Get Updates
Get notified of breaking news, exclusive insights, and must-see stories!

10 കോടിയുടെ തിമിംഗല വിസര്‍ജ്യം വില്‍ക്കാന്‍ കേരളത്തില്‍; കെണിയൊരുക്കിയത് പൊലീസ്, ഒടുവില്‍ അറസ്റ്റ്

കാഞ്ഞങ്ങാട്: വിപണിയില്‍ പത്ത് കോടി വിലവരുന്ന തിമിംഗല വിസര്‍ജ്യവുമായി ( അമ്പര്‍ ഗ്രീസ് ) മൂന്ന് പേര്‍ അറസ്റ്റില്‍. കാസര്‍ഗോട് ഹോസ്ദുര്‍ഗ് പൊലീസാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട്ടെ ടാക്‌സി ഡ്രൈവര്‍ കെ വി നിഷാന്ത്, പെയിന്റിംഗ് തൊഴിലാളിയായ സിദ്ദിഖ് മാടമ്പില്ലത്ത് ( 37) കൊട്ടോടി മാവില്‍ വീട്ടല്‍ പി ദിവാകരന്‍ (45) എന്നിവരാണ് അറസ്റ്റിലായത്.

1

കര്‍ണാടകയില്‍ നിന്നാണ് തമിംഗല വിസര്‍ജ്യം കേരളത്തില്‍ എത്തിച്ചത്. ഇത് കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ നിന്ന് കൈമാറുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിമിംഗല വിസര്‍ജ്യം വാങ്ങാനെത്തിയെന്ന വ്യാജാനേയാണ് പൊലീസ് പ്രതികളെ തൊണ്ടി സഹിതം അകത്താക്കിയത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ ഒപ്പറേഷനിലാണ് പ്രതികളെ പിടികൂടിയത്.

2

നിഷാന്താണ് സിദ്ദിഖിനൊപ്പം തിമിംഗല വിസര്‍ജ്യം കേരളത്തില്‍ എത്തിച്ചത്. ദിവാകരന്‍ അത് വില്‍ക്കുന്നതിന് ഇടനിലക്കാരനായിരുന്നെന്നും പൊലീസ് പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ വലിയ മൂല്യമുളള വസ്തുവാണ് അമ്പര്‍ ഗ്രിസ്. സുഗന്ധചേപന വിപണിയില്‍ സ്വര്‍ണത്തേക്കാള്‍ വിലയുള്ള സാധനമാണ് അമ്പര്‍ ഗ്രിസ്. 2021 ജൂലായിലാണ് കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട ആദ്യത്തേ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

3

ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ ഉയർന്ന രക്തസമ്മർദ്ദം ഒഴിവാക്കാം

30 കോടി രൂപ വില മതിക്കുന്ന തിമിംഗല ഛര്‍ദിയുമായി തൃശൂരില്‍ 3 പേരാണ് അറസ്റ്റിലാവുന്നത്. എറണാകുളം സ്വദേശി ഹംസ, പാലയൂര്‍ സ്വദേശി ഫൈസല്‍, വാടാനപ്പിള്ളി സ്വദേശി റഫീഖ് എന്നിവരാണ് അറസ്റ്റിലായത്. വിജിലന്‍സ് ആണ് തൃശൂര്‍ ജില്ലയിലെ ചേറ്റുവയില്‍ വെച്ച് ഇവരെ പിടികൂടിയത്. 18 കിലോയോളം തൂക്കം വരുന്ന തിമിംഗല ഛര്‍ദി അഥവാ ആമ്പര്‍ ഗ്രിസ് ഇവരില്‍ നിന്നും പിടികൂടുകയായിരുന്നു.

4

വംശനാശഭീഷണി നേരിടുന്ന എണ്ണത്തിമിംഗതലത്തില്‍ നിന്നാണ് ഈ ആമ്പര്‍ ഗ്രിസ് ലഭിക്കുന്നത്. തിമിംഗലത്തിന്റെ കുടലില്‍ ദഹിക്കാതെ കിടക്കന്ന ഭക്ഷണാവശിഷ്ടങ്ങള്‍ കൂടിച്ചേര്‍ന്ന് മെഴുകുപോലെ രൂപപ്പെടുന്ന ഒരു ഖര വസ്തുവനാണ് ആമ്പര്‍ ഗ്രീസ്. സുഗന്ധ ദ്രവ്യങ്ങള്‍ ഔഷധങ്ങള്‍ എന്നിവ ഉപയോഗിക്കാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ആമ്പര്‍ഗ്രിസ് വില്‍പന നടത്തുന്നത് നിയമപരമായി വിലക്കിയിരിക്കുന്നതാണ്. വന്യജീവി സംരക്ഷണ നിയമ പ്രകാരമുളളതാണ് ആമ്പര്‍ഗ്രിസിനുളള സുരക്ഷ.

5

സുഗന്ധം കൂടുതല്‍ നേരം നില്‍ക്കാന്‍ സഹായിക്കുന്ന ഒരു പ്രകൃതിദത്ത പശ എന്ന നിലയിലാണ് സുഗന്ധ ദ്രവ്യ വിപണിയില്‍ ഇവയ്ക്ക് സ്വര്‍ണത്തേക്കാള്‍ വിലമതിക്കുന്നത്. ഇന്ത്യയിലെ വന്യജീവി സംരക്ഷണ നിയമത്തില്‍ ഷെഡ്യൂള്‍ രണ്ടില്‍ പെട്ടതാണ് എണ്ണ തിമിംഗലം . വംശനാശ ഭീഷണി നേരിടുന്ന എണ്ണ തിമിംഗലത്തിന്റെ ഏതെങ്കിലും ഉല്‍പ്പന്നങ്ങള്‍ കൈവശം വെക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നത് ഇന്ത്യയില്‍ നിയമവിരുദ്ധമായാണ് പരിഗണിക്കപ്പെടുന്നത്.

6

എന്നാല്‍ ആമ്പര്‍ഗ്രീസ് ശേഖരിക്കുന്നതിന് തിമിംഗലങ്ങളെ കൊലപ്പെടുത്തേണ്ട കാര്യമില്ലെന്നാണ് സമുദ്രഗവേഷകര്‍ പറയുന്നത്. എന്നാല്‍ ഇതിന്റെ മോഹവില കേട്ട് വിദേശരാജ്യങ്ങളില്‍ വേട്ടയാടപ്പെടുന്നുണ്ടെന്ന വിവരം ഉണ്ടെങ്കിലും വേട്ടയാടപ്പെട്ട തിമിംഗലങ്ങള്‍ നിന്ന് ഇത് ഒരിക്കലും ലഭിക്കാറില്ലെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+