Get Updates
Get notified of breaking news, exclusive insights, and must-see stories!

ആത്മഹത്യയ്ക്ക് മുമ്പ് വീഡിയോകോള്‍; നന്ദയെ ആണ്‍സുഹൃത്ത് ഭീഷണിപ്പെടുത്തി; അറസ്റ്റ്‌

കാഞ്ഞങ്ങാട് : കാഞ്ഞാങ്ങാട് കോളേജ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നുവന്നിരുന്നു. ഇപ്പോള്‍ നന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഒരു അറസ്റ്റ് നടന്നിരിക്കുകയാണ്. ഇതോടെ നന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന സംശയത്തിന് വ്യക്തത വന്നിരിക്കുികയാണ്. നന്ദ ജീവനൊടുക്കിയ കേസിൽ ആൺസുഹൃത്ത് അറസ്റ്റിൽ. കല്ലൂരാവി മൗലക്കരിയത് വീട്ടിൽ സിദ്ദിഖിന്റെ മകൻ എം.കെ.അബ്ദുൽ ഷുഹൈബിനെ (20) ആണ് നന്ദയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്.

ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈൻ ഷുഹൈബിനെ അറസ്റ്റ് ചെയ്തത്.. സുഹൃത്തിന്റെ ഭീഷണിയെ തുടർന്നാണ് വിദ്യാർഥിനി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. നന്ദയെ തൂങ്ങിമരിച്ച നിലയാണ് കണ്ടെത്തിയത്.

nandha

കഴിഞ്ഞ തിങ്കളാഴ്ചയാണ് കാഞ്ഞങ്ങാട് സികെ നായർ ആർട്സ് കോളേജിലെ വിദ്യാർഥിനി നന്ദയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ടുമുൻപ് മുമ്പ് നന്ദ, ഷുഹൈബിനെ വീഡിയോ കോൾ ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

രണ്ടു വർഷത്തോളമായി ഇരുവരും പ്രണയത്തിൽ ആയിരുന്നു. ഇതിനിടെ സ്നേഹം നടിച്ച് പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ ഇയാൾ വാങ്ങിയിരുന്നു. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്തുമെന്ന് ഷുഹൈബ് നന്ദയെ ഭീഷണിപ്പെടുത്തിയതായി പറയുന്നു.

ഷുഹൈബ് ഫോട്ടോസ് പരസ്യപ്പെടുത്തുമെന്ന് ഭയന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ആലാമിപ്പള്ളിയിലെ പാചക തൊഴിലാളിയും ഓട്ടോറിക്ഷ ഡ്രൈവറുമായ കെ.വിനോദ്കുമാർ -കെ.എസ്.മിനി ദമ്പതികളുടെ ഏകമകൾ ആണ് നന്ദ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

നന്ദയെ തിങ്കളാഴ്ചയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ മുകൾനിലയിലെ മുറിയിലായിരുന്നു മൃതദേഹം. മരിക്കുന്നതിന് മുമ്പ് നന്ദ ഷുഹൈബിനെ വിളിച്ചിരുന്നു എന്ന വിവരം കേസിൽ വഴിത്തിരിവായി. സംഭവത്തിൽ ബുധനാഴ്ച രാത്രി തന്നെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ കേസിൽ അറസ്റ്റ് രേഖപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+