ഐടി പ്രൊഫഷനലായ യുവതി ജീവനൊടുക്കിയ സംഭവം; ഭാർത്താവ് കീഴടങ്ങി
തലശേരി: നവവധു 'ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് സച്ചിന്‍ കോടതിയില്‍ കീഴടങ്ങി. തലശേരി എ.സി.ജെ. എം കോടതിയിലാണ് പ്രതി കീഴടങ്ങിയത്. ഹൈക്കോടതിയും തലശേരി സെഷന്‍സ് കോടതിയും സച്ചിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ നേരത്തെ തളളിയിരുന്നു. തുടർന്ന് ഒളിവില്‍ പോയ സച്ചിനായി ഇന്ന് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
കതിരൂര്‍ നാലാം മൈലിലെ മാധവി നിലയമെന്ന സച്ചിന്റെ വീട്ടിലാണ് നവവധുവും ഐ.ടി പ്രൊഫഷനലുമായ മേഘ ജീവനൊടുക്കിയത്. മേഘയുടെ മരണത്തിന് പിന്നില്‍ സച്ചിന്റെ മാനസിക, ശാരീരിക പീഡനമാണെന്ന് ചൂണ്ടിക്കാണിച്ചു ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സച്ചിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് പൊലിസ് കേസെടുത്തത്.

ജൂണ്‍ മേഘ (28)യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു. പ്രണയവിവാഹതിരായിരുന്ന സച്ചിനും മേഘയും തമ്മില്‍ ദാമ്പത്യത്തിന്റെ തുടക്കത്തില്‍ തന്നെ അസ്യാരസ്യങ്ങളുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പൊലിസില്‍ നല്‍കിയ മൊഴി. ഇതേ തുടര്‍ന്ന് സച്ചിന്‍ തന്റെ മകളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് മേഘയുടെ പിതാവ് പരാതിയില്‍ പറയുന്നത്.
വിവാഹശേഷം കോഴിക്കോട്ടെ ഒരു സ്വകാര്യ കമ്പിനിയില്‍ ഐ.ടി പ്രൊഫഷനലായി ജോലി ചെയ്തുവരികയായിരുന്നു മേഘ. കതിരൂര്‍ നാലാം മൈലില്‍ ജിനേഷ്യത്തിലെ ഇന്‍സ്ട്രക്റ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു സച്ചിന്‍. വീട്ടുകാര്‍ ഇരുവരുടെയും പ്രണയത്തെ എതിര്‍ത്തിരുന്നുവെങ്കിലും ഇവര്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംഭവ ദിവസം ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാവുകയും സച്ചിന്‍ മേഘയെ മര്‍ദ്ദിച്ചുവെന്നുമാണ് പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച മേഘയുടെ പിതാവ് മനോഹരന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.












Click it and Unblock the Notifications