കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇനി വേഗം കൂട്ടേണ്ട; കാഞ്ഞങ്ങാട്-കാസർകോഡ് സംസ്ഥാനപാതയിൽ വേഗനിരീക്ഷണ ക്യാമറകൾ പ്രവർത്തനക്ഷമമായി

Google Oneindia Malayalam News

കാസർഗോഡ്: കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാനപാതയിൽ കാമറകണ്ണുകളെ വെട്ടിച്ചുള്ള പരക്കം പാച്ചൽ പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്. കാമറകൾ ഉണ്ടെങ്കിലും അവ പ്രവർത്തിക്കുന്നില്ലെന്ന ധൈര്യമാണ് ഇതിന് പിന്നിൽ. എന്നാൽ മണിക്കൂറിൽ ഇനി വേഗം 80 കിമി കടന്നാൽ പിടി വീഴും. ഇവിടെ മുഴുവൻ ക്യാമറകളും പ്രവർത്തനക്ഷമമാക്കിയെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ആർ ടി ഒ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിലാണ് മുഴുവൻ കാമറകളും പ്രവർത്തന സജ്ജമാക്കിയത്.

photo-2022-04-02-16-57-42-1648898873.jpg -Properties Reuse Image

കെൽട്രോണുമായി സഹകരിച്ചാണ് ഇവിടെ നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. ഇവയിൽ പലതപും തകരാറിലായതോടെ ഇവ പുനസ്ഥാപിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് കെൽട്രോണിനെ സമീപിച്ചിരുന്നു. എന്നാൽ ഒന്നര ലക്ഷം രൂപയാണ് കെൽട്രോൺ ഇതിന് ആവശ്യപ്പെട്ടത്. ഇതോടെയാണ് വകുപ്പ് തന്നെ മുൻകൈ എടുത്ത് കാമറകൾ പ്രവർത്തനക്ഷമമാക്കിയത്.

എറണാകുളം കൺട്രോൾ റൂം ആർ ടി ഒ അനന്തകൃഷ്ണൻ കാസർകോട് എൻഫോഴ്സ്‌മെന്റ് ആർ ടി ഒ, എം ടി ഡേവിസ്, എം വി സാജു ഫ്രാൻസിസ്, എ എം വി ഐ.മാരായ സി എ പ്രദിപ് കുമാർ, ജയരാജ് തിലക്, വിജേഷ്, എം സുധീഷ്, ഡ്രൈവർ മനാസ്, എസ് ഷിജു, സാങ്കേതിക വിദഗ്ധരായ മുഹമ്മദ് ബസാം, വിഷ്ണു എന്നിവരും പരിസരവാസികളും ചേർന്നാണ് ക്യാമറകൾ പ്രവർത്തിപ്പിച്ചത്. രണ്ട് ദിവസം കൊണ്ടാണ് പണി പൂർത്തിയാക്കിയത്.

കെ എസ് ടി പി റോഡിൽ കാസർകോട് ഭാഗത്തേക്ക് നിലവിൽ പള്ളിക്കര, തൃക്കണ്ണാട്, ചെമ്മനാട് കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഉദുമ, പള്ളം, തൃക്കണ്ണാട് (ബേക്കൽ സ്കൂൾ), ചിത്താരി എന്നിവടങ്ങളിലെ കാമറകളിലെ തകരാറുകളാണ് പ്രധാനമായും പരിഹരിച്ചത്.

ദയവായി ജനാധിപത്യത്തെ സംരക്ഷിക്കൂ; ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥനയുമായി മമത ബാനര്‍ജിദയവായി ജനാധിപത്യത്തെ സംരക്ഷിക്കൂ; ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥനയുമായി മമത ബാനര്‍ജി

ബിജെപിയില്‍ പുതിയ വെടിപൊട്ടിച്ച് ശോഭാ സുരേന്ദ്രന്‍; സുരേഷ് ഗോപിയുടെ വരവില്‍ പ്രതികരണം ഇങ്ങനെബിജെപിയില്‍ പുതിയ വെടിപൊട്ടിച്ച് ശോഭാ സുരേന്ദ്രന്‍; സുരേഷ് ഗോപിയുടെ വരവില്‍ പ്രതികരണം ഇങ്ങനെ

'ഓണം ബംബർ ഭാഗ്യശാലി നാടുവിടാൻ കാരണം സിപിഎം, 1 കോടി ആവശ്യപ്പെട്ടു'; മുരളീധരൻ'ഓണം ബംബർ ഭാഗ്യശാലി നാടുവിടാൻ കാരണം സിപിഎം, 1 കോടി ആവശ്യപ്പെട്ടു'; മുരളീധരൻ

English summary
Don't hurry any more; Speed ​​cameras have become operational on the Kanhangad-Kasarkod highway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X