Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർഗോഡ് കനത്ത മഴ;തേജസ്വിനി പുഴ കരകവിഞ്ഞൊഴുകി..താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറി

കാസർഗോഡ്; ജില്ലയിൽ കനത്ത മഴ തുടരുന്നു. തേജസ്വിനി പുഴ കരകവിഞ്ഞൊഴുകിയതിനാൽ നീലേശ്വരം പാലായിയിലും പരിസരങ്ങളിലും വീടുകളിൽ വെള്ളം കയറി.കനത്ത മഴയെ തുടർന്ന് വെള്ളരിക്കുണ്ട് പനത്തടി കമ്മാടി കോളനിയിലെ ഒൻപത് കുടുംബങ്ങളിലെ 29 പേരെ മാറ്റി പാർപ്പിച്ചു.കഴിഞ്ഞ നാല് ദിവസമായി ജില്ലയിൽ അതിശക്തമായ മഴ തുടരുകയാണ്.

 rain-16574648

കരിവേടകം വില്ലേജിലെ ചേമ്പ്രക്കല്ല് കോളനിയിലും വെള്ളം കയറി. ഇവിടെ പന്ത്രണ്ട് കുടുംബങ്ങളെ സെന്റ് മേരീസ്‌ എൽപി സ്കൂളിലേക്ക് മാറ്റിപാർപ്പിച്ചതായി അധികൃതർ അറിയിച്ചു.16 പുരുഷൻമാരും 21 സ്ത്രീകളും ഏഴ് ആൺ കുട്ടികളും 10 പെൺകുട്ടികളുമായി 54 പേരാണ് ക്യാമ്പിലുള്ളത്. അറുപത് വയസ് പിന്നിട്ട രണ്ട് സ്ത്രീകളും ഒരു പുരുഷനും ക്യാമ്പിലുണ്ട്. കാസർകോട് തഹസിൽദാർ സ്ഥലം സന്ദർശിച്ചു.

മധൂരിൽ പലയിടത്തും വെള്ളം കയറി.ഇവിടെ രക്ഷാ പ്രവർത്തനത്തിനായി അഗ്നിശമന സേന ഇറങ്ങി .15 വീടുകളിൽ നിന്ന് അറുപതോളം ആളുകളെ ജില്ലാ ഫയർഫോഴ്സ് ഓഫീസറുടെ നേതൃത്വത്തിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.മധുവാഹിനി കരകവിഞ്ഞതോടെ മധൂർ ക്ഷേത്ര പരിസരം വെള്ളത്തിന് അടിയിലായി.

മഞ്ജു മാറ്റിപിടിച്ച ലുക്ക് ഭാവന ഏറ്റെടുത്തോ? ഇവിടെ ഏത് ലുക്കും വഴങ്ങുമല്ലോ..പൊളി ചിത്രങ്ങൾ

ഈ സീസണിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ മഴ ലഭിച്ച ആദ്യ ജില്ലയായി കാസറഗോഡ് മാറിയതായി ജില്ലാ കളക്ടർ അറിയിച്ചു.ജൂൺ 1 മുതൽ ജൂലൈ 10 വരെ ജില്ലയിൽ സാധാരണ ലഭിക്കേണ്ടത് 1300 എംഎം മഴയാണ്. എന്നാൽ നിലവിൽ ലഭിച്ചത് 1302 എംഎം മഴയാണ്. ആദ്യ 30 ദിവസം 478 എംഎം മഴ മാത്രം( 51% കുറവ് ) ലഭിച്ചപ്പോൾ പിന്നീടുള്ള 10 ദിവസം കൊണ്ട് പെയ്തത് 824 എംഎം ( 162% കൂടുതൽ ) ലഭിച്ചു.

അതേസമയം കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്കും ജൂലൈ 10,13,14 തീയതികളിൽ ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+