Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർഗോഡ് സിപിഎം-ബിജെപി സംഘർഷം; യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റിന് വെട്ടേറ്റു

കാസർഗോഡ്; സിപിഎം-ബിജെപി സംഘർഷത്തിൽ യുവമോർച്ച ജില്ലാ പ്രസിഡന്റിന് വെട്ടേറ്റു. ശ്രീജിത്ത് പറക്കളായിക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്.ഗുരുതര പരിക്കുകളോടെ ശ്രീജിത്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരഞ്ഞെടുപ്പിന് പിന്നാലെ രാത്രിയോടെ ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സംഘര്‍ഷമുണ്ടായിരുന്നു.ഇതിനെ തുടർന്നാണ് ശ്രീജിത്തിന് നേരേയും ആക്രമണം ഉണ്ടായത്. ഇയാളുടെ ഇരുകാലുകൾക്കും വെട്ടേറ്റിട്ടുണ്ട്. ഒരു കാല് തൂങ്ങിയ നിലയിലാണ്. അക്രമത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി പ്രവർത്തകർ ആരോപിച്ചു.

അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സി പ്രതിനിധി ജോണ്‍ കെറി ഇന്ത്യയില്‍: ചിത്രങ്ങള്‍ കാണാം

cpmbjp-161683

അതേസമയം സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പ്രതികൾക്കെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അതേസമയം തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷം തുടരുകയാണ്. കണ്ണൂരിലെ പാനൂരിൽ സിപിഎം-മുസ്ലീം ലീഗ് പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിൽ യൂത്ത് ലീഗ് പ്രവർത്തകന് വെട്ടേറ്റിരുന്നു. മൻസൂർ (21) ആണ് മരിച്ചത് . കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ പുല്ലൂക്കര മുക്കിൽ പീടികയിൽ വച്ചാണ് ആക്രമണമുണ്ടായത്.മൻസൂറിന് ഒപ്പമുണ്ടായിരുന്ന മുഹ്സിന് എന്നയാൾക്ക് ഗുരുതര പരിക്കേറ്റിരുന്നു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Recommended Video

cmsvideo
    ഈ തിരഞ്ഞെടുപ്പ് ഫലം മതേതരവാദികള്‍ക്ക് ഉത്സവമായിരിക്കും | Oneindia Malayalam

    കായംകുളത്ത് ഡിവൈഎഫ്ഐയും കോൺഗ്രസും തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു. സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ അഫ്സലിനും ചൊവ്വാഴ്ച രാത്രി വെട്ടേറ്റിരുന്നു.തിരുവനന്തപുരം കാട്ടായിക്കോണത്ത് സിപിഎം- ബിജെപി പ്രവർത്തകർ തമ്മിലായിരുന്നു സംഘർഷം. നാല് ബിജെപി പ്രവർത്തകർക്ക് അക്രമത്തിൽ പരിക്കേറ്റിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+