കാസർഗോഡ് പെയ്തത് തകർപ്പൻ മഴ; ഈ മാസം ലഭിച്ചത് 4317 % ശതമാനം അധിക മഴ
കാഞ്ഞങ്ങാട്: ജില്ലയിൽ ഈ മാസം ലഭിച്ചത് 4317 % ശതമാനം മഴ. ഈ മാസം ആദ്യ രണ്ടാഴ്ച കൊണ്ടാണ് ഇത്രയും മഴ പെയ്തത്. തുലാമഴക്കാലത്ത് ജില്ലയിൽ 10 ശതമാനം മാത്രമായിരുന്നു മഴ ലഭിച്ചത്.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഏറ്റവും കൂറവ് വേനൽ മഴ ലഭിച്ച ജില്ലകളിൽ ഒന്നായിരുന്നു കാസർഗോഡ്. എന്നാൽ കാലവർഷം തുടങ്ങിയതോടെ സ്ഥിതി മാറി. ജൂൺ 1 മുതൽ 10 വരെ മാത്രം ജില്ലയിൽ 1000 മില്ലി മീറ്റർ മഴ ലഭിച്ചു.

സംസ്ഥാനത്ത് പൊതുവേ മഴ കുറഞ്ഞ വർഷമായിരുന്നു 2023. 23 ശതമാനം മഴയുടെ കുറവായിരുന്നു രേഖപ്പെടുത്തിയത്. ഇത്തവണ തുലമഴയ്ക്ക് ശേഷം അപ്രതീക്ഷിതമായി കനത്ത മഴയായിരുന്നു സംസ്ഥാനത്ത് പെയ്തത്. ജനവരി രണ്ടാം വാരവും വിവിധ ജില്ലകളിൽ കനത്ത ഇടിയും മഴയുമാണ് റിപ്പോർട്ട് ചെയ്തത്.
അതിനിടെ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം ഔദ്യോഗികമായി വിട വാങ്ങിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴമേഘങ്ങൾ ദക്ഷിണേന്ത്യയിൽ നിന്ന് ഇന്നലെ വൈകിട്ട് പൂര്‍ണമായും വിടവാങ്ങിയതായും വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മഴയ്ക്കുള്ള സാധ്യതകള്‍ ഒഴിഞ്ഞതോടെ കേരളത്തിൽ ചൂട് ഉയര്‍ന്നിട്ടുണ്ട്. പകല്‍താപനില 36 ഡിഗ്രി സെല്‍ഷ്യസിലെത്തി.












Click it and Unblock the Notifications