക്കമായത്. ബുധനാഴ്ച്ച വൈകുന്നേരം തൊഴിലാളികള്‍ മരത്തിന്റെ ചില്ലകള്‍ മുറിക്കവേ റെയ്ഞ്ച് ഡി. ഐ.ജി ഓഫിസ് വളപ്പിനെമറക്കിയുള്ള ഷീറ്റുകള്‍ തകര്‍ന്നു.

എന്നാല്‍ പൊലിസിന്റെ അനുമതി തേടാതെ മരത്തിന്റെ ശാഖകള്‍ മുറിച്ചതിന്റെഅവശിഷ്ടങ്ങള്‍ അന്നേ ദിവസംതന്നെ മാറ്റണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. വ്യാഴാഴ്ച്ച പുലര്‍ച്ചെ ആറുമണിയോടെ ഈമരാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനെത്തിയ നാലുതൊഴിലാളികളും ലോറിയെയും കണ്ണൂര്‍ ടൗൺ പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇതിനു ശേഷം പതിനൊന്നുമണിയോടെയാണ് ഇവരെ വിട്ടത്. എന്നാല്‍ വിഷയം കോര്‍പറേഷന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ മേയര്‍ ടി.ഒ മോഹനന്‍ സംഭവസ്ഥലത്തെത്തി. കോര്‍പറേഷന്റെ അധീനതിലുള്ള ലോറി പൊലിസ് വിലക്കിനെ മറികടന്നു കൊണ്ടു കൊണ്ടു പോയി. സര്‍ക്കാര്‍ പദ്ധതിപ്രകാരമാണ് കോര്‍പറേഷന്‍ മരചില്ലകള്‍ വെട്ടിമാറ്റുന്നതെന്നും ഇതുതടയാന്‍ പൊലിസിന് അവകാശമില്ലെന്നും മേയര്‍ പറഞ്ഞു.
കണ്ണൂര്‍ റെയ്ഞ്ച് ഡി. ഐ.ജി ഓഫിസിനു മുന്‍പില്‍ വെച്ചു മേയര്‍ പൊലിസിനെഅതിരൂക്ഷമായഭാഷയില്‍ വിമര്‍ശിച്ചു സംസാരിച്ചുവെങ്കിലും ആരും വിഷയത്തില്‍ ഇടപെട്ടില്ല.മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട മേയര്‍ വിഷയം ധരിപ്പിക്കുകയായിരുന്നു ഇതേ തുടര്‍ന്ന് പ്രശ്‌നം രമ്യമായി അവസാനിപ്പിക്കാന്‍ രാഹുല്‍ നായര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു ഇതേ തുടര്‍ന്നാണ് വിഷയം താല്‍ക്കാലികമായി പരിഹരിക്കപ്പെട്ടത്.












Click it and Unblock the Notifications