കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നിടത്ത് എല്‍ഡിഎഫ്: രണ്ടിടത്ത് യുഡിഎഫ്: ഇടത് കോട്ടയായി കാസര്‍ഗോഡ്.. അന്തിമ ഫലം ഇങ്ങനെ

Google Oneindia Malayalam News

കാസർഗോഡ്: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് അനുകൂലമായാണ് കേരളത്തിലെ ജനങ്ങൾ വിധിയെഴുതിയിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മികച്ച ഭൂരിപക്ഷത്തോടെയാണ് എല്‍ഡിഎഫ് തുടര്‍ഭരണം ഉറപ്പാക്കിയിട്ടുള്ളത്. കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി കാസര്‍ഗോഡ് ജില്ലയിലും കൂടുതല്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് തന്നെയാണ് മുന്‍തൂക്കമുള്ളത്. ജില്ലയില്‍ രണ്ട് മണ്ഡലങ്ങളില്‍ യുഡിഎഫ് വിജയിച്ചിട്ടുണ്ട്. മറ്റ് മൂന്ന് മണ്ഡലങ്ങളിലും എല്‍ഡിഎഫിനാണ് നേട്ടം.

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

മഞ്ചേശ്വരത്ത് എൻഡിഎയ്ക്ക് തിരിച്ചടി

മഞ്ചേശ്വരത്ത് എൻഡിഎയ്ക്ക് തിരിച്ചടി


എൻഡിഎ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലങ്ങളിലൊന്നാണ് കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം നിയമഭാ മണ്ഡലം. കാസർഗോഡ് ജില്ലയിൽ നിർണ്ണായക പോരാട്ടം നടന്ന മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ രണ്ടാം തവണയും പരാജയപ്പെട്ടു. യുഡിഎഫ് സ്ഥാനാർത്ഥി എ കെ എം അഷ്‌റഫ് ആണ് മഞ്ചേശ്വരത്ത് വിജയിച്ചിട്ടുള്ളത്. തൊട്ടുപിന്നിൽ എൻഡിഎ ടിക്കറ്റിൽ മത്സരിച്ച കെ സുരേന്ദ്രനാണ്. കഴിഞ്ഞ തവണ വെറും 89 വോട്ടുകൾക്ക് മഞ്ചേശ്വരത്ത് പരാജയപ്പെട്ട കെ സുരേന്ദ്രനെ തന്നെയിറക്കി മഞ്ചേശ്വരം പിടിച്ചെടുക്കാമെന്ന് കരുതിയ ബിജെപിക്ക് ഇത്തവണയും സുരേന്ദ്രന്ഖെ പരാജയത്തിന് സാക്ഷിയാവേണ്ടി വന്നു. കർണാടകത്തിൽ നിന്നുള്ള ബിജെപി നേതാക്കളടക്കം പ്രചാരണത്തിനായി എത്തിയിരുന്നുവെങ്കിലും ഇതൊന്നും ഗുണം ചെയ്തില്ലെന്ന് തന്നെയാണ് ഫലം വ്യക്തമാകുന്നത്. അതേ സമയം തന്നെ കെ സുരേന്ദ്രൻ മത്സരിച്ച റാന്നിയിൽ മൂന്നാം സ്ഥാനത്തേക്ക് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

 കണക്കുകൂട്ടി യുഡിഎഫ്

കണക്കുകൂട്ടി യുഡിഎഫ്

മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണച്ചത് ന്യൂനപക്ഷ മതനിരപേക്ഷ ശക്തികളുടെ കേന്ദ്രീകരണമാണെന്നാണ് വിലയിരുത്തുന്നത്. വിജയം ഉറപ്പിച്ച ബിജെപിക്ക് തിരിച്ചടി നേരിട്ടതും ഇതേ സമവാക്യങ്ങൾ മൂലം തന്നെയാണ്. മഞ്ചേശ്വരത്തിന് ആദ്യമായാണ് ഇത്തരത്തിൽ സ്വന്തം നാട്ടിൽ നിന്നുള്ള സ്ഥാനാർത്ഥിയെ ലഭിക്കുന്നത്. വർഗ്ഗീയതയും പ്രാദേശിക വാദവുമാണ് മഞ്ചേശ്വരത്ത് പ്രധാന തിരഞ്ഞെടുപ്പ് വിഷയമായത്. പ്രചാരണം അവസാന ഘട്ടത്തിലേക്ക് കന്നതോടെ യുഡിഎഫ് ഈ മണ്ഡലത്തിൽ വിജയിച്ചില്ലെങ്കിൽ ബിജെപിയായിരിക്കും മണ്ഡലത്തിൽ അധികാരം പിടിച്ചെടുക്കുകയെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു യുഡിഎഫിന്റെ പ്രചാരണം. എന്നാൽ വീടുകൾ തോറും കയറിയിറങ്ങിയായിരുന്നു ബിജെപിയുടെ പ്രചാരണം.

ഇടതുകോട്ട കാത്തു

ഇടതുകോട്ട കാത്തു

ഇടതുകോട്ടയായ തൃക്കരിപ്പൂർ മണ്ഡലത്തിൽ ഇത്തവണയും എൽഡിഎഫിന് തന്നെയാണ് വിജയം. രണ്ടാം തവണയും മത്സരിക്കാനിറങ്ങിയ രാജഗോപാലൻ 12, 945 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്നുള്ള എംപി ജോസഫായിരുന്നു യുഡിഎഫ് ടിക്കറ്റിൽ മത്സരിച്ചത്. മുൻ മന്ത്രി കെഎം മാണിയുടെ മരുമകനായ അദ്ദേഹം മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയാണ്. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് തൃക്കരിപ്പൂരിൽ പോളിംഗ് ശതമാനം കുറവാണ്. യുഡിഎഫിന് തിരിച്ചടിയായത് കേരളാ കോൺഗ്രസിന് സംഘടനാ ശേഷി കുറഞ്ഞ മണ്ഡലം ജോസഫ് വിഭാഗത്തിന് വേണ്ടി വിട്ടുനൽകിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 6. 959 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 79. 286 വോട്ടുകളാണ് നേടിയത്. ടിവി ഷിബിനായിരുന്നു മണ്ഡലത്തിൽ എൻഡിഎ ടിക്കറ്റിൽ മത്സരിച്ചത്.

കാസർഗോഡ് ഹാട്രിക്ക് വിജയം

കാസർഗോഡ് ഹാട്രിക്ക് വിജയം

ഹാട്രിക്ക് വിജയത്തോടെയാണ് കാസർഗോഡ് മണ്ഡലത്തിൽ മുസ്ലിം ലീഗ് നേതാവ് എൻഎ നെല്ലിക്കുന്ന് വിജയിക്കുന്നത്. 13087 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഈ മണ്ഡലം കാത്തത്. വോട്ടിംഗ് ശതമാനം കുറഞ്ഞത് ആദ്യം ആശങ്കയുയർത്തിയെങ്കിലും ലീഗ് കേന്ദ്രങ്ങൾ തുണച്ചതാണ് തിരഞ്ഞെടുപ്പിൽ നിർണ്ണയമായിത്തീർന്നത്. എൻഡിഎ ടിക്കറ്റിൽ മത്സരിച്ച കെ ശ്രീകാന്താണ് രണ്ടാമതെത്തിയത്. എൽഡിഎഫ് സ്ഥാനാർത്ഥി എംഎ ലത്തീഫാണ് മുന്നാമതെത്തിയത്. 2016ൽ ഇതേ മണ്ഡലത്തിൽ 64,727 വോട്ടുകൾ നേടിയ നെല്ലിക്കുന്നിന്റെ ഭൂരിപക്ഷം 8,607 വോട്ടായിരുന്നു.

ഉദുമയും ഇടത് കോട്ട

ഉദുമയും ഇടത് കോട്ട

കാസര്‍ഗോഡ് ജില്ലയിലെ ഉദുമ നിയോജക മണ്ഡലത്തില്‍ ലീഡ് തിരിച്ചുപിടിച്ച് എല്‍ഡിഎഫ് ലീഡ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുള്ള ബാലകൃഷ്ണന്‍ പെരിയയെ പിന്നിലാക്കിക്കൊണ്ടാണ് എൽഡിഎഫിന്റെ സി എച്ച് കുഞ്ഞമ്പു വിജയിച്ചത്.
മറ്റ് ജില്ലകളിലേതിന് സമാനമായി കാസര്‍ഗോഡ് ജില്ലയിലും എൽഡിഎഫ് ആധിപത്യമാണ് തുടരുന്നത്. കഴിഞ്ഞ നാല് തിരഞ്ഞടുപ്പുകളിലും എൽഡിഎഫിനൊപ്പം നിന്നം ഉദുമ ചരിത്രം ആവർത്തിക്കുകയായിരുന്നു. 13322 വോട്ടുകൾക്കാണ് കുഞ്ഞമ്പു ഡിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയയെ പരാജയപ്പെടുത്തി വിജയമുറപ്പിച്ചത്. ബിജെപി സ്ഥാനാർത്ഥിയാണ് മൂന്നാമതുള്ളത്. 1991ന് ശേഷം തുടർച്ചയായി എൽഡിഎഫ് വിജയിക്കുന്ന മണ്ഡലത്തിൽ ഇടത് കോട്ടയായാണ് അറിയപ്പെടുന്നത്. 2016ലെ തിരഞ്ഞെടുപ്പിൽ 3,832 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ കുഞ്ഞിരാമൻ വിജയിച്ചത്.

 റെക്കോർഡ് ഭൂരിപക്ഷം

റെക്കോർഡ് ഭൂരിപക്ഷം

കാഞ്ഞങ്ങാട് മണ്ഡലത്തിൽ എൽഡിഎഫിന് വേണ്ടി മത്സരിച്ച ഇ ചന്ദ്രശേഖരനാണ് മത്സരിച്ചത്. 19719 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചന്ദ്രശേഖരന്റെ വിജയം. യുഡിഎഫ് സ്ഥാനാർത്ഥി പിവി സുരേഷിനെ പരാജയപ്പെടുത്തിയത്. 49, 252 വോട്ട് ലഭിച്ചിട്ടുണ്ട്. 2011ൽ 11000 വോട്ടിന്റെ ഭൂരിപക്ഷവും 2016ൽ 26,011 വോട്ടായി ഭൂരിപക്ഷത്തിലേക്ക് ഉയർന്നിട്ടുണ്ട്. മണ്ഡലത്തിലെ 3,530 കോടിയുടെ വികസന നേട്ടങ്ങളോരോന്നും എണ്ണിപ്പറഞ്ഞാണ് എൽഡിഎഫ് സ്ഥാനാർത്ഥി വോട്ട് ചോദിച്ചിരുന്നത്. ചന്ദ്രശേഖരനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ മുന്നണിയിൽ എതിർപ്പ് ഉയർന്നിരുവന്നിരുന്നു. ഇതേച്ചൊല്ലി ബങ്കളം പി കുഞ്ഞികൃഷ്ണണൻ രാജിവെക്കുന്നതിലേക്കും എത്തിയിരുന്നു.

പാര്‍ട്ടികളും സീറ്റുകളും: സിപിഎം തനിച്ച് കേവല ഭൂരിപക്ഷത്തിന് അടുത്ത്; ലീഗ് സ്ട്രൈക്ക് റേറ്റ് ഇടിഞ്ഞുപാര്‍ട്ടികളും സീറ്റുകളും: സിപിഎം തനിച്ച് കേവല ഭൂരിപക്ഷത്തിന് അടുത്ത്; ലീഗ് സ്ട്രൈക്ക് റേറ്റ് ഇടിഞ്ഞു

Recommended Video

cmsvideo
Kummanam Rajashekharan interview | Oneindia Malayalam

English summary
Kasargod Assembly Election Result 2021: LDF won in three constituencies and UDF in two
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X