ഉദുമ മണ്ഡലം ഇത്തവണ മറിയുമെന്ന് യുഡിഎഫ്; വോട്ട് കണക്കുകള്‍ നിരത്തി അവകാശവാദം
ഉദുമ: കോണ്‍ഗ്രസിന് ഒറ്റ എംഎല്‍എമാര്‍ പോലും ഇല്ലാത്ത അഞ്ച് ജില്ലകളില്‍ ഒന്നാണ് കാസര്‍കോട്. ജില്ലയില്‍ നിന്നും അവസാനമായി ഒരു കോണ്‍ഗ്രസ് എംഎല്‍എ ഉണ്ടായിട്ട് തന്നെ പതിറ്റാണ്ടുകളായി. 1987 ലെ തിരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് നിന്നും ഉദുമയില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു. അതിന് ശേഷം ഇന്നുവരെ ജില്ലയില്‍ നിന്നും ഒരു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. എന്നാല്‍ ഇത്തവണ ഈ നാണക്കേടില്‍ നിന്നും പാര്‍ട്ടി കരകയറുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. മത്സരിക്കുന്ന മുഴുവന്‍ മണ്ഡലത്തിലും ഇല്ലെങ്കിലും ഒരെണ്ണത്തിലെങ്കിലും വിജയം ഉറപ്പാണെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.
പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം

കാസര്‍കോടും മഞ്ചേശ്വരവും
ജില്ലയില്‍ ആകെയുള്ള 5 മണ്ഡലങ്ങളില്‍ യുഡിഎഫ് 2, എല്‍ഡിഎഫ് 3 എന്നതാണ് കക്ഷി നില. കാസര്‍കോടും മഞ്ചേശ്വരവുമാണ് യുഡിഎഫിന്റെ കയ്യിലുള്ളത്. രണ്ടിടത്തും മുസ്ലിം ലീഗ് അംഗങ്ങള്‍. എല്‍ഡിഎഫില്‍ ഉദുമയിലും തൃക്കരിപ്പൂരും സിപിഎമ്മും കാഞ്ഞങ്ങാട് സിപിഐയും ആണ് മത്സരിച്ച് വിജയിച്ചിത്. ഇടതുപക്ഷം വിജയിച്ച മൂന്ന് സീറ്റിലും കഴിഞ്ഞ തവണ യുഡിഎഫില്‍ കോണ്‍ഗ്രസ് ആയിരുന്നു മത്സരിച്ചത്.

കെ സുധാകരന് തോറ്റത്
ഇതില്‍ ഉദുമയില്‍ ശക്തമായ മത്സരം കാഴ്ച വെക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. കെ സുധാകരന് മത്സരിക്കാന്‍ രംഗത്ത് എത്തിയതോടെ ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പിടിക്കുമെന്ന പ്രതീതിവരേയുണ്ടായി. എന്നാല്‍ കെ കുഞ്ഞിരാമനോട് 3882 വോട്ടിന് കെ സുധാകരന് തോറ്റു. 2011 ലെ തിരഞ്ഞെടുപ്പില്‍ 11380 വോട്ടായിരുന്നു കുഞ്ഞിരാമന്റെ ലീഡ്.

ലീഡ് കുത്തനെ ഇടിഞ്ഞു
വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇടത് ലീഡ് കുത്തനെ കുറയ്ക്കാന്‍ സാധിച്ചത് യുഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. വോട്ട് നിലയിലെ ഈ ആത്മവിശ്വാസവുമായിട്ടായിരുന്നു ലോക്സഭ തിരഞ്ഞെടുപ്പിലെ യുഡിഎഫ് പോരാട്ടം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രാജ്മോഹന്‍ ഉണ്ണിത്താന് മണ്ഡലത്തില്‍ നിന്നും നേടിയത് ഒമ്പതിനായിരത്തോളം വോട്ടിന്റെ ഞെട്ടിക്കുന്ന ലീഡായിരുന്നു.

രാഷ്ട്രീയ സാധ്യതകള്‍ മാറി
ഈ കണക്കുകള്‍ നല്കുന്ന പ്രതീക്ഷയിലാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ ഉദുമയില്‍ കോണ്‍ഗ്രസ് ഇത്തവണ പോരാട്ടത്തിന് ഇറങ്ങുന്നത്. മണ്ഡലത്തിലെ രാഷ്ട്രീയ സാധ്യതകള്‍ മാറി മറിഞ്ഞതോടെ സ്ഥാനാര്‍ത്ഥിയാകാന്‍ മോഹിക്കുന്നവരുടെ എണ്ണവും കോണ്‍ഗ്രസില്‍ വര്‍ധിച്ചു. ഇത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വലിയ പ്രതിസനധി സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.

ആരാകും സ്ഥാനാര്‍ത്ഥി
ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നിൽ, കെ.പി.സി.സി. സെക്രട്ടറിമാരായ ബാലകൃഷ്ണൻ പെരിയ, കെ.നീലകണ്ഠൻ എന്നിവരുടെ പേരുകളാണ് സ്ഥാനാര്‍ത്ഥികളായി ഉയര്‍ന്ന് കേള്‍ക്കുന്നത്. മൂന്ന് പേര്‍ക്കും ശക്തമായ പിന്തുണയും ഉണ്ട്. ഇതില്‍ ഹക്കീം കുന്നിലിനാണ് കൂടുതല്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. മികച്ച സംഘാടകൻ ഉമ്മൻ ചാണ്ടിയുടെ അടുപ്പക്കാരൻ ഇവ സഹായിക്കും എന്നാണ് ഹക്കീമിനെ പിന്തുണയ്ക്കുന്നവരുടെ പ്രതീക്ഷ.

ഹക്കീമും ബാലകൃഷ്ണൻ പെരിയയും.
സമുദായ സമാവാക്യവും മികച്ച പ്രാസംഗികള്‍ എന്ന ലേബലും തുണയാകുമെന്ന പ്രതീക്ഷയിലാണ് ബാലകൃഷ്ണന് പെരിയയും ഉള്ളത്. ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധം ബാലകൃഷ്ണനുണ്ട്. മണ്ഡലത്തിലെയും ജില്ലയിലെയും അടുപ്പങ്ങള്ക്കൊപ്പം പ്രതിപക്ഷ നേതാവിനോടുള്ള ബന്ധവുമാണ് നീലകണ്ഠന് പ്രതീക്ഷ നല്‍കുന്നത്. മണ്ഡലത്തിൽ നിന്നുള്ളവരാണ് ഹക്കീമും ബാലകൃഷ്ണൻ പെരിയയും. കാസർകോട് മണ്ഡലത്തിൽ നിന്നുള്ളയാളാണ് നീലകണ്ഠൻ.

ഐ ഗ്രൂപ്പ് നോമിനി
ഹക്കീമിനെ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവറിന് അയച്ച കത്തിൽ ഒപ്പിട്ടവരാണ് നീലകണ്ഠനും ബാലകൃഷ്ണനും. ഐ ഗ്രൂപ്പ് സീറ്റാണ് ഉദുമ എന്നതും നീലകണ്ഠന് പ്രതീക്ഷ നല്കുന്ന ഘടകമാണ്. കഴിഞ്ഞതവണ ഐ ഗ്രൂപ്പ് നോമിനിയായാണ് കെ സുധാകരൻ ഇവിടെ മത്സരിച്ചത്.

കെ കുഞ്ഞിരാമന് ഇല്ല
അതേസമയം മറുവശത്ത് ഇത്തവണ കെ കുഞ്ഞിരാമന് ഇല്ല. ടേം നിബന്ധന കര്‍ശനമായി നടപ്പാക്കുന്നതിനാല്‍ കുഞ്ഞിരാമനെ മാറ്റി പകരം മുന്‍ മഞ്ചേശ്വരം എംഎല്‍എയായ സിഎച്ച് കുഞ്ഞമ്പുവിനെയാണ് സിപിഎം ഇത്തവണ മത്സരിപ്പിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ലീഡ് കുറഞ്ഞെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ തിരിച്ച് പിടിക്കാന്‍ കഴിഞ്ഞതാണ് ഇടത് മുന്നണിയുടെ ആത്മവിശ്വാസം.
നീലയിൽ അതിസുന്ദരിയായി പ്രിയനായിക- നിക്കി ഗൽറാണിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ
Recommended Video
-
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications