ഒന്നര വയസുകാരി പുഴയില്‍ വീണു മരിച്ച സംഭവം: പിതാവ് അറസ്റ്റിലായത് നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍
പാനൂര്‍: ഒന്നര വയസുകാരി പുഴയില്‍ വീണു മരിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റിലായത് നാടകീയ സംഭവ വികാസങ്ങള്‍ക്കൊടുവില്‍ തിരുര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ മൊകേരി പാത്തിപ്പാലത്ത് ഒന്നര വയസുകാരി മകളെയും അധ്യാപികയായ ഭാര്യയെയും പുഴയില്‍ തള്ളിയിട്ട സംഭവത്തിലാണ് പിതാവ് പിടിയിലായത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട കുട്ടിയുടെ പിതാവ് കെ.പി ഷിജുവിനെയാണ് മട്ടന്നൂരില്‍ പൊലിസ് പിടികൂടിയത്.
സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെയാണ്, മട്ടന്നൂര്‍ മഹാദേവക്ഷേത്രക്കുളത്തില്‍ ശനിയാഴ്ച്ച ഉച്ചയോടെ ഒരാള്‍ ചാടിയിട്ടുണ്ടെന്ന വിവരം നാട്ടുകാര്‍ അറിയിക്കുകയായിരുന്നു ഉടന്‍ പൊലിസെത്തിയാണ് ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ കുളത്തില്‍ ചാടിയ യുവാവിനെ കരയ്‌ക്കെത്തിച്ചത്. പാത്തിപ്പാലത്ത് പുഴയില്‍ ഭാര്യയെയും മകളെയും പുഴയില്‍ തള്ളിയിട്ട കേസിലെ പ്രതിയാണ് ഇയാളെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമാവുകയായിരുന്നുവെന്ന് മട്ടന്നൂര്‍ സിഐ അറിയിച്ചു.

ആത്മഹത്യ ചെയ്യാനാണ് കുളത്തില്‍ ചാടിയതെന്നു സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഭാര്യയെയും മകളെയും കുളത്തില്‍ തള്ളിയിട്ടതെന്തിനാണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സിഐ പറഞ്ഞുപിടിയിലായ പ്രതി ഷിജുവിനെ ശനിയാഴ്ച്ച ഉച്ചയോടെ കതിരുര്‍ പൊലിസിന് കൈമാറിയിട്ടുണ്ട്. ഇനിയുള്ള ചോദ്യം ചെയ്യലില്‍ മാത്രമേ കൊലപാതകത്തിന്റെ കാരണം വ്യക്തമാവുകയുള്ളുമെന്ന് പൊലിസ് പറഞ്ഞു. ഒന്നര വയസുകാരി അന്‍വിതപുഴയില്‍ വീണ് മരിച്ചത് അച്ഛന്‍ തള്ളിയിട്ടതാണെന്ന് കുട്ടിയുടെ അമ്മ സോന മൊഴി നല്‍കിയിരുന്നു.
പാനൂര്‍പാത്തിപ്പാലത്ത് ദുരൂഹസാഹചര്യത്തില്‍ അമ്മയെയും കുഞ്ഞിനെയും പുഴയില്‍ വീണ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍.ഇളങ്കോവന്‍ സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം അറിയിച്ചിരുന്നു ഈ കേസ് അന്വേഷിക്കാനായി എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ബൈക്കില്‍ വീടിനടുത്തുള്ള പുഴയോരത്ത് കൊണ്ടുവന്ന് ഭാര്യയെയും മകളെയും പുഴയ്ക്കു കുറുകെയുള്ള പാലത്തില്‍ നിന്നും ഷിജു പുഴയിലേക്ക് തള്ളിയിടുകയായിരുന്നു.
Recommended Video
ദൃശ്യ ഇത് എന്തൊരു ഭംഗിയാണ് കാണാന്‍; താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറല്‍
സംഭവത്തില്‍ പുഴയില്‍ ഒലിച്ചുപോയ പെണ്‍കുഞ്ഞ് മരിച്ചിരുന്നു. അമ്മയെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. തന്നെയും മകളേയും ഭര്‍ത്താവ് തള്ളിയിട്ടതാണെന്ന് യുവതി മൊഴി നല്‍കിയതോടെയാണ് ഭര്‍ത്താവ് ഷിജുവിനായി പൊലിസ് തെരച്ചില്‍ തുടങ്ങിയത്.തലശ്ശേരി കുടുംബകോടതി ജീവനക്കാരന്‍ പത്തായക്കുന്ന് കുപ്പ്യാട്ട് കെ.പി.ഷിജുവിന്റെ ഭാര്യയും ഈസ്റ്റ് കതിരൂര്‍ എല്‍.പി. സ്‌കൂള്‍ അധ്യാപികയുമായ സോന (25) യും മകള്‍ ഒന്നരവയസ്സുകാരി അന്‍വിതയുമാണ് പുഴയില്‍ വീണത്.
വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.പ്രതി ഷിജു ഇപ്പോള്‍ കതിരൂര്‍ പൊലിസ് സ്റ്റേഷനിലാണുള്ളത്. ജില്ലാ പൊലിസ് മേധാവി ആര്‍.ഇളങ്കോ പ്രതിയെ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് കതിരുര്‍ എസ്.ഐ കെ.വി മഹേഷ് പറഞ്ഞു












Click it and Unblock the Notifications