• search
  • Live TV
കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കർണാടക അതിർത്തി തുറന്നു: കേരളത്തിൽ നിന്നുള്ള രോഗികൾക്ക് ആശ്വാസം, ആദ്യ വാഹനം കടത്തിവിട്ടു

  • By Desk
Google Oneindia Malayalam News

കാഞ്ഞങ്ങാട്:തലപ്പാടിയിൽ കേരള-കർണാടക അതിർത്തി തുറന്നത് മംഗളൂരുവിൽ ചികിത്സ തേടിയിരുന്ന രോഗികൾക്ക് ആശ്വാസ വാർത്തയാണ്. നേരത്തെ കർണാടക അതിർത്തി അടച്ചിട്ടത് മൂലം കാരണം പത്തു പേരാണ് ചികിത്സ കിട്ടാതെ ജീവൻ മരിച്ചത്. കേരള-കർണാടക അതിർത്തിയിലുള്ള കാസർകോട് ഭാഗങ്ങളിൽ താമസിക്കുന്നവരാണ് കർണാടകയുടെ കർശന നിലപാടിന് ഇരയായി മാറിയത്.

രാജ്യത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി, കേന്ദ്ര സർക്കാരിന് മുന്നിലുളളത് രണ്ട് വഴികൾ, കുറിപ്പ്! രാജ്യത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി, കേന്ദ്ര സർക്കാരിന് മുന്നിലുളളത് രണ്ട് വഴികൾ, കുറിപ്പ്!

കേ​ര​ള​ത്തി​ന്‍റെ നി​ര​ന്ത​ര അ​ഭ്യ​ർ​ഥ​ന​ക​ൾ​ക്കും സു​പ്രീം കോ​ട​തി ഇ​ട​പെ​ട​ലു​ക​ളേ​യും തു​ട​ർ​ന്നാണ് ഒ​ടു​വി​ൽ ബുധനാഴ്ച്ച രാവിലെ 11 മണിയോടെ കാ​സ​ർ​ഗോ​ഡു​നി​ന്നു​ള്ള രോ​ഗി​ക​ൾ​ക്കാ​യി ക​ർ​ണാ​ട​ക അ​തി​ർ​ത്തി തു​റ​ന്നത്. ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തി​നു ശേ​ഷം ആ​ദ്യ​മാ​യാണ് കാ​സ​ർ​ഗോ​ഡു​നി​ന്നു​ള്ള രോ​ഗി​യു​മാ​യി ആം​ബു​ല​ൻ​സ് ത​ല​പ്പാ​ടി ചെ​ക്പോ​സ്റ്റ് ക​ട​ന്നുപോകുന്നത്. ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷ​മാ​ണ് ആം​ബു​ല​ൻ​സ് ക​ർ​ണാ​ട​ക ക​ട​ത്തി​വി​ട്ട​ത്.


കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ത​സ്‌​ലി​മ​യെ​യാ​ണ് തു​ട​ർ​ചി​കി​ത്സ​ക​ൾ​ക്കാ​യി മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കാ​ൻ അ​നു​വ​ദി​ച്ച​ത്. ആം​ബു​ല​ൻ​സി​ൽ ത​സ്‌​ലി​മ​യും ഇ​വ​രു​ടെ മ​ക​ളും ഭ​ർ​ത്താ​വു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ രോ​ഗി ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ഒ​രാ​ളെ ഇ​റ​ക്കി​വി​ട്ടു. ഏറെ കാലമായി മം​ഗ​ളൂ​രു​വി​ലെ സ്വകാര്യ ആശുപത്രിയിൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യുവതിയാണ് ത​സ്‌​ലി​മ.

കേരള-കർണാടക ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ചി​കി​ത്സ​യ്ക്കാ​യി സം​സ്ഥാ​ന​ത്തേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​ൻ 14 നി​ബ​ന്ധ​ന​ക​ളാ​ണ് ക​ർ​ണാ​ട​ക വ​ച്ചി​രു​ന്ന​ത്. കോ​വി​ഡ് രോ​ഗി​ക​ള​ല്ലാ​ത്ത​വ​രെ നി​ബ​ന്ധ​ന​ക​ള്‍​ക്കു വി​ധേ​യ​മാ​യി ക​ട​ത്തി​വി​ടാ​മെ​ന്നാ​ണ് ക​ര്‍​ണാ​ട​കം ക​ഴി​ഞ്ഞ ദി​വ​സം സ​മ്മ​തി​ച്ചി​രി​ന്നു.

ഇതിനിടെ കഴിഞ്ഞ ദിവസംജി​ല്ല​യി​ല്‍ 540 ഐ​സൊ​ലേ​ഷ​ന്‍ കി​ട​ക്ക​ക​ളും 450 പേ​ര്‍​ക്ക് ക്വാ​റ​ന്‍റൈ​ന്‍ സൗ​ക​ര്യ​വു​മു​ള്ള ആ​ശു​പ​ത്രി സ​ജ്ജീ​ക​രി​ക്കു​ന്ന​തി​നാ​യി ടാ​റ്റാ ഗ്രൂ​പ്പി​ന്‍റെ സം​ഘം കാ​സ​ര്‍​ഗോ​ഡ് എ​ത്തിയിരുന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഇ​വി​ടെ​യെ​ത്തി​യ സം​ഘം ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു​വു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ തെ​ക്കി​ല്‍ വി​ല്ലേ​ജി​ലാ​ണ് ആ​ശു​പ​ത്രി നി​ര്‍​മി​ക്കു​ക​യെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​യി സം​ഘം ക​ള​ക്ട​ര്‍​ക്കൊ​പ്പം സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. എ​ന്‍​ജി​നി​യ​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​ഘം ഇ​വി​ടെ താ​മ​സി​ച്ച് ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ജി​ല്ല​യിൽ വ്യാപകമായ കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ക്കി​ന​ടു​ക്ക​യി​ലെ കാ​സ​ര്‍​ഗോ​ഡ് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. കോ​വി​ഡ് രോ​ഗ​ബാ​ധി​ത​ര്‍​ക്കു വേ​ണ്ടി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 200 ഓ​ളം കി​ട​ക്ക​ക​ളും ഐ​സി​യു​വി​ല്‍ പ​ത്ത് കി​ട​ക്ക​ക​ളു​മാ​ണ് ഇ​വി​ടെ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. 100 കി​ട​ക്ക​ക​ളും ഐ​സി​യു​വി​ല്‍ 10 കി​ട​ക്ക​ക​ളും കൂ​ടി താ​മ​സി​യാ​തെ സ​ജ്ജ​മാ​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഇ​വി​ടെ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​എ​സ്എ​സ് സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 27 പേ​ര​ട​ങ്ങു​ന്ന വി​ദ​ഗ്ധ സം​ഘ​വും എ​ത്തി.

13 ഡോ​ക്ട​ര്‍​മാ​ര്‍, പ​ത്ത് സ്റ്റാ​ഫ് ന​ഴ്സ്, നാ​ല് അ​സി. ന​ഴ്സു​മാ​ര്‍ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. ഇ​വ​ര്‍ രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നോ​ടൊ​പ്പം ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ക​യും ജീ​വ​ന​ക്കാ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കു​ക​യും ചെ​യ്യും. ര​ണ്ടാ​ഴ്ച​യോ​ളം ഇ​വ​ര്‍ ജി​ല്ല​യി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ക്കും. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഒ​രു​ക്കി​യ സം​വി​ധാ​ന​ങ്ങ​ള്‍ തൃ​പ്തി​ക​ര​മാ​ണെ​ന്നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച രോ​ഗി​ക​ള്‍​ക്കു​ള്ള വാ​ര്‍​ഡാ​ണ് ആ​ദ്യം ആ​രം​ഭി​ക്കു​ക​യെ​ന്നും ഡോ. ​സ​ന്തോ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Karnataka boarder opens for movement of patients
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X