ബിജെപി ഭരിക്കുന്ന സഹകരണ ബാങ്കിലും സാമ്പത്തിക തിരിമറി; 5.6 5.6 കോടി രൂപ തിരിമറി നടത്തിയെന്ന് കേസ്
കാസര്‍കോട്: തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനു പിന്നാലെ കാസര്‍കോട് മുഗു സഹകരണ ബാങ്കിനെതിരെയും ഫണ്ട് തിരിമറി ആരോപണം. ബാങ്ക് ഇടപാടുകാരുടെ രേഖകള്‍ അനധികൃതമായി ഉപയോഗിച്ച് വായ്പ തട്ടിപ്പ് നടത്തി എന്നാണ് ഉയരുന്ന ആരോപണം. ബി ജെ പിയാണ് കഴിഞ്ഞ 35 വര്‍ഷമായി മുഗു സഹകരണ ബാങ്ക് ഭരിക്കുന്നത്.

ഫണ്ട് തിരിമറി ആരോപണത്തെ തുടര്‍ന്ന് സംഭവത്തില്‍ വിജിലന്‍സ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുത്തിഗെ മുഗു സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് 5.6 കോടി രൂപയോളം ക്രമരഹിതമായി വായ്പ നല്‍കി തട്ടിപ്പു നടത്തി എന്നാണ് ഭരണസമിതിക്ക് എതിരായ ആരോപണം. വായ്പയായി ലഭിച്ച തുകയേക്കാള്‍ ഇരുപത് ഇരട്ടിയോളം തിരിച്ചടയ്‌ക്കേണ്ട ഗതികേടിലാണ് നാട്ടുകാരില്‍ പലരും.
16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതായത് 2006 ല്‍ മുഗു സ്വദേശിയായ അഷറഫിന്റെ പിതാവ് 1.5 ലക്ഷം രൂപ വീടിന്റെ ആധാരം പണയം വച്ച് മുഗു സഹകരണ ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നു. 2014 ല്‍ പിതാവ് മരിച്ച ശേഷം വായ്പ തിരിച്ചടയ്ക്കാന്‍ ബാങ്കിലെത്തിയ അഷറഫിനോട് ബാങ്ക് അധികൃതര്‍ 24 ലക്ഷം രൂപ തിരികെ അടയ്ക്കാനാണ് നിര്‍ദേശിച്ചത്.
'സിംപ്ലി ബ്യൂട്ടിഫുള്‍...അത്രമാത്രം...'; വിന്‍സിയുടെ പുതിയ ചിത്രം കണ്ട് ആരാധകര്‍
എന്നാല്‍ പിന്നീട് 13 ലക്ഷം രൂപ തിരിച്ച് അടച്ചാല്‍ ആധാരം തിരികെ തരാം എന്നു പറഞ്ഞതോടെ അഷറഫ് അത്രയും തുക തിരിച്ചടക്കുകയും ചെയ്തു. എന്നാല്‍ ആറ് ലക്ഷം കൂടി അടച്ചെങ്കില്‍ മാത്രമേ ആധാരം തിരികെ നല്‍കൂ എന്ന നിലപാടിലാണ് ഇപ്പോള്‍ മുഗു സഹകരണ ബാങ്ക് എന്ന് അഷ്‌റഫ് പറയുന്നു.
അഷറഫിന് മാത്രമല്ല ഈ അവസ്ഥ. ഭാര്യയുടെ പേരില്‍ 8,90,000 രൂപയെടുത്ത മുഗു സ്വദേശി സന്തോഷ് കുമാറിനും സമാന അവസ്ഥയാണ്. രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഭാര്യയുടെ പേരില്‍ 22 ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ട് എന്ന് സന്തോഷ് അറിയുന്നത്. കൂടുതല്‍ പേര്‍ ബാങ്കിനെതിരെ ആരോപണം ഉന്നയിച്ചതോടെ പരാതിക്കാര്‍ ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
ബാങ്കിന്റെ അഴിമതി ചൂണ്ടിക്കാട്ടി സഹകരണ മന്ത്രി വി വാസവന് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ചട്ടങ്ങള്‍ പാലിച്ചാണ് വായ്പകള്‍ നല്‍കുന്നത് എന്നും തട്ടിപ്പ് നടന്നിട്ടില്ല എന്നുമാണ് മുഗു സഹകരണ ബാങ്ക് അധികൃതരുടെ വാദം.












Click it and Unblock the Notifications