Get Updates
Get notified of breaking news, exclusive insights, and must-see stories!

വർഗീയ കക്ഷികളുമായി കൂട്ടുകൂടില്ല; മഞ്ചേശ്വരത്ത് എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് മുസ്ലീം ലീഗ്

കാസർഗോഡ്; മഞ്ചേശ്വരത്ത് എസ്ഡിപി പിന്തുണ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി മുസ്ലീം ലീഗ് . എസ്ഡിപിഐയുടെ യാതൊരു പിന്തുണയും ലീഗിന് ആവശ്യമില്ല. വർഗീയ കക്ഷികളുമായി കൂട്ടുകൂടില്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിപി ബാവഹാജി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചരണം, ചിത്രങ്ങള്‍ കാണാം

cover

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനാണ് തങ്ങളുടെ തിരുമാനമെന്ന് നേരത്തേ എസ്ഡിപിഐ വ്യക്തമാക്കിയിരുന്നു. ബിജെപിയെ തോൽപ്പിക്കാൻ മുസ്ലീം ലീഗ് സെക്രട്ടറി എകെഎം അഷ്റഫിനെ കഴിയൂ എന്ന തിരിച്ചറിവിലാണ് പിന്തുണയെന്നായിരുന്നു എസ്ഡിപിഐ ജില്ലാ നേതൃത്വം വ്യക്തമാക്കിയത്. മുസ്ലീം ലീഗിന് വേണ്ടി പാർട്ടി പ്രവർത്തകർ ശക്തമായ പ്രചരണം നയിക്കുമെന്നും നേതൃത്വം അറിയിച്ചിരുന്നു.

യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള എസ്ഡിപിഐ തീരുമാനത്തിൽ നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അഭിപ്രായം വ്യക്തമാക്കണമെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പരസ്യപിന്തുണ വാങ്ങുന്നത് രാജ്യദ്രോഹ നടപടിയാണെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.

സൂപ്പർ ലുക്കിൽ ബിഗ് ബോസ് താരം; നിധി അഗർവാളിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണ ശക്തമായ ത്രികോണ പോരാട്ടത്തിന് കളമൊരുങ്ങുന്ന മണ്ഡലമാണ് മഞ്ചേശ്വരം. കഴിഞ്ഞ തവണ 89 വോട്ടിന് കൈവിട്ട മണ്ഡലം ഇത്തവണ എന്തുവിലകൊടുത്തും പിടിച്ചെടുക്കുമെന്നാണ് എൻഡിഎ അവകാശപ്പെടുന്നത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ തന്നെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. അതേസമയം ഉപതിരഞ്ഞെടുപ്പിൽ നേടിയ കൂറ്റൻ വിജയം ആവർത്തിക്കാനൊകുമെന്ന പ്രതീക്ഷയിലാണ് മുസ്ലീം ലീഗ്. ഞ്ചേശ്വരം സ്വദേശിയായ എ.കെ.എം. അഷറഫിനെയാണ് ലീഗ് ഇവിടെ മത്സരിപ്പിക്കുന്നത്. കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷനായിരുന്ന വിവി രമേശനാണ് എൽഡിഎഫിന് വേണ്ടി മത്സരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+