കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ വിജയിച്ച് കയറുമോ; കണക്കുകളില്‍ ബിജെപി ചിരിക്കുന്നു

Google Oneindia Malayalam News

കാസര്‍കോട്: മഞ്ചേശ്വരത്ത് ഇത്തവണ എന്ത് സംഭവിക്കും. മെയ് 2 ന് സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിലെ ജനവിധി പുറത്ത് വരുമ്പോള്‍ ദേശീയ രാഷ്ട്രീയത്തിനെ തന്നെ ശ്രദ്ധ പതിയുന്ന ഒരു മണ്ഡലമാണ് മഞ്ചേശ്വരം. കെ സുരേന്ദ്രന്‍ ഉയര്‍ത്തുന്ന കടുത്ത മത്സരം അതിജീവിച്ച് മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫിന് സാധിക്കുമോ, അതോ നേമത്തിന് ശേഷം കേരളത്തില്‍ താമര വിരിയുന്ന രണ്ടാം മണ്ഡലമായി മഞ്ചേശ്വരം മാറുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നതാവട്ടെ 2006 ലേതിന് സമാനമായ ഒരു അട്ടിമറിയാണ്. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം പുറത്ത് വരുന്ന കണക്കുകള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് ബിജെപിയുടെ അവകാശവാദം.

ഭക്തിസാന്ദ്രമായി ഹാരിദ്വാർ; കുംഭമേളയിൽ നിന്നുമുള്ള ചിത്രങ്ങൾ

2016 ലെ നഷ്ടം

2016 ലെ നഷ്ടം

2016 ലെ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്‍റെ അവസാനം നിമിഷം വരെ മഞ്ചേശ്വരത്ത് വിജയം പ്രതീക്ഷിച്ച ബിജെപിക്ക് ഒടുവില്‍ കണ്ണീരണിയേണ്ടി വന്നിരുന്നു. പിബി അബ്ദുള്‍ റസാഖിനെതിരെ മികച്ച മത്സരം കാഴ്ചവെച്ച കെ സുരേന്ദ്രന്‍ അന്ന് തോറ്റത് 89 വോട്ടുകള്‍ക്കായിരുന്നു. സിപിഎം മൂന്നാംസ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.

ഉപതിരഞ്ഞെടുപ്പില്‍

ഉപതിരഞ്ഞെടുപ്പില്‍

തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് ആരോപിച്ച് കെ സുരേന്ദ്രന്‍ കോടതിയെ സമീപിച്ചെങ്കിലും അദ്ദേഹം തന്നെ പിന്നീട് ഹര്‍ജി പിന്‍വലിക്കുകയും ചെയ്തു. അബ്ദുള്‍ റസാഖിന്‍റെ മരണത്തെ തുടര്‍ന്ന് 2019 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ തന്നെ വീണ്ടും ബിജെപി സ്ഥാനാര്‍ത്ഥിയായെങ്കിലും 7923 വോട്ടുകള്‍ക്ക് വിജയിക്കാന്‍ മുസ്ലിം ലീഗിലെ എംസി ഖമറുദ്ദീന് സാധിച്ചു.

ഇത്തവണ വിജയം ഉറപ്പ്

ഇത്തവണ വിജയം ഉറപ്പ്

എന്നാല്‍ ഇത്തവണ എന്ത് തന്നെയായാലും വിജയം ഉറപ്പാണെന്നാണ് ബിജെപിയുടെ അവകാശവാദം. യുഡിഎഫിന്‍റെ ശക്തി കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞതും തങ്ങളുടെ കേന്ദ്രങ്ങളില്‍ വോട്ട് കൂടിയതുമാണ് ബിജെപിയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്. എന്‍ഡിഎയ്ക്ക് സ്വാധീനമുള്ള അന്‍പതോളം ബൂത്തുകളില്‍ പോളിങ് 80 ശതമാനം കടന്നതാണ് പ്രാധനം

യുഡിഎഫ് കേന്ദ്രങ്ങളില്‍

യുഡിഎഫ് കേന്ദ്രങ്ങളില്‍

യുഡിഎഫ് കേന്ദ്രങ്ങളായ ചെങ്കളയിലും കാസര്‍കോട് നഗരസഭയിലും വോട്ടിങ് കുറഞ്ഞെങ്കിലും മണ്ഡലത്തില്‍ ഇത്തവണ റെക്കോര്‍ഡ് ഭൂരിപക്ഷമായിരുന്നു. 76.88 ശതമാനമായിരുന്നു ഇത്തവണ പോളിങ് നടന്നത്. തപാല്‍ വോട്ടുകള്‍ കൂടി ചേര്‍ക്കുമ്പോള്‍ ഇത് അല്‍പം കൂടി വര്‍ധിക്കും. മൂന്ന് മുന്നണിക്കും സ്വാധീനമുള്ള വോര്‍ക്കാട് പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് (80.65%).

എണ്‍പത് ശതമാനം

എണ്‍പത് ശതമാനം


എൻമകജെ, മീഞ്ച, പൈവളികെ പഞ്ചായത്തുകളിലെ എൻഡിഎ സ്വാധീന മേഖലകളിലെ ബൂത്തുകളിലാണ് പോളിങ് എണ്‍പത് ശതമാനം കടന്നത്. മൂന്ന് പഞ്ചായത്തുകളിലേയും പോളിങ് ശതമാനം മണ്ഡലം ശരാശരിയേക്കാള്‍ കൂടുതലാണ്. പാര്‍ട്ടി വോട്ടുകള്‍, പാര്‍ട്ടി അനുകൂല വോട്ടുകള്‍ എന്നിവ ഇത്തവണ പൂര്‍ണ്ണമായി പോള്‍ ചെയ്യിക്കാന്‍ കഴിഞ്ഞെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

ആളുകള്‍ വന്നു

ആളുകള്‍ വന്നു

മണ്ഡലം പിടിക്കാനുറച്ച ബിജെപി പതിവില്‍ നിന്ന് വ്യത്യസ്തമായി മുംബൈ, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളില്‍ ജോലി ചെയ്യുന്നവരെ പ്രത്യേക വാഹനം ഏര്‍പ്പെടുത്തി വോട്ട് ചെയ്യിക്കാന്‍ എത്തിച്ചിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് വിദേശത്ത് ജോലി ചെയ്യുന്ന പ്രവര്‍ത്തകരെ വന്‍ തോതില്‍ മണ്ഡലങ്ങളില്‍ എത്തിക്കുന്ന പതിവുണ്ട്.

അനുകൂലം

അനുകൂലം

എന്നാല്‍ ഇത്തവണ കൊറോണ സാഹചര്യം നിലനില്‍ക്കുന്നതില്‍ വോട്ടെടുപ്പിനായി പ്രവര്‍ത്തകരെ നാട്ടില്‍ എത്തിക്കാന്‍ അവര്‍ക്ക് കഴിയാതെ പോയത് തങ്ങള്‍ക്ക് അനുകൂലമാവുമെന്നും ബിജെപി വിലയിരുത്തുന്നു. സാധാരണ യുഡിഎഫിന് ലഭിച്ചിരുന്ന ചില വോട്ടുകൾ ഇത്തവണ എൻഡിഎയ്ക്ക് അനുകൂലമായതായി ബിജെപി വിലയിരുത്തുന്നു.

മണ്ഡലം പോകുമോ

മണ്ഡലം പോകുമോ

ബിജെപി മണ്ഡലം പിടിച്ചേക്കുമെന്ന ആശങ്ക ചില യുഡിഎഫ് നേതാക്കളിലുണ്ട്. പലരും അത് തുറന്ന് പറയാന്‍ ശ്രമിക്കുന്നില്ലെന്നതാണ് വാസ്തവം. ആശങ്ക പരസ്യമാക്കിയത് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാത്രമാണ്. മണ്ഡലത്തില്‍ എല്‍ഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് മറിച്ചെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

ആശങ്കയില്ല

ആശങ്കയില്ല

എന്നാല്‍ പോളിങ് കുറഞ്ഞെങ്കിലും വിജയത്തിന്‍റെ കാര്യത്തില്‍ സംശയമില്ലെന്നാണ് മറ്റ് യുഡിഎഫ് നേതാക്കളുടെ അവകാശവാദം. മുന്നണിക്ക് സ്വാധീനമുള്ളയിടത്ത് പോളിങ് വന്‍തോതില്‍ കൂടി എന്നതാണ് യുഡിഎഫ് അനുകൂലഘടമായി കാണുന്നത്. മംഗൽപാടി, കുമ്പള, മഞ്ചേശ്വരം പഞ്ചായത്തുകളിലായി കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലേതിനേക്കാള്‍ 4506 വോട്ട് വര്‍ധിച്ചു.

7000 വോട്ട്

7000 വോട്ട്

ഏറ്റവും കുറഞ്ഞത് 7000 വോട്ടിനെങ്കിലും വിജയിക്കാന്‍ സാധിക്കുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടല്‍. പ്രചാരണത്തിൽ ഒപ്പത്തിനൊപ്പം നിന്നെങ്കിലും മണ്ഡലത്തിൽ വിജയിക്കാനുള്ള സാധ്യത കുറവാണെന്നാണ് സിപിഎം വിലയിരുത്തുന്നത്. ഇല്ലെങ്കില്‍ വന്‍ അട്ടിമറി നടക്കണം. ശക്തമായ അടിയൊഴുക്ക് ഉണ്ടായെങ്കില്‍ മാത്രമേ വിജയിക്കാന്‍ സാധിക്കുകയുള്ളു.

അതീവ ഗ്ലാമറസായി മോക്ഷിത രാഘവ്; ബിച്ച് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
Actor Krishna Kumar Facebook post about election experience

English summary
kerala assembly election 2021: Over 80 per cent polling in BJp strong centers in Manjeshwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X