• search
 • Live TV
കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വൃത്തിഹീനം! വിഷബാധ! ഷവർമ സെന്റർ പൂട്ടിച്ചു; പരിശോധന തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

Google Oneindia Malayalam News

കാസർഗോഡ്: ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കാസർഗോഡ് നഗരത്തിൽ പ്രവർത്തിച്ചിരുന്ന ഷവർമ സെൻറർ പൂട്ടി. ജില്ലയിൽ ഷവർമ കഴിച്ച് 16 കാരിയായ വിദ്യാർത്ഥി മരണപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴാണ് നടപടി.

വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയതിനെ തുടർന്നാണ് ഷവർമ സെൻറർ പൂട്ടിച്ചത്. അതേസമയം, ഇറച്ചിക്കടകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുന്നതിലേക്കായി ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.

നൽകുന്ന കോഴിയിറച്ചികളിൽ അണുബാധയുണ്ടാകുന്നത് ഇറച്ചി കടകളിൽ നിന്നാണെന്ന് കണ്ടെത്തിയ റിപ്പോർട്ടിന് പിന്നാലെയായിരുന്നു ഈ നടപടി. ഇറച്ചി കടകളിൽ നിന്ന് ബാക്ടീരിയ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പകുതിയായി വേവിച്ച് കഴിക്കുന്ന ഷവർമയിൽ ഇറച്ചിയിലെ ബാക്ടീരിയകൾ നശിക്കുന്നില്ല.

1

നിലവിൽ മരക്കുറ്റികളിൽ ഇറച്ചി വെട്ടുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇത് ഇപ്പോഴും തുടരുകയാണെന്നും ശുചിത്വ മിഷൻ മാസ്റ്റർ ഫാക്കൽറ്റിയും മൃഗസംരക്ഷണ വകുപ്പ് റിട്ട. അസി ഡയറക്ടറുമായ ഡോ.പി.വി. മോഹൻ ട്വന്റിഫോറിനോട് വ്യക്തമാക്കിയിരുന്നു. വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയതിന് പിന്നലെ കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഹോട്ടലിൽ നിന്ന് പിഴ ഈടാക്കിയിരുന്നു. ചിക്കനും കാലാവധി കഴിഞ്ഞ പാലും കേടായ മുട്ടയും കണ്ടെത്തി. ഇതിൽ ചിക്കൻ പെയിന്റിന്റെ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ ആയിരുന്നു.

നടിയെ ആക്രമിച്ച കേസ്: 'ഇവിടെ നീതി പുലരണം, ഞാൻ അതിജീവിതക്കൊപ്പം' - ജോ ജോസഫ്നടിയെ ആക്രമിച്ച കേസ്: 'ഇവിടെ നീതി പുലരണം, ഞാൻ അതിജീവിതക്കൊപ്പം' - ജോ ജോസഫ്

2

ഇതിന് പുറമം ജില്ലയിലെ പല ഹോട്ടലുകളുടെ അടുക്കള വൃത്തിഹീനമാണെന്ന് പരിശോധനയിലൂടെ കണ്ടെത്താൻ കഴിഞ്ഞു. അതേസമയം, കേരളത്തിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന തുടരുകയാണ്. വിവിധ ജില്ലകളിലെ ഹോട്ടലുകൾക്ക് എതിരെ ഇന്നും നടപടി സ്വീകരിച്ചിരുന്നു. കോട്ടയം ജില്ലയിലെ 13 സ്ഥാപനങ്ങളിൽ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയും ഇതിൽ രണ്ടു കടകൾക്ക് എതിരെ നോട്ടീസ് നൽകുകയും ചെയ്തു. ഈ 2 കടകളിൽ നിന്ന് പഴകിയ പാലും, തുറന്നു വച്ച പഴങ്ങളും കണ്ടെത്തുകയായിരുന്നു. ഏറ്റുമാനൂർ, പട്ടിത്താനം എന്നിവിടങ്ങളിൽ ആണ് പരിശോധന നടന്നത്.

3

കണ്ണൂർ ജില്ലയിലെ പരിശോധയിൽ 18 സ്ഥാപനങ്ങൾ അടച്ചു പൂട്ടാൻ നടപടി എടുത്തു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന 13 സ്ഥാപനങ്ങൾ, ലൈസൻസ് ഇല്ലാത്ത 5 സ്ഥാപനങ്ങൾ എന്നിവയാണ് അടച്ച് പൂട്ടാൻ നിർദ്ദേശം നൽകിയത്. ഭക്ഷ്യ സുരക്ഷ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു. എന്നാൽ, ഇടുക്കി ജില്ലയിലെ ഹോട്ടലുകളിലും പരിശോധന നടത്തിയിരുന്നു.

കുഞ്ഞിനെക്കാൾ 'വാവയാണ്' പേർളി മാണി; പുതിയ ചിത്രങ്ങൾ വ്യത്യസ്തം; എല്ലാം വൈറൽ

cmsvideo
  കണ്ണൂരിൽ വീണ്ടും പരിശോധന നടത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്
  4

  അടിമാലി , ആനച്ചാൽ , മൂന്നാർ എന്നിവിടങ്ങളിൽ ആയിരുന്നു ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തിയത്. ഈ പരിശോധനയിൽ ജില്ലയിലെ ആറ് കടകൾക്ക് എതിരെ നടപടി എടുക്കുകയായിന്നു. ലൈസൻസില്ലാത്ത രണ്ട് കടകൾ പൂട്ടിച്ചു. അതേസമയം, മെയ് ഒന്നിന് കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരില്‍ ഷവർമ കഴിച്ച് വിദ്യാർത്ഥി മരിച്ചിരുന്നു. പതിനാറുകാരിയായ കരിവെള്ളൂര്‍ പെരളം സ്വദേശിനി ദേവനന്ദയാണ് ഷവർമ കഴിച്ച് മരണപ്പെട്ടത്.

  5

  ഇതിന് പിന്നാലെ, ഏപ്രിൽ 30, മെയ് 1 തീയതികളിലായി 14 പേർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ചെറുവത്തൂര്‍ ടൗണില്‍ പ്രവർത്തിക്കുന്ന ഐഡിയല്‍ കൂള്‍ബാറില്‍ നിന്നാണ് ഇവർ ഷവർമ കഴിച്ചത്. തുടർന്ന് എന്ന ശക്തമായ പനിയും വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടു. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഏപ്രിൽ 29 , 30 എന്നീ ദിവസങ്ങളിൽ ചെറുവത്തൂരിലെ കൂൾബാറിൽ നിന്ന് ഷവർമ വാങ്ങി കഴിച്ചവർക്കാണ് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. അതേസമയം, ചെറുവത്തൂരിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് മരണപ്പെട്ട ദേവനന്ദ മെയ് 1 ന് രാവിലെ ചികിത്സ തേടി എത്തിയത്.

  6

  ഷവർമ കഴിച്ചതിന് പിന്നാലെ ദേവനന്ദയുടെ ആരോഗ്യ സ്ഥിതി വളരെ മോശമായി തീർന്നിരുന്നു. ഉടൻ തന്നെ ദേവനന്ദയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് കേരളത്തിലെ ഭക്ഷ്യ വിതരണ മേഖലകളിൽ ആരോഗ്യ വകുപ്പും ഭക്ഷ്യ വകുപ്പും ചേർന്ന് കർശന പരിശോധന നടത്തുന്നത്. ഇതിന് പിന്നാലെ കേരളത്തിലെ നിരവധി ഹോട്ടലുകൾക്ക് എതിരെ നടപടി സ്വീകരിച്ചിരുന്നു. നിലവിൽ ഈ പരിശോധന പല ജില്ലകളിലും തുടരുകയാണ്.

  English summary
  Kasaragod district: Shawarma Center was closed during an inspection by the Food Safety Department
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X