ക്വാറി മാഫിയ തുരന്ന് തീർക്കുന്ന വാഴമല സംരക്ഷിക്കുന്നതിനായി യുവമോർച്ച സമരത്തിലേക്ക്
പാനൂർ: വാഴമലയിലേയും നരിക്കോട് മലയിലേയും ക്വാറി മാഫിയകൾക്കെതിരെ പ്രക്ഷോഭം നടത്തുമെന്ന് യുവമോർച്ച. കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട കാർഷിക പ്രദേശങ്ങളായ വാഴമല, നരിക്കോട്മല, എന്നീമലകളെ പ്രധാന ക്വാറി മാഫിയകൾ നാശത്തിലേക്ക് തള്ളി നീക്കുകയാണ്. ഈ അനധികൃതകയ്യേറ്റം ജനവാസ കേന്ദ്രങ്ങളെഭീതിയുടെ നിഴലിലേക്ക് തള്ളി വിടുകയാണ്. ക്വാറി മാഫിയകൾക്ക് വേണ്ടി ഒത്താശചെയ്യുന്ന ഉദ്യോഗസ്ഥൻന്മാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നമ്മുടെ നാടിൻ്റെ ഹരിതഭംഗി സംരക്ഷിക്കണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.പ്രകൃതിയെ നശിപ്പിക്കുന്ന ഇത്തരത്തിലുള്ള എല്ലാ ക്വാറി കയ്യേറ്റങ്ങളും അടച്ചു പൂട്ടിക്കുമെന്ന് യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ അരുൺ കൈതപ്രം പറഞ്ഞു.

ഇതിനിടെ അനധികൃത ഖനനം നടക്കുന്ന വാഴമലയിൽ സ്ഥിതി കൂടുതൽ അപകടകരമായി തുടരുകയാണ്.മഴ രണ്ടു ദിവസം തകർത്തു പെയ്താൽ ദുരന്തത്തിന് കാതോർക്കുകയാണ് വിഴമല'. അപ്രതീക്ഷിതമായെത്തുന്ന ഉരുൾപൊട്ടലിലുടെ പ്രദേശം മറ്റൊരു കവളപ്പാറയാകുമെന്ന ഭീതി ഇവിടുത്തുകാർക്കുണ്ട്.
ഇക്കുറിയും അതിവർഷമുണ്ടായാൽ വാഴമലയിൽ നിന്നും ഏതുനിമിഷവും ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.വാഴമല, നരിക്കോട് മലനിരകളില്‍ നിരവധി കരിങ്കല്‍ ക്വാറികളാണ് പ്രവര്‍ത്തിച്ചുവരുന്നത്. മല തുരന്നുളള ക്വാറികളുടെ പ്രവര്‍ത്തനമാണ് ഉരുള്‍പൊട്ടല്‍ ഭീഷണിക്ക് കാരണമായിരിക്കുന്നത്. പൊയിലൂരിലെ കരിയാരിച്ചാല്‍ ക്വാറിക്കെതിരെ പ്രദേശവാസികള്‍ 100 ദിവസമായി സമരം നടത്തിവരികയാണ്. ക്വാറി ഉടമകളുടെ മല തുരന്നുള്ള പ്രവര്‍ത്തനം തടയുവാനോ നിയന്ത്രിക്കുവാനോ അധികൃതര്‍ തയ്യാറാവാത്തത് ക്വാറി മാഫിയകള്‍ക്ക് തണലാവുകയാണ്.
കഴിഞ്ഞ ദിവസം പൊയിലൂര്‍ മുത്തപ്പന്‍ മടപ്പുര മുകളില്‍ കുഴിക്കല്‍ മലയിലെ ക്വാറിയില്‍ കരിങ്കല്ലും മണ്ണും ഇടിഞ്ഞുവീണ് യുവാവിന് പരിക്കേറ്റിരുന്നു. യന്ത്രം കല്ലുകളാല്‍ മൂടപ്പെടുകയുണ്ടായി. അവിടെയുള്ള പഴയ നീര്‍ച്ചാലിന്റെ ഗതിമാറ്റിയായിരുന്നു ക്വാറി പ്രവര്‍ത്തനം നടത്തിയിരുന്നത്. രണ്ടുവര്‍ഷം മുമ്പ് ഉരുള്‍പൊട്ടിയ അതേ സ്ഥലത്തുതന്നെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. ഉരുള്‍പൊട്ടല്‍ നടന്നപ്പോള്‍ പൊയിലൂര്‍ മേഖലയില്‍ വന്‍തോതില്‍ കൃഷിനാശം സംഭവിച്ചിരുന്നു. സേവ് വാഴമല, നരിക്കോട് മല എന്ന മുദ്രാവാക്യവുമായി ചില സംഘടനകള്‍ പ്രദേശത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തലശ്ശേരി സബ് കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
പാനൂരിലെ പനോളി തറവാട്ടിലെ കെട്ടിലമ്മ ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയതായിരുന്നു ഈ മലനിരകള്‍. ഇവിടുത്തെ 2000 ഏക്കര്‍ ഭൂമി സ്വകാര്യവ്യക്തി വിലക്ക് വാങ്ങുകയുണ്ടായി. തുടര്‍ന്ന് മലനിരകളിലെ മരങ്ങള്‍ വന്‍തോതില്‍ വെട്ടിമാറ്റപ്പെടുകയും ചെയ്തു. അതിനുശേഷം വേറെ ചിലര്‍ പ്രദേശത്തെ 50, 100 ഏക്കര്‍ ഭൂമികള്‍ വിലക്കുവാങ്ങിത്തുടങ്ങി. ഭൂമി വാങ്ങിയ ആളുകള്‍ വേലികള്‍ കെട്ടി. ആദിവാസികള്‍ വേലിക്കിടയില്‍പ്പെട്ടു.
ഇതിനിടയില്‍ ആദിവാസികളുടെ ഭൂമി മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. ഭൂമി വാങ്ങിയവര്‍ക്ക് പട്ടയം ലഭിച്ചു. ഇതോടെയാണ് ക്വാറികളുടെ പ്രവര്‍ത്തനവും ആരംഭിച്ചത്.
Recommended Video
പ്രദേശത്ത് നിരവധി പദ്ധതികള്‍ അനുവദിക്കപ്പെട്ടെങ്കിലും ഒന്നും തന്നെ നടപ്പിലാക്കിയില്ല. മുന്‍യു.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് മന്ത്രി ജയലക്ഷ്മി വികസനത്തിനായി ഫണ്ട് അനുവദിച്ചിരുന്നു. ഒരു പ്രവര്‍ത്തനവും നടന്നില്ല. വികസന പ്രവര്‍ത്തനങ്ങള്‍ ഓരോന്നും ക്വാറി മാഫിയ പണമൊഴുക്കി തടയുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.












Click it and Unblock the Notifications