കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജനജീതത്തിന് ഭീഷണിയായി ചെങ്കൽ ക്വാറി; പരാതി നൽകിയിട്ടും നടപടിയില്ല, 80 ഓളം കുടുംബങ്ങൾ ദുരിതത്തിൽ!

  • By Desk
Google Oneindia Malayalam News

കുമ്പള: മിയാപദവിലെ ബെഞ്‌ജങ്കളയില്‍ വലിയ മെഷീനുകള്‍ ഉപയോഗിച്ച് ചെങ്കല്‍ ക്വാറികളിൽ നിന്നും കല്ല്‌ വെട്ടുന്നത് പ്രദേശവാസികളുടെ ജീവന് തന്നെ ഭീഷണിയാവുകയാണ്. കല്ല് വെട്ടുമ്പോൾ ഉണ്ടാകുന്ന വലിയ ശബ്ദവും പൊടിയും കാരണം ദുരിതത്തിലായിരിക്കുകയാണ് എണ്‍പതോളം കുടുംബങ്ങള്‍. നൂറുമീറ്റര്‍ അകലെ വരെ കാതടപ്പിക്കുന്ന ഈ ശബ്‌ദം കേൾക്കാമെന്ന് നാട്ടുകാർ പറയുന്നു. പലതവണ അധികാരികളെ കണ്ട് സങ്കടം പറഞ്ഞെങ്കിലും ഫലമൊന്നും ഉണ്ടായില്ല.

പരാതിപ്പെട്ടാല്‍ തന്നെ അന്വേഷണത്തിന്‌ ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍ എത്തുന്നത്‌ ക്വാറി ഉടമയുടെ അകമ്പടിയോടെയാണെന്നും അവരാരും ക്വാറിക്ക്‌ ചുറ്റുമുള്ള വീട്ടുകാരെ കാണുകയോ അന്വേഷിക്കുകയോ ചെയ്യാറില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. കിടപ്പിലായവരും കുട്ടികളും അടക്കം നിരവധിപേർ ഈ പ്രദേശത്ത് കഴിയുന്നുണ്ട് . കല്ല് വെട്ടുമ്പോൾ ഉണ്ടാകുന്ന ശക്തമായ പൊടിയും ശബ്ദവും കാരണം അലർജിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്.

Quarry

സുരക്ഷാ നിയമങ്ങളൊന്നും പാലിക്കാതെയാണ്‌ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. കല്ലുവെട്ടു കുഴികളെ ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ചിട്ടില്ല.ഈ പ്രദേശത്ത്കൂടിയാണ് മദ്രറസ, മിയപ്പദവ്‌ വി എ യു പി സ്‌കൂള്‍, മീഞ്ച എസ്‌ വി എച്ച്‌ എസ്‌ സ്കൂളിലേക്കുള്ള കുട്ടികളും മറ്റ് കാൽനടക്കാരും തങ്ങളുടെ ആവശ്യങ്ങളാക്കി നിത്യേനെ സഞ്ചരിക്കുന്നത് അതുകൊണ്ട് തന്നെ കാലൊന്ന് തെന്നിയാലോ കണ്ണൊന്ന് മാറിയാലോ അപകടം പതിയിരിക്കുന്ന ഈ കുഴിയിലേക്കായിരിക്കും വീഴുന്നത്.

മഴക്കാലമായതുകൊണ്ട് തന്നെ ഉപയോഗിക്കാത്ത കുഴികളിലെല്ലാം ഇപ്പോള്‍ വെള്ളം നിറഞ്ഞിരിക്കുകയാണ്‌. വലിയൊരു അപകടത്തെയാണ് പുല്ല് വിലനൽകി കൊണ്ട് ക്വാറിഉടമകളും ഉദ്യോഗസ്ഥരും മാറിനിൽകുന്നത്. ഈ പ്രദേശത്ത്‌ മുമ്പ്‌ പാവപ്പെട്ട അമ്പതില്‍പരം ഭവനരഹിതരായ കുടുംബങ്ങള്‍ക്ക്‌ വീടു നിര്‍മ്മിക്കുന്നതിന്‌ സര്‍ക്കാര്‍ ഭൂമി അളന്നു കൊടുത്തിരുന്നുവെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. ഇപ്പോള്‍ കൈയ്യേറിയതായാണ്‌ നാട്ടുകാര്‍ ആരോപിക്കുന്നത്‌.

English summary
Kasargod Local News about quarry issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X