Get Updates
Get notified of breaking news, exclusive insights, and must-see stories!

13 കാരിയെ മാതാവിന്റെ അറിവോടെ പീഡിപ്പിച്ചു; പ്രതികളിൽ എൺപതുകരനും, സംഭവം പടന്നക്കാട്!

കാഞ്ഞങ്ങാട്: പടന്നക്കാട് ഒഴിഞ്ഞവളപ്പിനടുത്തുള്ള 13 വയസുകാരിയെ മാതാവിന്റെ ഒത്താശയോടെ 80 കാരനടുക്കം നാലുപേർ ചേർന്ന് പീഡിപ്പിച്ചു. ജൂൺ മാസം മുതലാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ മാതാവടക്കം അഞ്ചുപേർക്കെതിരെ നീലേശ്വരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിൽ പടന്നക്കാട് അനന്തംപള്ളയിലെ അഷ്‌റഫ് (46), ഞാണിക്കടവിലെ ഓട്ടോറിക്ഷ ഡ്രൈവർ ബാബു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്‌തു.

പടന്നക്കാടിൽ മണ്ണും കല്ലും മൊത്തമായി എടുത്ത് വില്പനനടത്തുന്ന എറമുല്ലാൻ(80), ഞാണിക്കടവിലെ കൂലിപ്പണിക്കാരനായ ഹസൈനാർ എന്നിവരെയാണ് പിടികൂടാൻ ബാക്കിയുള്ളത്. അറസ്റ്റിലായ ബാബുവിന്റെ ഓട്ടോയിലാണ് പെൺകുട്ടിയുടെ മാതാവ് സ്ഥിരമായി യാത്രചെയ്യാറുള്ളത്.

Kasargod

പെൺകുട്ടി മാതാവിനോടൊപ്പം നീലേശ്വരത്ത് സാധനങ്ങൾ വാങ്ങാനായി പോയപ്പോഴാണ് ബാബു പെൺകുട്ടിയെ ആദ്യമായി പീഡിപ്പിക്കുന്നത്. നീലേശ്വരം ബസ്റ്റാൻഡ് പരിസരത്ത് ഓട്ടോ നിർത്തിയശേഷം മാതാവ് സാധനം വാങ്ങാനായി കുട്ടിയെ ഓട്ടോയിൽ തനിച്ചാക്കി പോയപ്പോൾ വണ്ടിയുടെ കർട്ടൻ താഴ്ത്തി ദേഹത്ത് പിടിച്ചും മറ്റും ബാബു പീഡിപ്പിക്കുകയായിരുന്നു. അത് കഴിഞ്ഞും പലപ്രാവശ്യവും ബാബു പീഡിപ്പിച്ചിട്ടുണ്ടെന്ന് പെൺകുട്ടി പറയുന്നു.

മറ്റ് മൂന്ന് പേർ ഇവർ താമസിക്കുന്ന വീട്ടിൽ ചെന്നായിരുന്നു പീഡിപ്പിച്ചത്. ഉമ്മയെ തേടി പലരും പലസമയത്തും വീട്ടിൽ വരാറുണ്ടെന്നും അവരും ഉമ്മയും മണിക്കൂറുകളോളം അടച്ചിട്ട മുറിയിൽ കഴിയാറുടെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നുണ്ട്. ജില്ലാ ആശുപത്രിയിൽ പെൺകുട്ടിയെ വൈദ്യപരിശോധന നടത്തി.

അതിൽ ലൈംഗീക പീഡനം നടന്നിട്ടില്ലെന്നും ശാരീരിക പീഡനം മാത്രമാണ് നടന്നതെന്നും വ്യക്തമായിട്ടുണ്ട്. സ്‌കൂളിൽ പെൺകുട്ടി പലപ്പോഴും അസ്വസ്ഥത കാണിക്കുന്നതിൽ സംശയം തോന്നി അധ്യാകപർ ചോദിച്ചപ്പോഴാണ് മാതാവിന്റെ അറിവോടെ തന്നെ പലരും പീഡിപ്പിക്കുണ്ടെന്ന ഞെട്ടിട്ടിപ്പിക്കുന്ന വിവരം അറിഞ്ഞത്. സംഭവം അധ്യാപകർ ചൈൽഡ് ലൈൻ അധികൃതരെ അറിയിക്കുകയും ചൈൽഡ് ലൈൻ അധികൃതരാണ് കുട്ടിയേയും കൊണ്ട് പോലീസിലെത്തി പരാതി നൽകിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+